പ്രചോദനം തരുന്ന ചില വാക്യങ്ങൾ
വലിയ വലിയ തിരിച്ചറിവുകൾക്ക്,ചെറിയ ചെറിയ തോൽവികൾ നല്ലതാണ്
അനുഭവത്തേക്കാൾ വലിയൊരു പാഠവും ജീവിതത്തേക്കാൾ വലിയൊരു വിദ്യാലയവും ഈ ഭൂമിയിൽ ഇല്ല
മറ്റുള്ളവരെ വിമർശിക്കുന്നതിനു മുമ്പ് നിങ്ങളുടെ വാക്കുകൾ, പ്രവർത്തികൾ, സ്വഭാവം, കുറവുകൾ എന്നിവയെക്കുറിച്ച് സ്വയം നിങ്ങൾ തന്നെ വിലയിരുത്തുന്നത് വളരെ നല്ലതാണ്.
രൂപത്തിലോ ഭാവത്തിലോ സമ്പത്തിലോ സൗന്ദര്യത്തിലോ അല്ല ഒരാൾ വലിയവനാകുന്നത് നന്മയുള്ള മനസിലൂടെയാണ്.
നമുക്ക് അറിയാത്ത കാര്യത്തെക്കുറിച്ചു അനുകൂലമായോ പ്രതികൂലമായോ സംസാരിച്ചാൽ അതോർത്തു പിന്നീട് സങ്കടപെടേണ്ടി വന്നേക്കാം.
ഒരാളെ കാണുമ്പോൾ ഉള്ള സന്തോഷമല്ല ഒരാളെ കാണാതിരിക്കുമ്പോഴുള്ള വേദനയാണ് അയാളെ നമുക്ക് പ്രിയപ്പെട്ടതാക്കുന്നത്.
ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും നിങ്ങളുടെ ജീവിതത്തിലേക്ക് വരുന്നത് നിങ്ങളെ തകർക്കാനല്ല.മറിച്ച് നിങ്ങളുടെ ഉള്ളിലെ കഴിവുകളേയും ശക്തിയേയും തിരിച്ചറിയിച്ചു തന്നു സഹായിക്കാനാണ്.
ഇന്നലെ ഒരു അനുഭവമാണ്. ഇന്ന് ഒരു പരീക്ഷണമാണ്. നാളെ ഒരു പ്രതീക്ഷയാണ്. നിങ്ങളുടെ അനുഭവത്ത പരീക്ഷണത്തിൽ വിനിയോഗിച്ച് പ്രതീക്ഷ സഫലമാക്കുക.
ഒരു നല്ല ലക്ഷ്യവും, അദ്ധ്വാനിക്കാനുള്ള മനസ്സുമുണ്ടെങ്കിൽ നിങ്ങൾക്ക് നേടാൻ കഴിയാത്തതായി യാതൊന്നുമില്ല. തിരമാലകളെ പോലെയാവണം നമ്മുടെ ജീവിതം ഓരോ താഴ്ചയിൽ നിന്നും കൂടുതൽ കരുത്തോടെ ഉയർന്നുവരണം.
ജീവിതത്തെ ഒരു സേവനമായി കരുതുക. പ്രവ്യർത്തിയിൽ ആനന്ദം കാണുക . മറ്റുള്ളവർ നമ്മളെ പറ്റി എന്ത് ചിന്തിക്കുന്നു എന്നത് അവർ നേരിടുന്ന പ്രശ്നമാണ്.നമ്മുടെ അല്ല.
നമ്മൾക്ക് ഇഷ്ടമില്ലാത്ത എന്തും ഒഴിവാക്കാനും, അതിൽ നിന്നും രക്ഷപ്പെടാനും, നമ്മളായിട്ട് ഉണ്ടാക്കുന്ന ഒരു കാരണം മാത്രമാണ് പലപ്പോഴും നമ്മുടെയൊക്കെ തിരക്ക്.
യഥാർത്ഥ സമ്പന്നൻ കൈനിറയെ പണമുള്ളവനല്ല. മനസ് നിറയെ സമാധാനം ഉള്ളവനാണ്.
ഒരാളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും ആത്മവിശ്വാസവും ഇല്ലാതാക്കാൻ നമുക്ക് നിമിഷങ്ങൾ മതിയാവും. നഷ്ടപ്പെട്ടവന് പിന്നീട് അവ പുനസൃഷ്ടിക്കാൻ ഒരു പക്ഷേ ഒരായുസ്സ് മതിയാവാതെ വരും.
