എന്തുകൊണ്ടാണ് നാം മറക്കുന്നത്?

No automatic alt text available.


I.എന്തുകൊണ്ടാണ് നാം മറക്കുന്നത്?
എങ്ങനെയാണ് നമ്മൾ സ്ഥലങ്ങൾ, വ്യക്തികൾ, കാര്യങ്ങൾ, എന്നിവ ഓർക്കുന്നത്?
II. എങ്ങനെയാണ് നമ്മൾ സ്ഥലങ്ങൾ, വ്യക്തികൾ, കാര്യങ്ങൾ, എന്നിവ ഓർക്കുന്നത്?
ഒന്നാമതായി എന്തുകൊണ്ടാണ് നാം മറക്കുന്നതിനെക്കുറിച്ചു പറയാം:-
നമുക്ക് മറവി ഉണ്ടാകുന്നതിന് പ്രധാനമായും നാല് കാരണങ്ങളുണ്ട്.
1. തിരിച്ചെടുക്കുന്നത്തിനുണ്ടാകുന്ന പരാജയം
അറിയാമായിരുന്നിട്ടും ആ വിവരങ്ങൾ ഓർത്തെടുക്കാനുള്ള പ്രയാസമാണിത്. ഇത് സ്മരണ ജീർണിക്കുമ്പോഴുള്ള അവസ്ഥയാണത്. അതായത് ഓരോ പുതിയ ഓർമ്മകളും സൃഷ്ടിക്കുന്ന രേഖകൾ സ്ഥിരമായി ഉപയോഗിച്ചില്ലെങ്കിൽ മാഞ്ഞു പോയേക്കാം.
2.മിശ്രണം
ഓർമ്മകൾക്ക് രണ്ട് രീതിയിൽ മിശ്രണം സംഭവിക്കാം.ഒരു പുതിയ ഓർമ രൂപപ്പെടുന്നതിന് പഴയ ഓർമ്മ തടസ്സമാവുകയും ഈ രണ്ട് ഓർമ്മകളും കൂടി മിശ്രിതമായി ചിന്താക്കുഴപ്പം സൃഷ്ടിക്കുന്നതാണ് ഒരു രീതി.
പഴയ ഓർമ്മയ്ക്ക് പുതിയ ഓർമ്മ തടസമാകുന്ന രീതിയിൽ മിശ്രണം സംഭവിക്കുന്നതാണ് രണ്ടാമത്തേത്. ഈ പ്രവർത്തനം ഒരാളുടെ ചെറിയ കാലയളവിൽ സംഭവിച്ച കാര്യങ്ങൾ ഓർത്തെടുക്കുവാനുള്ള കഴിവിനെ ബാധിച്ചേക്കാം.ഉദാഹരണത്തിന് പരിചയപ്പെടുന്ന വ്യക്തികളുടെ പേരുകൾ അപ്പോൾത്തന്നെ മറന്നുപോകുക എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ ഇതിന്റെ ഭാഗമാണ്.
3.സൂക്ഷിക്കുന്നതിനുള്ള വീഴ്ച
ചില അവസങ്ങകളിൽ നാം സ്വീകരിക്കുന്ന വിവരങ്ങൾ സൂക്ഷിക്കാറില്ല. അത്‌ ദീർഘസ്മരണയിലേക്ക് എത്തുന്നതിന് വീഴ്ച വരുന്നു.താൽക്കാലിക സ്മരണയിലൂടെ ഏകദേശം ഏഴ് കാര്യങ്ങൾ വരെ മാത്രമേ ഓർക്കുവാനാകുകയുള്ളൂ. അതിനുമപ്പുറം ഓർത്തെടുക്കൽ വളരെ പ്രയാസകരമായിത്തീരുന്നു. നമ്മുടെ ഉള്ളിൽ നിന്നും പുറമേ നിന്നും ഉണ്ടാകുന്ന തടസ്സങ്ങളും ഓർമ്മയ്ക്ക് തടസ്സം സൃഷ്ടിക്കുന്നു.
