ജാമ്യം: നിയമം ചുരുക്കത്തില്‍
സാധാരണയായി ജാമ്യം എന്നതു കൊണ്ടര്‍ത്ഥമാക്കുന്നത് ഉപാധികളോടെയോ അല്ലാതെയോ ഒരാള്‍ക്ക് വ്യക്തിഗതമായി അനുവദിക്കപ്പെടുന്ന മോചനമാണ്. കുറ്റവാളിയെ സ്വതന്ത്രനാക്കുക എന്നതല്ല ജാമ്യം കൊണ്ടുദ്ദേശിക്കുന്നത്. മറിച്ച് കസ്റ്റഡിയില്‍ നിന്നുള്ള താല്‍ക്കാലിക മോചനമാണ്. വിചാരണവേളയില്‍ കൃത്യസ്ഥലത്ത്, കൃത്യസമയത്ത് കുറ്റവാളിയെ ഹാജരാക്കാന്‍ ജാമ്യക്കാര്‍ ബാധ്യസ്ഥരാണ്. ഓരോ കുറ്റവാളിയും കുറ്റം ചെയ്തു എന്ന് തെളിയിക്കപ്പെടുന്നതുവരെ നിയമത്തിനു മുന്നില്‍ നിരപരാധിയായിരിക്കും. ജാമ്യം അനുവദിക്കുന്നതിലൂടെ ഒരു കുറ്റവാളിക്ക് അയാളുടെ നിരപരാധിത്വം തെളിയിക്കാനുള്ള ഒരു അവസരമാണ് നല്‍കുന്നത്.
നിയമം വിശദമായി
പ്രധാനമായും കുറ്റകൃത്യങ്ങള്‍ 2 വിഭാഗങ്ങളില്‍പ്പെടുന്നു.
1. ജാമ്യം അനുവദിക്കാവുന്ന/ ലഭിക്കാവുന്ന കുറ്റകൃത്യങ്ങള്‍:-
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ഷെഡ്യൂള്‍ Iല്‍ ജാമ്യം അനുവദിക്കാവുന്ന കുറ്റകൃത്യങ്ങള്‍ എന്ന് പരാമര്‍ശിക്കപ്പെട്ടിരിക്കുന്ന കുറ്റകൃത്യങ്ങളാണ് ഈ വിഭാഗത്തില്‍ വരുന്നത്.
ഇത്തരം കുറ്റകൃത്യങ്ങളില്‍ അറസ്റ്റ് ചെയ്യപ്പെടുകയോ, പോലീസ് ഉദ്യോഗസ്ഥന്‍റെ വാറന്‍റില്ലാതെ പിടിച്ചുവയ്ക്കപ്പെടുകയോ, കോടതിയില്‍ ഹാജരാക്കപ്പെടുകയോ ചെയ്യുന്ന ഒരാള്‍ക്ക് ജാമ്യാപേക്ഷ നല്‍കുകയാണെങ്കില്‍ ജാമ്യം അനുവദിക്കുന്നതാണ്.
'ജാമ്യം അനുവദിയ്ക്കാവുന്ന കുറ്റകൃത്യങ്ങളെ സംബന്ധിച്ച് ജാമ്യം ലഭിക്കുക എന്നത് ആ വ്യക്തിയുടെ അവകാശമാണ്'.
കോടതിയ്ക്ക് പൂര്‍ണ്ണബോധ്യമുള്ള പക്ഷം ജാമ്യത്തില്‍ വിടാവുന്നതാണ്. യാതൊരു കാരണവശാലും പോലീസ് ജാമ്യം നല്‍കുന്നില്ലെങ്കില്‍ അറസ്റ്റ് ചെയ്യപ്പെട്ടയാളെ 24 മണിക്കൂറിനുള്ളില്‍ ഒരു മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കേണ്ടതാണ്.
2. ജാമ്യം അനുവദിക്കാത്ത കുറ്റകൃത്യങ്ങള്‍
താഴെ സൂചിപ്പിക്കുന്ന കുറ്റകൃത്യങ്ങളില്‍പ്പെടുന്ന വ്യക്തിക്ക് ജാമ്യം നല്‍കുകയോ നിരസിക്കുകയോ ചെയ്യാന്‍ കോടതിക്ക് പ്രത്യേക അധികാരമുണ്ട്. ജാമ്യാപേക്ഷ കോടതിയില്‍ സമര്‍പ്പിക്കേണ്ടതുണ്ട്.