എപ്പോഴാണോ നിസാരകാര്യങ്ങൾക്ക് പോലും വിശദീകരണം നൽകേണ്ട അവസ്ഥ ബന്ധങ്ങളിൽ ഉണ്ടാകുന്നത്, അപ്പോൾ മുതൽ ആ ബന്ധങ്ങൾക്ക് ദൃഢതയും ആത്മാർത്ഥതയും ഉണ്ടാവുകയില്ല.
വിശ്വസിച്ചാൽ നിശ്ശബ്ദതയെപോലും മനസ്സിലാക്കാൻ കഴിയും. എന്നാൽ വിശ്വാസമില്ലെങ്കിൽ ഓരോ വാക്കുകളും തെറ്റിദ്ധരിക്കപ്പെടും വിശ്വാസം എന്നത് ബന്ധങ്ങളുടെ ആത്മാവാണ്.
നിന്റെ ലക്ഷ്യത്തിലേക്ക് നീ നടന്നുകയറുമ്പോൾ പിന്നോട്ട് വിളിക്കാൻ നൂറു നാവുകൾ ഉയരും.എന്നാൽ മുന്നോട്ടുപോകാൻ ഒരേ ഒരു കരം മാത്രം നീളും അത് എന്റെ തീരുമാനങ്ങൾ ആയിരിക്കും.
മഴപെയ്യുമ്പോൾ പക്ഷികളെല്ലാം തണൽ തേടി പോകും എന്നാൽ പരുന്ത് മേഘങ്ങൾക്കും മീതെ പറന്ന് മഴ തരണം ചെയ്യും. പ്രശ്നങ്ങൾ ഏവർക്കും ഒരുപോലെയാണ്, അത് അഭിമുഖീകരിക്കുന്ന രീതിയാണ് പ്രധാനം.
വിശ്വാസം എന്നത് ചെറിയൊരു വാക്കാണ് അത് വായിക്കാൻ ഒരു നിമിഷം മതി. ചിന്തിക്കാൻ ഒരു മിനിട്ട് മതി. മനസിലാക്കാൻ ഒരു ദിവസം മതിയാകും പക്ഷേ അത് തെളിയിക്കുവാനും നേടിയെടുക്കുവാനും ഒരു ജീവിതം തന്നെ മതിയായേക്കില്ല .
നമുക്ക് എന്തറിയാം എന്നതല്ല, നമുക്ക് എന്ത് അറിയില്ല . എന്നതാണ് യഥാർത്ഥ അറിവ്.
സ്വന്തം കഴിവിലുള്ള വിശ്വാസമാണ് വിജയത്തിലേക്കുള്ള ആദ്യ ചുവട്.
ചിന്തകളെ ശ്രദ്ധിക്കുക, അതാണ് വാക്കുകളായി മാറുന്നത്. വാക്കുകളെ ശ്രദ്ധിക്കുക അതാണ് പ്രവൃത്തിയായി മാറുന്നത്. പ്രവൃത്തികളെ ശ്രദ്ധിക്കുക , അതാണ് അവസാനം നിങ്ങളായി തന്നെ മാറുന്നത്.
സന്തോഷം തന്നിരുന്ന ഒരു വാതിൽ അടഞ്ഞു പോയിട്ടുണ്ടെങ്കിൽ, ഓർക്കുക നമുക്കായി മറ്റൊരു വാതിൽ തുറന്നിട്ടുണ്ട്. അടഞ്ഞ വാതിലിൽ തന്നെ നോക്കി നിന്ന് വിഷമിക്കുന്നത് കൊണ്ടാണ് തുറന്ന വാതിൽ നമുക്ക് കാണാൻ കഴിയാത്തത്.
സ്വന്തം ശക്തി തിരിച്ചറിയുന്ന വ്യക്തി കഴുകനെ പോലെ ചിറകടിച്ചുയരും. അവരെ തടയാൻ ലോകത്ത് ഒരു ശക്തിക്കും ആകില്ല. നിങ്ങൾ സ്വയം അറിയുക, നിങ്ങൾക്ക് ചരിത്രത്തിൽ ഒരു സ്ഥാനമുണ്ട്.
