എന്താണ് Daylight Saving Time ( DST ) അല്ലെങ്കിൽ Summer Time?


കാനഡ, യൂറോപ്പ് പോലെ വടക്കു ഭാഗത്തുള്ള രാജ്യങ്ങളിൽ നമ്മുടെ കൂട്ടുകാരോ ബന്ധുക്കളോ ഉണ്ടെങ്കിൽ അവരെ നമ്മൾ ഫോൺ ചെയ്യുമ്പോൾ ചില മാസങ്ങളിൽ അവരുടെ സമയത്തിൽ ഒരു മണിക്കൂർ വ്യത്യാസം വന്നിട്ടുണ്ടെന്ന് മനസിലാക്കാം. 

ഉദാഹരണത്തിന്,UK യിലെ സമയം ഇന്ത്യൻ സമയത്തേക്കാൾ 5:30 കുറവാണ് എന്ന് നമുക്കറിയാം.ഇന്ത്യയിൽ ഇപ്പോൾ 8 മണി ആയിട്ടുണ്ടെകിൽ UK യിൽ 8:00 - 5:30 = 2 :30 ആവും. 

UTC+05:30 ആണ് ഇന്ത്യൻ സമയം. എന്നാൽ,ഇന്ന്, ഇപ്പോഴത്തെ UK യിലെ സമയം നോക്കിയാൽ ഇന്ത്യൻ സമയത്തേക്കാൾ 4:30 മണിക്കൂർ മാത്രമാണ് കുറവ്.5:30 അല്ല.അപ്പോൾ ഒരു മണിക്കൂർ എവിടെപ്പോയി ??
കേരളത്തിൽ 6 മണിക്ക് പകരം രാവിലെ 4 മണിക്ക് സൂര്യൻ ഉദിക്കുകയാണെങ്കിൽ നമ്മൾ എന്ത് ചെയ്യും. 
നേരം വെളുത്താൽ മിക്കവർക്കും അധികം കിടന്നുറങ്ങാൻ ബുദ്ധിമുട്ടാവും. അതിനാൽ 2 മണിക്കൂർ മുൻപേ മിക്കവരും എണീക്കും.സ്‌കൂളിലോ, ജോലിക്കോ ഒക്കെ പോകുന്നവർക്ക് രാവിലെ അധികം കിട്ടിയ സമയം എന്ത് ചെയ്യണം എന്ന കാര്യത്തിൽ ഒരു കൺഫ്യൂഷൻ ആവും.ആ പ്രശനം ഇല്ലാതിരിക്കാൻ നേരത്തെ സൂര്യൻ ഉദിക്കുന്ന രാജ്യങ്ങളിൽ ആ വേനൽ കാലത്തു വാച്ചു ഒരു മണിക്കൂർ മുൻപോട്ട് ആക്കി വെക്കും. അപ്പോൾ ഒരു മണിക്കൂർ മുൻപേ സ്‌കൂളും, ഓഫീസുകളും ഒക്കെ ആരംഭിക്കും. അധികം വരുന്ന 1 മണിക്കൂർ രാത്രി അവർക്കു ലഭിക്കും.രാത്രി സമയം നമുക്ക് എളുപ്പം മാനേജ് ചെയ്യാം.ഉദാഹരണത്തിന് രാത്രി 11 മണിക്ക് ഉറങ്ങിയിരുന്നവർ രാത്രി 10 മണിക്ക് ഉറക്കം ആക്കിയാൽ മതി. സിംപിൾ.
Orange : Southern hemisphere summer
Dark Gray : Never used daylight saving
Gray : Formerly used daylight saving
എന്നാൽ ദക്ഷിണാർദ്ധഗോളത്തിലെ DST തുടങ്ങുന്നത് സെപ്റ്റംബർ / ഒക്ടോബർ /നവംബർ മാസത്തിലും,അവസാനിക്കുന്നത് മാർച് / ഏപ്രിൽ മാസത്തിലും ആയിരിക്കും.

ഭൂമിയുടെ അച്ചുതണ്ട് ചരിഞ്ഞിട്ടാണ്. അതുകൊണ്ടാണ് ചില മാസങ്ങളിൽ സൂര്യൻ വടക്കോട്ടും (ഉത്തരായനം), ചില മാസങ്ങളിൽ സൂര്യൻ തെക്കോട്ടും (ദക്ഷിണായനം) നീങ്ങി സഞ്ചരിക്കുന്നതായി നാം കാണുന്നത്.നമ്മുടെ ഇന്ത്യ,പ്രത്യേകിച്ച് കേരളം ഭൂമധ്യരേഖയ്ക്കു അടുത്താണ്.അതുകൊണ്ട്‌ പകലും,രാത്രിയും എല്ലായിപ്പോഴും ഏതാണ്ട് തുല്യം ആണ്.എന്നാൽ ഭൂമധ്യരേഖയിൽനിന്നു അകന്ന പ്രദേശങ്ങളിൽ ശൈത്യകാലത്തു പകൽ കുറവും,രാത്രി കൂടുതലും ആകുന്നു.വേനൽക്കാലത്ത് പകൽ വളരെ കൂടുതലും, രാത്രി കുറവും ആയിരിക്കും. 

ഇങ്ങനെ വേനൽക്കാലം തുടങ്ങുമ്പോൾ വാച്ചിലെ സമയം കൂട്ടി വെക്കുകയും, വേനൽക്കാലം കഴിയുമ്പോൾ തിരിച്ചു സമയം കുറയ്ക്കുന്നതിനെയും ആണ് Daylight Saving Time ( DST ) അല്ലെങ്കിൽ Summer Time എന്ന് പറയുന്നത്.

Blue : Northern hemisphere summer

ഉത്തരാർദ്ധഗോളത്തിലെ DST തുടങ്ങുന്നത് മാർച് / ഏപ്രിൽ മാസത്തിലും, അവസാനിക്കുന്നത് സെപ്റ്റംബർ / ഒക്ടോബർ / നവംബർ മാസത്തിലും ആയിരിക്കും.

ആ മാസങ്ങളിൽ ആ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് സമയത്തിന്റെ കാര്യത്തിൽ അൽപ്പം കൺഫ്യൂഷൻ ഉണ്ടാവാറുണ്ട്. 

100 വർഷണങ്ങൾക്കു മുൻപ് 1916 ഇൽ ജർമ്മനിയിൽ ആണ് ആദ്യമായി DST തുടങ്ങിയത്.
30 മിനിറ്റും, 45 മിനിറ്റും DST ഉള്ള ചുരുക്കം ചില രാജ്യങ്ങളും ഉണ്ട്.

         

                                                        



Most Viewed Website Pages