കേരളത്തിലെ മുനിയറകളില്‍ തപസ് അനുഷ്ടിച്ചതാരാണ്?
കേരളത്തിലുടനീളം കാണുന്ന സര്‍പ്പകാടുകളും മണ്ണിനടിയില്‍ നിന്നും ലഭിക്കുന്ന നന്നങ്ങാടികളും ആരുടെതാണ് എന്ന് നമ്മുടെ ചരിത്രക്കാരന്മാര്‍ക്ക് അറിയാത്തതുപോലെ തന്നെ നാട്ടിലും കാട്ടിലും കാണുന്ന പാറശീലുകള്‍ കൊണ്ട് മുന്ന് ഭാഗവും മുകളും മറച്ച് ഒരു വശം തുറന്നിട്ടിരിക്കുന്ന മുനിയറകളും ആരുടെതാണെന്നതിനെകുറിച്ചും യാതോരു വിവരവുമില്ല. ഓരോ പ്രദേശത്തും ഓരോ അഭിപ്രായങ്ങള്‍ ഇതുമായി ബന്ധപ്പെടുത്തി ജനങ്ങള്‍ പ്രചരിപ്പിക്കുന്നു.മുനിയറകളുമായി ബന്ധപ്പെട്ട നിരവധി സ്ഥലനാമങ്ങളും കേരളത്തിലുണ്ട്.
പുരാതനകാലത്തെ ശവകുടീരങ്ങളാണ്,
വന്യമൃഗങ്ങളില്‍ നിന്നും രക്ഷപ്പെടുവാന്‍ വേണ്ടിയുള്ള രക്ഷാ കേന്ദ്രമാണ്, പണ്ടുള്ള ജനങ്ങളുടെ ഭവനങ്ങളാണ്, എന്നിങ്ങനെ പോകുന്നു നാട്ടറിവുകള്‍.പോതുവെ വിശ്വസിക്കപ്പെടുന്ന് മുനിമാരുടെ താമസ സ്ഥലം എന്നും ഇവര്‍ തപസ് അനുഷ്ഠിച്ചിരുന്ന സ്ഥലം എന്നുതന്നെയാണ്. ഇതില്‍ മുനിമാര്‍ തപസ്അനുഷ്ടിച്ചിരുന്ന കേന്ദ്രങ്ങളായിരുന്നു എന്ന അഭിപ്രായമാണ് ശരിയായതെന്ന് കരുതാം.
ആരായിരുന്നു ഈ മുനിമാര്‍ ? അവര്‍ എന്തു സംസ്ക്കാരത്തിനു ഉടമകളായിരുന്നു ? എന്തായിരുന്ന അവരുടെ വിശ്വാസ പ്രമാണങ്ങള്‍ ? ജനങ്ങളുമായി അവര്‍ക്കുള്ള ബന്ധമെന്തായിരുന്നു? ഏത് മതക്കാരായിരുന്നു അവര്‍ ? അവര്‍ ഏവിടെ നിന്നും വന്നു ? ഇപ്പോള്‍ കേരളത്തിലുള്ള ഏതെങ്കിലും മതങ്ങള്‍ക്കോ വിഭാഗങ്ങള്‍ക്കോ അവരുമായി എന്തെങ്കിലും ബന്ധമുണ്ടോ ? ഇല്ലെങ്കില്‍ അവരുടെ സംസ്ക്കാരം ? അവര്‍ ഏത് വേദമനുസരിച്ചാണ് തപസ്ചെയ്തു ദൈവത്തെ അറിഞ്ഞിരുന്നത് ? കേരള ചരിത്ര പഠനത്തില്‍ ഉത്തരം ലഭിക്കേണ്ട പ്രധാന ചോദ്യങ്ങളാണിവ.
മുനിയറകളില്‍ തപസ് ചെയ്തിരുന്ന ഈ മുനിമാരെ കുറിച്ചുള്ള വ്യക്തതയുള്ള യാതൊരു അറിവുകളും നമ്മുടെ ചരിത്രപണ്ഡിതന്മാര്‍ നല്‍കുന്നില്ല. മുനിയറകളെ കുടാതെ കുഴിയറകള്‍, കല്‍വൃത്തങ്ങള്‍, സ്മാരകശിലകള്‍ പോലുള്ള നിരവധി പുരാശേഷിപ്പുകള്‍ എന്നിവ ഉത്തരം കിട്ടാത്ത ചോദ്യമായി ഇനിയുമുണ്ട്. ചരിത്രാധീത കാലത്തെ അറിവുകള്‍ പോലും മനസിലാക്കുവാന്‍ ശ്രമിക്കുന്ന നാം നമ്മുടെ കണ്‍മുബിലുള്ള ഇത്തരം പൈതൃകശേഷിപ്പുകള്‍ക്ക് മുബില്‍ ബോധപ്പൂര്‍വ്വം കണ്ണടക്കുന്നത് ചരിത്രത്തില്‍ നിന്നുള്ള ഒരു ഒളിച്ചോട്ടം തന്നെയാണ്. കേരളത്തിലുടനീളമുള്ള മുനിയറകള്‍ ഒരോ ദിനവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.