4.ബോധപൂർവ്വമുള്ള മറവി
ഈ സിദ്ധാന്തമനുസരിച്ച് നമുക്ക് ഓർക്കാൻ ഇഷ്ടമില്ലാത്ത കാര്യങ്ങളോ സംഭവങ്ങളോ മനസ്സ് ബോധപൂർവം മറക്കാറുണ്ട് ഈ പ്രതിഭാസം പരീക്ഷിച്ചറിയാനുള്ള സംവിധാനമില്ലാത്തതിനാൽ തന്നെ ഈ സിദ്ധാന്തം ലോകവ്യാപകമായി അംഗീകരിച്ചിട്ടില്ല.
No automatic alt text available.
മറവിയുടെ മറ്റു കാരണങ്ങൾ
ഒന്നിലധികം പ്രവർത്തനങ്ങൾ ഓർമ്മ നഷ്ടത്തിന് ഒരു പ്രധാന പങ്കുവഹിക്കുന്നു. ഒന്നിനു പുറകെ ഒന്നായോ ഒരേസമയം ഒന്നിലധികം പ്രവർത്തികളിലോ ഏർപ്പെടുമ്പോൾ അത് കേന്ദ്രീകരണ ശക്തിയെ സാരമായി ബാധിക്കുന്നു. അപ്രകാരം ചെയ്യുന്നത് നല്ലതാണെന്ന് പറയുമ്പോഴും ഏറ്റവും വിഷമകരമായ സത്യം ഇങ്ങനെ ഓരോ തവണ വ്യത്യസ്ത പ്രവർത്തികളിൽ അനുനിമിഷം മുഴുവൻ തോറും മസ്തിഷ്കത്തിന് അതിനനുസരണമായി പ്രവർത്തനങ്ങൾ മാറ്റിക്കൊണ്ടേരിക്കണമെന്നതാണ്‌.ഇത് പ്രവർത്തികളോരോന്നും ചെയ്തു തീർക്കുവാനുള്ള സമയം ദീർഘിപ്പിക്കുന്നു.
എന്തുകൊണ്ടാണ് നാം സ്വപ്നങ്ങൾ മറന്നുപോകുന്നത് ?
ഉണരുമ്പോഴേയ്ക്കും നാം കണ്ട സ്വപ്നങ്ങളൊക്കെയും മറന്നു പോകുന്നു ഈ മറവിക്ക് കാരണം REM (Rapid Eye Movement time) നിദ്രാവേളയിൽ സംഭവിക്കുന്ന ന്യൂറോണുകളുടെ രാസാവസ്ഥകളാണ്.
മസ്തിഷ്ക പ്രദേശങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട സെറിബ്രൽ ആവരണമാണ് ഓർമ്മ, ചിന്ത, ഭാഷാ, ബോധം എന്നിങ്ങനെ പ്രധാന കാര്യങ്ങൾ നിയന്ത്രിക്കുന്നതിൽ സുപ്രധാന പങ്കു വഹിക്കുന്നത്. ഈ പ്രദേശത്ത് നോർപൈൻഫ്രൈൻ എന്ന ഹോർമോണിന്റെ അപര്യാപ്തതയാണ് സ്വപ്നങ്ങൾ മറക്കുവാനുള്ള കാരണമാകുന്നതെന്ന് പറയാറുണ്ട്. ഈ ഹോർമോണിന്റെ സാന്നിധ്യം ഓർമശക്തി വർദ്ധിപ്പിക്കുവാനും പഠിക്കുവാനും സഹായിക്കുമെന്നത് ഇപ്പോഴും വിവാദപരമായ വസ്തുതയാണ്.
II.