വധശിക്ഷയ്‌ക്കോ ജീവപര്യന്തം തടവിനോ അര്‍ഹമായ കുറ്റകൃത്യം ചെയ്തു എന്ന് കോടതിക്കു ബോധ്യമുള്ള സാഹചര്യത്തില്‍ ഒരു വ്യക്തിക്ക് ജാമ്യം അനുവദിക്കുകയില്ല. ഇത്തരം കുറ്റകൃത്യങ്ങളില്‍ നേരത്തെ പ്രതിയായിട്ടുള്ളവര്‍ക്കും ഏഴോ അതിലധികമോ വര്‍ഷം ജീവപര്യന്തം തടവുശിക്ഷ അനുവദിച്ചവര്‍ക്കും ജാമ്യം അനുവദിക്കാത്ത കുറ്റകൃത്യങ്ങളില്‍ രണ്ടിലേറെ തവണ ശിക്ഷിക്കപ്പെട്ടിട്ടുള്ളവര്‍ക്കും ജാമ്യം അനുവദിക്കാതിരിക്കാന്‍ കോടതിക്ക് അധികാരമുണ്ട്.
എന്നിരുന്നാലും 16 വയസിനുതാഴെയുള്ള വ്യക്തികള്‍, സ്ത്രീകള്‍, രോഗികള്‍, അംഗവിഹീനര്‍ തുടങ്ങിയവര്‍ക്ക് ജാമ്യം അനുവദിക്കാറുണ്ട്.
ജാമ്യം അനുവദിയ്ക്കാത്ത കുറ്റകൃത്യത്തിലേര്‍പ്പെട്ടയാളുടെ വിചാരണ വേളയില്‍ വിധിപ്രഖ്യാപിക്കുന്നതിനു മുമ്പ് അയാള്‍ നിരപരാധിയാണെന്ന് കോടതിക്ക് തോന്നുന്നപക്ഷം ജാമ്യം അനുവദിയ്ക്കാവുന്നതാണ്.
3. മുന്‍കൂര്‍ ജാമ്യം
ജാമ്യം അനുവദിക്കാത്ത വകുപ്പു പ്രകാരം അറസ്റ്റുചെയ്യപ്പെടും എന്നു ബോധ്യമുള്ള പക്ഷം ഒരു വ്യക്തിക്ക് ഹൈക്കോടതിയിലോ സെഷന്‍സ് കോടതിയിലോ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിക്കാം. അതായത് അറസ്റ്റുണ്ടായാല്‍ അയാളെ ജാമ്യത്തില്‍ വിടുന്നതാണ്. മുന്‍കൂര്‍ജാമ്യം അനുവദിക്കുമ്പോള്‍ കോടതി ചില ഉപാധികള്‍ വയ്ക്കാറുണ്ട്. നീതിനടപ്പാക്കുന്നതില്‍ വീഴ്ച്ചകളുണ്ടാകാതിരിക്കുന്നതിനുള്ള മുന്‍കരുതലുകള്‍ എന്ന നിലയ്ക്കാണ് ഇങ്ങനെ ചെയ്യുന്നത്. രാജ്യം വിട്ടുപോകുന്നതിന് മുമ്പ് പ്രതി കോടതിയുടെ അനുവാദം തേടേണ്ടതുണ്ട്. കേസിന്‍റെ കാലാവധി മുഴുവന്‍ മുന്‍കൂര്‍ജാമ്യത്തിന് സാധുതയുണ്ടായിരിക്കും.
പരിഹാരമാര്‍ഗങ്ങള്‍/ നടപടിക്രമങ്ങള്‍
ഏത് വകുപ്പ് പ്രകാരം പരാതി സമര്‍പ്പിക്കാം ?
സെഷന്‍ 436-450 പ്രകാരം പരാതിനല്‍കാവുന്നതാണ്.
ആര്‍ക്ക്/എവിടെ പരാതി നല്കാം?
ഇനിപറയുന്നവ്യക്തികള്‍ സമക്ഷം ജാമ്യത്തിനുള്ള പരാതി സമര്‍പ്പിക്കാം.
ജാമ്യം അനുവദിക്കാവുന്ന കേസുകളില്‍ പോലീസ് ഉദ്യോഗസ്ഥന് ജാമ്യം അനുവദിക്കാം.
ജാമ്യം അനുവദിയ്ക്കാത്ത കേസുകളില്‍ മജിസ്ട്രേറ്റിന് ജാമ്യം അനുവദിക്കാം.
സെഷന്‍സ്, ഹൈക്കോടതികള്‍ക്ക് ജാമ്യം അനുവദിക്കുന്നതിന് വിശാലമായ പ്രത്യേക അധികാരമുണ്ട്.
കേസ് ഫയല്‍ ചെയ്യുന്നതെങ്ങനെ?
ജാമ്യം അനുവദിയ്ക്കാത്ത കേസുകളാണെങ്കില്‍ ബന്ധപ്പെട്ട മജിസ്ട്രേറ്റിന് ജാമ്യം കിട്ടുന്നതിനുള്ള കാരണങ്ങള്‍ കാണിച്ച് അപേക്ഷനല്‍കണം.
ജാമ്യം അനുവദിയ്ക്കാവുന്നതാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടാല്‍ വാദം കേട്ടശേഷം ജാമ്യ ഉത്തരവ് നല്‍കുന്നു.
