പൊന്നിനേക്കാള്‍ വിലയുള്ള ഊദ്


പൊന്നിനേക്കാൾ വിലയുള്ളഊദിനെക്കുറിച്ച് കൂടുതൽ അറിയണ്ടേ? ഊദാണ് താരം. പൗരാണിക സംസ്കൃത, അറബിക്, ചൈനീസ്, ജാപ്പനീസ് ഗ്രന്ഥങ്ങളിലെല്ലാം തന്നെ ഊദ് അല്ലെങ്കിൽ അഗർ നെക്കുറിച്ച് പരാമർശങ്ങളുണ്ട്.
40 മീറ്ററോളം ഉയരത്തിൽ വളരുന്ന ഒരു വനവൃക്ഷമാണ് ഊദ്. ഏതാണ്ട് 16 തരം ഇനങ്ങളുണ്ടതിൽ. അതിൽ ഏറ്റവും മികച്ച ഊദ് തൈലം ലഭിക്കുന്നത് അക്വിലേറിയ അഗലോയ്യ എന്ന ശാസ്ത്രനാമമുള്ള ഇനത്തിൽ നിന്ന്.
ചെടികൾക്ക് അസുഖങ്ങളൊന്നും വരരുതേ എന്നാണ് എല്ലാവരുടെയും പ്രാർഥന. എന്നാൽ വളർന്നു മുറ്റിയ ഊദ് മരത്തിന് ഫംഗൽ രോഗങ്ങൾ വരണമെന്ന് അതു നട്ട് വളർത്തുന്നവർ പ്രാർഥിക്കും.
കാരണം ഊദ് മരം വിലമതിക്കാൻ പറ്റാത്തതാകണമെങ്കിൽ ഒരു പ്രത്യേക തരം വണ്ട് (സൈനോപ്ലാറ്റിപ്പസ് ഷെവ്റോലാറ്റി) ഉണ്ടാക്കുന്ന ദ്വാരങ്ങളിലൂടെ ചില ഫംഗസുകൾ (ഫ്രിയാലോഫോറ പാരാസൈറ്റിക്ക)തടിക്കുള്ളിൽ വ്യാപിക്കുകയും അതിനെ ചെറുക്കാൻ ഊദ് മരം തവിട്ട് നിറത്തിലുള്ള ഒരു പശ അതിന്റെഉണ്ടാക്കുകയും വേണം. സ്വതവേ ഭാരം കുറഞ്ഞ ഊദ് മരത്തിന്റെ തടികൾ ഈ പശ സ്രവിച്ചു കഴിയുമ്പോൾ ഭാരം കൂടും. പക്ഷെ 100 മരങ്ങളെടുത്താൽ സ്വാഭാവികമായി ഇത്തരത്തിലാകുന്നത് കഷ്ടിച്ച് ഏഴെണ്ണത്തിൽ മാത്രം.
വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, ബംഗ്ലാദേശ്, കമ്പോഡിയ, മ്യാൻമർ, മലേഷ്യ, വിയറ്റ്നാം, ലാവോസ്, ഭൂട്ടാൻ, തായ്ലണ്ട് എന്നീ രാജ്യങ്ങളിലാണ് സ്വാഭാവിക ആവാസ വ്യവസ്ഥയിൽ ഊദ് മരങ്ങൾ കാണപ്പെടുന്നത്.
ഇന്ന്പല പുതിയ മേഖലകളിലും ഊദ് മരങ്ങൾ തോട്ടം അടിസ്ഥാനത്തിൽ കൃഷി ചെയ്തു വരുന്നു.
കൃത്രിമമായി ഫംഗസ് കൾച്ചറുകൾ കുത്തിവെച്ച് അസുഖമുണ്ടാക്കി ഊദ് ഉത്പാദിപ്പിക്കാൻ ശ്രമിക്കുന്നു. പക്ഷെ അത്തരത്തിൽ ലഭിക്കുന്നത് ക്വാളിറ്റി കുറഞ്ഞ ഊദ് തൈലമാണെന്ന് വിലയിരുത്തപ്പെടുന്നു.
70 kg ഊദ് തടി മാറ്റുമ്പോൾ കഷ്ടിച്ച് 20 മില്ലി തൈലം മാത്രമാണ് ലഭിക്കുക. 100 കൊല്ലമെങ്കിലും പ്രായമുള്ള മരത്തിൽ നിന്ന് പ്രകൃത്യാ രോഗം വന്ന് സ്രവിക്കുന്ന ഊദ് ഏറ്റവും മികച്ചതായി കരുതപ്പെടുന്നു.
1995ൽ രൂപം കൊണ്ട IUCN ന്റെ CITES കൺവെൻഷൻ പ്രകാരം ഊദ്മരം വംശനാശം സംഭവിക്കാൻ സാധ്യത കൂടിയ വൃക്ഷങ്ങളുൾപ്പെടുന്ന അപ്പൻഡിക്സ് 11 ൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഊദിന്റെ അന്താരാഷ്ട്ര വ്യാപാരവുംപ്രത്യേകംനിരീക്ഷിക്കപ്പെടുന്നു.
         

                                                        



Most Viewed Website Pages