നിങ്ങൾക്ക് പറക്കാൻ കഴിയില്ലെങ്കിൽ ഓടുക, ഓടാൻ കഴിയില്ലെങ്കിൽ നടക്കുക, നടക്കാൻ കഴിയില്ലെങ്കിൽ ഇഴയുക, പക്ഷെ ചെയ്യുന്നത് എന്തുതന്നെയായാലും മുൻപോട്ട് തന്നെ നീങ്ങുക.
നീ ചെയ്യുന്നത് ശരിയാണ് എന്ന തോന്നൽ നിനക്കുള്ളതുവരെ നിന്നെ പരാജയപ്പെടുത്താൻ ആരാലും കഴിയില്ല.
പിഴവ് സംഭവിക്കുമോ എന്നുള്ള ഭയമാണ് ഒരൂ വ്യക്തിക്ക് സംഭവിക്കാവുന്ന ഏറ്റവും വലിയ പിഴവ്.
ദു:ഖങ്ങളിലേക്ക് നോക്കുന്നതിന് പകരം അനുഗ്രഹങ്ങളിലേക്ക് നോക്കുക നിങ്ങൾക്ക് സന്തോഷം കണ്ടെത്താം
വന്ന വഴികളും കടന്നു പോയ അനുഭവം മുന്നോട്ടുള്ള യാത്രയിൽ മുതൽക്കൂട്ടായിരിക്കണം തിരുത്താൻ പറ്റാത്ത ഇന്നലെകൾക്ക് വേണ്ടി നാളെകളുടെ സാദ്ധ്യതകളെ തകർക്കരുത്
എന്തെങ്കിലും ചെയ്തു തുടങ്ങുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ, പുറത്തുള്ള ആയിരം പേരുടെ ശക്തിയിൽ ആശ്രയിക്കാതെ ഉള്ളിലുള്ള ഒരുവന്റെ ശക്തിയിൽ ആശ്രയിച്ചു തുടങ്ങുക.
ഇന്നലെകൾ തിരികെ വരില്ല നാളെ ഉണ്ടോയെന്ന് എന്നറിയില്ല പിന്നെന്തിന് കഴിഞ്ഞതോർത്തും വിഷമിച്ചും നാളയെ ഭയപ്പെട്ടും ഇന്ന് നഷ്ടപ്പെടുത്തുന്നു
നല്ലൊരു വാക്ക്, ദയ ഉള്ളാരു നോട്ടം, സ്വാഭാവികമായൊരു പുഞ്ചിരി. ഇവയ്ക്ക് അദ്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയും.
നമ്മെ രക്ഷിക്കാൻ നമുക്കല്ലാതെ വേറെ ആർക്കും കഴിയില്ല. നമ്മൾ നടക്കേണ്ട ദൂരം നടന്ന് തീർക്കേണ്ടത് നമ്മൾ തന്നെയാണ്.
നിരാശയിൽ തളർന്നിരിക്കാനോ സ്വയം എരിഞ്ഞു തീരുവാനോ ഉള്ളതല്ല ജീവിതം. സൂര്യനെപ്പോലെ ജ്വലിക്കാനും ഉറച്ച കാൽവെപ്പോടെ പ്രതീക്ഷയോടെ മുന്നേറാനുള്ളതുമാണ് ജീവിതം. തുടരാം യാത്ര. ഉദാത്തമായ നന്മയുള്ള ചിന്തകളോടെ.
തെറ്റിപ്പോകുമോ എന്നുള്ള ഭയം അവസാനിക്കുന്നിടത്ത് നിന്നാണ് ജയം ആരംഭിക്കുന്നത് ഞാൻ മത്സരിക്കുന്നതെപ്പൊഴും മറ്റൊരാളുടെ മുമ്പിലെത്താൻ വേണ്ടിയല്ല. എന്റെ തന്നെ മുമ്പിലെത്താൻ വേണ്ടിയാണ്
വിധി നിശ്ചയിക്കുന്നത് നിങ്ങൾ തോൽക്കണം എന്നാണെങ്കിൽ ഒരു കാരണവശാലും വിട്ടു കൊടുക്കരുത്, നല്ലൊരു പോരാട്ടം തന്നെ നടത്തുക അപ്പോൾ വിധിയെ നിങ്ങൾ തീരുമാനിക്കും.