നമ്മുടെ മസ്തിഷ്കകോശങ്ങളിലെ ബന്ധങ്ങളിലുണ്ടാകുന്ന മാറ്റം ആണ് അടിസ്ഥാനപരമായി പറഞ്ഞാൽ ഓർമശക്തിയുടെ കാരണം. ഓരോ അനുഭവങ്ങളും മസ്തിഷ്കം അടുത്ത അനുഭവുമായി ബന്ധപ്പെടുത്തുന്നു. നമ്മൾ ആരാണെന്നും ആരാകണമെന്നും ഉള്ള വസ്തുതകളെ ഓർമ്മ പ്രതിനിധീകരിക്കുന്നു. നേരത്തെ അനുഭവിച്ചിട്ടുള്ള കാര്യങ്ങളെ നമ്മൾ അനായാസം ഓർക്കുന്നു. അതുകൊണ്ടു തന്നെ അത് ഭാവിയെ വളരെയേറെ സ്വാധീനിക്കുന്നു.
ഓർമ്മ നിലനിൽക്കുന്ന അളവിനെയും സമയത്തെയും ആധാരമാക്കി ശാസ്ത്രജ്ഞന്മാർ അതിനെ രണ്ട് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ചില മില്ലി സെക്കൻഡുകൾ മാത്രം നിലനിൽക്കുന്ന ഓർമ്മകളെ നൈമിഷിക സ്മരണകൾ എന്നാണ് വിളിക്കുന്നത്. ഏകദേശം ഒരുമിനിറ്റ്‌ നിലനിൽക്കുന്ന ഓർമകളെ പ്രവർത്തിക്കുവാനുള്ള സ്മരണകൾ എന്നും ഒരു മണിക്കൂർ മുതൽ വർഷങ്ങൾ വരെ നിലനിൽക്കുന്ന ഓർമകളെ ദീർഘകാല സ്മരണകളെന്നും വിളിക്കാവുന്നതാണ്.
ഓരോ ഓർമ്മകളും ഒരു പ്രത്യേക മസ്തിഷ്ക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ദീർഘകാല സ്മരണകൾ നമുക്ക് ഏറ്റവും പരിചിതമായ, സൂക്ഷിക്കപ്പെട്ടിരിക്കുന്ന നിരീക്ഷണങ്ങളാണ്. അത് നമ്മുടെ ജീവിതവുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു. പ്രവർത്തിക്കുവാനുള്ള സ്മരണകൾ ഉപയോഗപ്രദമായ അറിവുകളാണ്.ഉദാഹരണത്തിന് ഒരു മാഗസിന്റെ പേജ് നമ്പർ ഓർത്തുവയ്ക്കുന്നത് ഇതിൽപെടും. നൈമിഷിക സ്മരണകൾ ചിലപ്പോൾ നമ്മുടെ ഓർമയിൽ പോലുമുണ്ടായെന്നു വരില്ല.
ഓർമ്മയെ മറ്റൊരു രീതിയിലും തരംതിരിക്കാവുന്നതാണ്. ഏതെങ്കിലും കാര്യങ്ങളോട് എന്ത് എന്ന് ചോദിക്കുമ്പോൾ കിട്ടുന്ന ഓർമകളെയും എങ്ങനെ എന്ന് ചോദിക്കുമ്പോൾ കിട്ടുന്ന ഓർമ്മകളെയും വേർതിരിക്കാവുന്നതാണ്. ഒരു പന്ത്‌ കയ്യിൽ പിടിക്കുന്നതും ഒരു സൈക്കിൾ ഓടിക്കുന്നതുമായുള്ള പ്രവർത്തനങ്ങളെല്ലാം അപ്രഖ്യാപിത ഓർമ്മകളാണ്. എന്തെന്നാൽ ഈ കാര്യങ്ങളൊക്കെയും യഥാവിധി ബോധപൂർവമുള്ള ഓർത്തെടുക്കലില്ലാതെ നടന്നുവരുന്നു.
