ബുദ്ധിജീവികളിൽ പൊതുവായുള്ള കാര്യങ്ങൾ

IQ കൂടിയ ബുദ്ധിജീവികളിൽ പൊതുവായി കണ്ടുവരുന്ന ചില കാര്യങ്ങളുണ്ട്. ഇവയിലേതൊക്കെ നിങ്ങളിലിമുണ്ടെന്ന് നോക്കൂ ചിലപ്പോൾ നിങ്ങളും ഒരു ബുദ്ധിജീവിയായിരിക്കാം .
1. ജിജ്ഞാസ

ജിജ്ഞാസ; വ്യക്തമായി പറഞ്ഞാൽ അറിയാനുള്ള ആഗ്രഹം. ഇത് ഒരു ജന്മവാസനയാണു. മനുഷ്യനെ പുരോഗതിയിലേക്കു നയിക്കുന്നതും ഉന്നതിയിലെത്തിക്കുന്നതും ഇതിന്റെ പ്രേരണയാലാണ്. അപരിചിതവും നൂതനവുമായ വസ്തുക്കളും, സാഹചര്യങ്ങളും ജിജ്ഞാസയെ ഉണർത്തുന്നു. ഉത്തരം പറയാൻ വിഷമമേറിയ പല ചോദ്യങ്ങളിലൂടെയും അവർ അറിവു സമ്പാദിച്ചുകൊണ്ടേയിരിക്കും. അതെന്താണു? ഇതെന്താണു? അതെന്തുകൊണ്ടാണു? ഈ വക ചോദ്യങ്ങളെ കുട്ടികളിൽ നിന്നും അഭിമുഖീകരിക്കേണ്ട രക്ഷിതാക്കൾ, ക്ഷമാപൂർവ്വം അവയ്ക്കുള്ള ഉത്തരങ്ങൾ കണ്ടറിഞ്ഞ് അവർക്ക് സംശയനിവൃത്തി തീർത്തു കൊടുക്കേണ്ടതാണു. ഇല്ലെങ്കിൽ അവർ ഉൾവലിഞ്ഞ സ്വഭാവക്കാരാവാനിടയുണ്ട്.
കാണുന്ന കാര്യങ്ങൾ അന്യരോടു ചോദിച്ചാൽ മാത്രം സംശയം തീരുകയില്ല, എന്നുവരുമ്പോൾ പരീക്ഷിച്ചറിയണമെന്ന ബോധമുണ്ടാകുന്നു അതാണ് ബുദ്ധിപരമായ ജിജ്ഞാസ. ഇത്തരം ജിജ്ഞാസയിൽ നിന്നാണു ശാസ്ത്രങ്ങളും മറ്റും ഉത്ഭവിച്ചിട്ടുള്ളത്. ഇപ്രകാരമുള്ള ജിജ്ഞാസ ബുദ്ധിജീവികൾക്ക് പൊതുവെ കൂടതലായിരിക്കും.
2. മടി

വളരെ ബുദ്ധിശക്തിയുള്ള ആളുകൾ കൂടുതൽ ഉദാസീനമായ ജീവിതം നയിക്കുന്നതായി പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നുണ്ട്. അവർക്ക് വളരെ വിരളമായേ ബോറടിക്കാറുള്ളൂ അവർ സ്വന്തം ചിന്തയിൽ കൂടുതൽ സമയം നഷ്ടപ്പെടുത്തുന്നു. ഇതാണ് അവരെ ഉദാസീനരായ ജീവിതത്തിലേക്ക് നയിക്കുന്നത്.
3. തുറന്ന മനസ്സ്

യുക്തിപരമായി പുതിയ ആശയങ്ങൾ തുറന്ന മനസ്സോടെ സ്വീകരിക്കുന്നതിനുള്ള ശേഷിയെയാണ് ഇവിടെ തുറന്ന മനസ്സ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. തുറന്ന മനസ്സുള്ളവർ മറ്റുള്ളവരുടെ കാഴ്ചപ്പാടുകളെയും അറിവുകളെയും വളരെ നല്ല വിധത്തിൽ സമീപിക്കുകയും അവർ മറ്റുള്ളവർക്ക് തങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതിനുള്ള സ്വാതന്ത്ര്യം നൽകുകയും മറ്റുള്ളവരുടെ അറിവിന്റെ മൂല്യത്തെ അംഗീകരിക്കുകയും മാനിക്കുകയും ചെയ്യുന്നു. ഇതും ബുദ്ധിജീവികളിൽ പൊതുവായുണ്ടാകുന്ന ഒരു വിശേഷണമാണ്.
4. കുറഞ്ഞ സാമൂഹിക സമ്പർക്കം

