Calvary Mount Idukki
കയറി ചെല്ലിന്നിടത്ത് വനംവകുപ്പിന്റെ ഒരു ചെക്ക് പോസ്റ്റ് ഉണ്ട്. അവിടെ വാഹനത്തിന്റെ പാർക്കിംഗ് ഫീസും എൻട്രി ഫീസും എടുത്തു നമ്മൾ കയറിച്ചെല്ലുന്നത് കിടിലന്‍ സീനിലേക്കാണ്.ഒരുവശത്ത് ഡാം പിടിച്ചുവെച്ചിരിക്കുന്ന വെള്ളമിങ്ങനെ കിടക്കുന്നു,മറുവശത്ത് മലകളും ആകാശവുമെല്ലാം ചേര്‍ന്നൊരു സ്‌റ്റൈലന്‍ വ്യൂ. നല്ലൊരു ക്യാമറയുണ്ടേല്‍ കിടിലന്‍ ഫോട്ടോയൊക്കെയുക്കാം.
ഇടുക്കി ഡാമിന്റെ മനോഹരമായ ദൃശ്യം നമ്മുക്ക് കാണാൻ സാധിക്കും.ഉച്ചക്കും നല്ല മഞ്ഞുമൂടിയ തണുത്ത അന്തരീക്ഷം ആണ്.സന്ദർശകർക്കായി കുറച്ചു ഹട്ടുകളും അതിനോട് ചേർന്ന് ഇരിപ്പിടങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.2500 രൂപ വിലയുള്ള 5 പേർക്ക് ഒരുമിച്ച് താമസിക്കാവുന്ന വനം വകുപ്പിന്റെ കോർട്ടേജ് ഇവിടെ ഉണ്ട്.
കാൽവരിയുടെ സൗന്ദര്യം മുഴുവൻ ആസ്വദിക്കണമെങ്കിൽ കുന്നുകയറി ഏറ്റവും ഉയരത്തിലെ കുരിശുമലയിൽ എത്തണം.പക്ഷേ, പലരും അതിനു തയാറാകില്ല. കാൽവരിക്കുന്ന് കല്യാണതണ്ട് എന്നും അറിയപ്പെടുന്നു. പുല്‍മേട്ടിലെ പാറപ്പുറത്തിരുന്ന് കാഴ്ചകളൊക്കെ കണ്ടങ്ങിരുന്നാൽ സമയം പോകുന്നതറിയുകയെ ഇല്ല.ഏഴു മണിവരെ അവിടെ ഇരിക്കാം. അതുകഴിഞ്ഞാൽ സെക്യൂരിറ്റി വന്ന് ഇറക്കിവിട്ടോളും.