കേരളത്തിലെ ഏറ്റവും വലിയ കൊടുമുടി


കേരളത്തിലെ ഏറ്റവും വലിയ കൊടുമുടി ആനമുടിയാണെന്ന് അറിയാത്തവർ ചുരുക്കമാണ്. എന്നാൽ ഈ ആനമുടി മൂന്നാറിലാണെന്ന്‌ എത്ര പേർക്കറിയാം ? 

മൂന്നാറിൽ ഇരവികുകുളം ദേശീയദ്യാനത്തിൻ്റെ താഴ് വാരത്തു നിന്നു നോക്കുമ്പോൾ  കോടമഞ്ഞിൻ്റെ  മേലാടയും ചാർത്തി ആകാശനീലിമയിൽ തല ഉയർത്തി നിൽക്കുന്ന ആനമുടിയുടെ തിരുനെറ്റിയിൽ സൂര്യരശ്മികൾ വൈരം പതിക്കുന്ന കാഴ്ച മനം മയക്കുന്നതാണ്.  ഒരു വ്യാഴ വട്ടക്കാലത്തിലൊരിക്കൽ പ്രകൃതി അതിൻ്റെ  വേഷപ്പകർച്ചയുടെ മാസ്മരിക ഭാവങ്ങളുമായി നീല വസന്തം തീർക്കുന്ന നീലക്കുറിഞ്ഞികൾ പൂവിടുന്നതും അപൂർവതയുടെ തുടിപ്പുകളായ വരയാടുകൾ വിഹരിക്കുന്നതും ആനമുടിയുടെ താഴ്വാരത്തിലാണ്. 

പശിമഘട്ടത്തിൽ ആനമലനിരകളും, ഏലമലനിരകളും, പളനിമലനിരകളും ചേരുന്ന ഭാഗമാണ് "ആനമുടി". ദേവികുളം താലൂക്കിലെ മൂന്നാർ പഞ്ചായത്തിൽ  ഇരവികുളം ദേശീയോദ്യാനത്തിന് തെക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന ആനമുടിയുടെ ഉയരം 2,695 മീറ്റർ (8,842 അടി) ആണത്രേ. തെക്കൻറെ കാശ്മീരായ മൂന്നാറിന്റെ തലയെടുപ്പായി നിലകൊള്ളുന്ന  ഈ പർവ്വതശ്രേഷ്ട്ടൻ തെക്കേ ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ്.
                                                        



Most Viewed Website Pages