IQ കൂടുതലുള്ള ബുദ്ധജീവികൾക്ക് ബുദ്ധിപരമായി അവരുടെ നിലവാരത്തിൽ നിന്നും വളരെ അകന്നു കഴിഞ്ഞു കൊണ്ടിരിക്കുന്ന ഒരു വ്യക്തിയോട് ചിന്തകളും ആശയങ്ങളും ആശയവിനിമയം നടത്തുക എന്നത് കുറച്ച് പ്രയാസകരമാണ്. 115 ന്റെ IQ ഉള്ള ഒരാളെപ്പോലെ എളുപ്പത്തിൽ സാമൂഹവുമായി ബന്ധപ്പെടാൻ IQ 150 ഉള്ളയാൾക്ക് കഴിയുകയില്ല. അതുകൊണ്ട് 150 ന്റെ IQ ഉള്ള ഒരാൾ, 115 ന്റെ ഐക്യുമായുള്ള ഒരാളുമായി ഫലപ്രദമായി ആശയവിനിമയം നടത്തുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. അതുകൊണ്ട് അവരുമായി ഫലപ്രദമായ ആശയവിനിമയത്തിന്റെ പരിധിയിൽ വരുന്ന കുറച്ച് പേർ മാത്രമേ അവർക്ക് കൂട്ടുകാരായുണ്ടാവുകയുള്ളൂ.
5. മറവി

6. സ്വപ്നജീവി

സ്വപ്നം കാണുക, ആ സ്വപ്നം എത്ര ഉയരത്തിലായാലും അത് യാഥാര്‍ത്ഥ്യമാക്കുക. അതിലേക്ക് ചെന്നെത്താനുള്ള വഴികള്‍ ഇടുങ്ങിയതാവാം മുള്ളുകളും കല്ലുകളും നിറഞ്ഞതാവാം എങ്കിലും പ്രയത്നം തുടരുക. വിശ്രമില്ലാത്ത പ്രയത്നമാണ് വിജയത്തിലേക്കുള്ള വഴി അല്ലാതെ ഉറക്കമല്ല. കണ്ണുകള്‍ തുറന്നുപിടിച്ച് വലിയ സ്വപ്നങ്ങള്‍ കാണുക. ഇതാണ് പ്രതിഭാശാലികളിൽ കണ്ടുവരുന്ന മറ്റൊരു പൊതുവായ കാര്യം അവർ സ്വപ്നജീവികളായിരിക്കും. അവർ അവരുടെ ആഗ്രഹങ്ങളെക്കുറിച്ച് ഒരുപാട് സ്വപ്നങ്ങൾ കാണുകയും അത് യാഥാർഥ്യമാക്കാൻ സ്ഥിരമായി പ്രയത്നിക്കുകയും ചെയ്യുന്നു.
7. ചിട്ടയില്ലായ്മ

8. വളരെ വൈകി ഉറങ്ങുക

നിങ്ങൾക്ക് രാത്രി വളരെ വൈകി ഉറങ്ങാൻ ഇഷ്ടമാണോ ? എങ്കിൽ ഇത് ബുദ്ധിജീവികളുടെ ലക്ഷണമാകാമെന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. മഹാന്മാരായ പല ശാസ്ത്രജ്ഞന്മാരും സ്ഥിരമായി രാത്രിയിലെ വൈകിയ വേളകളിൽ അവർ ചിന്തകളിലോ പഠനങ്ങളിലോ മുഴുകിയിരുന്നതായോ പ്രവർത്തിച്ചു കൊണ്ടിരുന്നതായോ കാണാം.
ബുദ്ധിശക്തി എന്നത് എല്ലാ മനുഷ്യർക്കും പൊതുവേ ഉള്ളതാണ്. അതില്ലാത്തവരായി ആരുമില്ല. എന്നാൽ അത് വേണ്ടത് പോലെ മിന്നുന്നുണ്ടോ, അതോ ജീവിത പാതയിലെവിടെയോ മറഞ്ഞു കിടക്കുകയാണോ? എന്ന് സ്വയം പരിശോധിക്കുക. ജീവിതം മന്നോട്ടു കൊണ്ടുപോകുന്ന തിരക്കിൽ പലരും സ്വന്തം പ്രതിഭയെ വളർത്തിയെടുക്കുന്ന കാര്യം മറന്നു പോകുന്നു എന്നതാണ് സത്യം. അവനവനിൽ അന്തർലീനമായിട്ടുള്ള പ്രതിഭയെ എങ്ങിനെ ഉത്തേജിപ്പിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും നിങ്ങൾ ജീവിതത്തിൽ കൈവരിക്കുന്ന വിജയം.