ഈ ഘട്ടത്തില്‍ ജാമ്യക്കാരന്‍ ഒപ്പിട്ട ബോണ്ട് വക്കീല്‍ മുഖേന ഫയല്‍ചെയ്യണം. പ്രതിയെ കോടതിയില്‍ ഹാജരാക്കാനുള്ള ഉത്തരവാദിത്തം ജാമ്യക്കാരന്‍ ഏറ്റെടുക്കണം.
കേസിന്‍റെ സാഹചര്യങ്ങള്‍ക്കനുസൃതമായി കെട്ടിവയ്ക്കേണ്ട തുക നിജപ്പെടുത്തിയിട്ടുണ്ട്.
പ്രോസിക്യൂഷന്‍ ആവശ്യപ്പെടുന്ന പക്ഷം ജാമ്യം അനുവദിക്കപ്പെട്ട പ്രതിയെ അറസ്റ്റ് ചെയ്യാന്‍ ഹൈക്കോടതിക്കോ സെഷന്‍സ് കോടതിക്കോ നിര്‍ദ്ദേശിക്കാം.
ജാമ്യം അനുവദിയ്ക്കാവുന്ന കേസുകളില്‍ ജാമ്യത്തിനുവേണ്ടിയുള്ള ബോണ്ടുകള്‍ മാത്രം ഫയല്‍ ചെയ്താല്‍ മതിയാകും. പ്രത്യേക അപേക്ഷ നല്‍കേണ്ട ആവശ്യമില്ല.
അടുത്ത ഘട്ടം
ജാമ്യം അനുവദിക്കപ്പെട്ട പ്രതി പോലീസ് ആവശ്യപ്പെട്ടാല്‍ സ്റ്റേഷനില്‍ ഹാജരാകണം.
ഉപാധികളോടെയുള്ള ജാമ്യമാണ് അനുവദിച്ചിരിക്കുന്നതെങ്കില്‍ വ്യവസ്ഥകള്‍ പാലിക്കാന്‍ പ്രതി ബാധ്യസ്ഥനാണ്.
വ്യവസ്ഥകള്‍ പാലിക്കാന്‍ അലംഭാവം കാണിച്ചാല്‍ തുടര്‍ന്നുള്ള ജാമ്യാപേക്ഷകളൊന്നും തന്നെ കോടതിപരഗണിക്കുന്നതല്ല.
പോലീസ് ജാമ്യം അനുവദിക്കുന്ന പ്രതി കോടതിയില്‍ നിന്ന് പ്രത്യേകം ജാമ്യം തേടേണ്ടതാണ്.
പരിഹാരമാര്‍ഗങ്ങള്‍
ജാമ്യം അനുവദിക്കുന്നതിന് മറ്റു പരിഹാരമാര്‍ഗങ്ങളൊന്നും തന്നെയില്ല.
ജാമ്യാപേക്ഷ തയ്യാറാക്കുന്നതിനുള്ള മാതൃക.
പേര് :
അറസ്റ്റ് ചെയ്യപ്പെട്ട കുറ്റകൃത്യം :
അറസ്റ്റുരേഖപ്പെടുത്തിയ തീയതി :
മേല്‍വിലാസം, എത്രകാലമായി :
താമസിക്കുന്നു, കുടുംബപശ്ചാത്തലം
വീട് ആരുടെ പേരിലാണ് :
കുടികിടപ്പുകാരനാണെങ്കില്‍ ജന്‍മിയുടെ
വിശദാംശങ്ങള്‍ :
മുന്‍കാലങ്ങളില്‍ അറസ്റ്റുചെയ്യപ്പെട്ടിട്ടുണ്ട്/ :കേസുകളില്‍ പ്രതിയായിട്ടുണ്ടോ?"ഞാന്‍ സാക്ഷികളെ സ്വാധീനിക്കുകയോ, തെളിവുകള്‍ നശിപ്പിക്കുകയോ കെട്ടിച്ചമയ്ക്കുകയോ ചെയ്യുകയില്ലെന്നും ആവശ്യപ്പെടുമ്പോള്‍ പോലീസ് സ്റ്റേഷനിലോ കോടതിയിലോ ഹാജരായിക്കൊള്ളാമെന്നും വാഗാദാനം ചെയ്യുന്നു.'' - എന്ന് എഴുതണം.
ജാമ്യത്തില്‍ വിടാനുള്ള അപേക്ഷ.
"ഞാന്‍ ............................................ (സ്ഥലം) താമസിക്കുന്നു.
.................................................. സമുദായത്തില്‍പ്പെടുന്നു. ........................... സമുദായത്തിലെ ആളുകള്‍ക്ക് എന്നെ വളരെനന്നായി അറിയാം.''
ആദ്യത്തെ ഹിയറിംഗിനുതന്നെ ഈ അപേക്ഷ മജിസ്ട്രേറ്റിനു മുന്നില്‍ സമര്‍പ്പിക്കണം.
ഇത് വാമൊഴിയായോ വരമൊഴിയായോ നല്‍കാം.