എന്നാൽ പ്രഖ്യാപിത ഓർമ്മകളിലാകട്ടെ അവയെല്ലാം ബോധപൂർവം നമുക്ക് ഓർക്കേണ്ടി വരുകയും വിവരിക്കേണ്ടിവരുകയും ചെയ്യുന്നു. ചികിത്സാപരവും ജീവശാസ്ത്രപരവുമായുള്ള നിരീക്ഷണങ്ങൾക്കനുസരിച്ച് താത്കാലികമെന്നും പ്രവർത്തിക്കുന്നതിനുള്ളതെന്നും രണ്ടായി തിരിച്ചിട്ടുണ്ട്. ഓർമയുടെ ഓരോ വിഭാഗങ്ങളെയും പ്രത്യേകം പ്രത്യകം തരം തിരിച്ചിട്ടുണ്ടെന്നും അവയുടെ ആധാരം ഓർമയുടെ ജീവശാസ്ത്രമാണെന്നും ശാസ്ത്രജ്ഞർ തെളിയിച്ചിട്ടുണ്ട്. ഉദാഹരണത്തിന് അമ്‌നേഷ്യ രോഗബാധിതരായ അനേകം ആളുകളിൽ ഓർമയുടെ ഒരു പ്രത്യേകവിഭാഗം പ്രവർത്തിക്കുന്നില്ല.
നമ്മുടെ ഓർമ്മകൾ വളരെ സമ്പന്നമാണ്. എന്തെന്നാൽ അവ ബന്ധപ്പെടുത്തലുകളിലൂടെയാണ് രൂപംകൊണ്ടിരിക്കുന്നത് .ഒരു അനുഭവത്തിലൂടെ നാം കടന്നു പോകുമ്പോൾ നമ്മുടെ മസ്തിഷ്കം ആ കാഴ്ചകളും ഗന്ധവും ശബ്ദങ്ങളും ഒക്കെ ഒത്ത് ചേർത്ത് ഒരു ചിത്രം നിർമ്മിക്കുന്നു. ഇവയൊത്തു ചേർന്ന ആ ബന്ധം ആ സംഭവത്തിന്റെ ഓർമ്മയായി രൂപാന്തരപ്പെടുന്നു. മനുഷ്യനിലെ ഓർമ്മ കംപ്യൂട്ടറിലെ ഓർമ്മയിൽ നിന്നും വ്യത്യസ്തമാണ്. അത് ഒരു പ്രത്യേക പ്രദേശത്ത് ഒതുങ്ങി നിൽക്കുന്നതല്ല മറിച്ച് അതിന് ന്യൂറോണുകളുടെ പ്രവർത്തനഫലമായി രൂപം കൊള്ളുന്ന ഒരു സംഗ്രഹിക്കപ്പെട്ട ബന്ധം ഉണ്ട്.
Image may contain: text and food
പക്ഷേ എങ്ങനെയാണ് യഥാർത്ഥത്തിൽ ഓർമകളുടെ ബന്ധം രൂപപ്പെടുന്നത്? ഈ പ്രവർത്തനത്തിന്റെ ജീവശാസ്ത്രപരവും പെരുമാറ്റസിദ്ധാന്തപരവുമായ ( ബിഹേവിയറൽ സിദ്ധാന്തം) അധിക ദൃഢീകരണത്തെ വളരെയേറെ ആശ്രയിച്ചിരിക്കുന്നു. തുടർച്ചയായ അവർത്തനത്തിലൂടെയോ പരിശീലനത്തിലൂടെയോ അധിക ദൃഢീകരണം രൂപപ്പെടാം. ഉദാഹരണം രണ്ടും രണ്ടും ചേർന്നാൽ നാല് എന്ന് ഉത്തരം കിട്ടുമെന്നത് നാം ഓർക്കുന്നത് നിരന്തരമായ ആവർത്തനത്തിലൂടെയാണ്.വൈകാരികമായ ഉദീപനനങ്ങളിലൂടെയും അധിക ദൃഢീകരണം സംഭവിക്കാം.ബോധപൂർവ്വം ഓർമിക്കാൻ ശ്രമിക്കുമ്പോഴും നല്ലവണ്ണം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോഴും അധികം ദൃഢീകരണം സംഭവിക്കുന്നു.

         

                                                        



Most Viewed Website Pages