കടൽ വെള്ളം ഉപ്പുള്ളതും,കരയിലെ വെള്ളം ഉപ്പില്ലാത്തതും എന്തുകൊണ്ട്?
കടൽ വെള്ളത്തിൽ ഉപ്പ് പല രീതിയിൽ വന്നിട്ടുണ്ട്.എന്നാലും പ്രധാനമായും കരയിലെ പാറയിലും,മണ്ണിലും മറ്റും ഉണ്ടായിരുന്ന ഉപ്പും, മറ്റു ലവണങ്ങളും വെള്ളത്തിൽ അലിഞ്ഞു നദിയിലൂടെ കടലിൽ എത്തിയതിന്റെ ഫലമായാണ് കടലിൽ ഉപ്പ് ഉണ്ടായത്.
ഇപ്പോഴും നദിയിലെ വെള്ളത്തിലൂടെ ലവണങ്ങളും കടലിൽ എത്തുന്നുണ്ട്.
കടലിലെ വെള്ളം ബാഷ്പീകരിച്ചു പോകുന്നു.പക്ഷെ വെള്ളം മാത്രമേ ബാഷ്പപീകരിക്കൂ.ഉപ്പ് കടലിൽത്തന്നെ കിടക്കും.
കടലിൽനിന്ന് ബാഷ്പീകരിച്ച മഴമേഘങ്ങൾ സാന്ദ്രീകരിച്ചു മഴ ആയി കരയിൽ പെയ്യുകയും,അത് വീണ്ടും കരയിലുള്ള ലവണങ്ങൾ കടലിലേക്ക് കൊണ്ടുപോവുകയും ചെയ്യുന്നു.
ഇവിടെ ശ്രദ്ധിച്ചാൽ നമുക്ക് മനസിലാവും.ഉപ്പും, മറ്റു ലവണങ്ങളും പോകുന്നത് കരയിൽ നിന്ന് കടലിലേക്ക് മാത്രമാണ്.കടലിൽ നിന്നും കരയിലേക്ക് സ്വാഭാവികമായും ഉപ്പ് വരുന്നില്ല.വൺ വേ മാത്രം. കാലാകാലങ്ങളായി ഇത് തുടരുന്നു.
ആകെ കടലിൽനിന്ന് കരയിലേക്ക് ഉപ്പു വരുന്നത് നമ്മൾ മനുഷ്യർ കൊണ്ടുവരുന്നത് മാത്രം.
കടലിലേക്ക് ഒഴുകി പോകാൻ പറ്റാത്ത വെള്ളമുള്ള തടാകങ്ങളിൽ ഉപ്പുവെള്ളം ഇപ്പോഴും ഉണ്ട്.
ഉദാ : രാജസ്ഥാനിലെ സാംബാർ തടാകം.
ഇത് കടലിൽനിന്നും ആയിരത്തോളം കിലോമീറ്റർ അകലെ ആണ്. ഉപ്പിനും, മറ്റു ലവങ്ങൾക്കും ഒഴുകി പോകാൻ പറ്റാത്ത അവസ്ഥയിലും ആണ്.