30 ഡിഗ്രിയിൽ കൂടുതൽ ചൂട് ഉണ്ടായാൽ നമുക്ക് അസ്വസ്ഥത തോന്നാൻ കാരണമെന്ത് ?


മനുഷ്യ ശരീരത്തിന്റെ ചൂട് 37 ഡിഗ്രി ആണ്. പക്ഷെ അന്തരീക്ഷത്തിൽ 30 ഡിഗ്രിയിൽ കൂടുതൽ ചൂട് ഉണ്ടായാൽ നമുക്ക് അസ്വസ്ഥത തോന്നാൻ കാരണമെന്ത് ?

നമ്മുടെ ശരീരത്തിൽ  ഉപാപചയപ്രവർത്തനത്തിന്റെ ( metabolism ) ഭാഗമായി ധാരാളം ചൂട് ഉണ്ടാവുന്നുണ്ട്.
ശരീരത്തിന്റെ ആന്തരീക ചൂട് 37 ഡിഗ്രി ആണ്.

എന്നാൽ നമ്മുടെ ശരീരത്തിന് പുറത്തെ ചർമത്തിലെ ചൂട് കുറവാണ്. പല ഭാഗത്തും പല ചൂടായിരിക്കും.

അടിവയറിൽ കൂടുതൽ ചൂടും, പിന്നീട് കുറഞ്ഞത് തലയും, പിന്നെയും കുറഞ്ഞത് കൈ, ഏറ്റവും ചൂട് കുറവ് കാലിനും ആയിരിക്കും. ഇങ്ങനെ കുറഞ്ഞു കാലിനു 25 ഡിഗ്രി വരെ സ്വാഭാവികമായും കുറയും. 
കൈകൾക്കു 30 ഡിഗ്രി വരെയും, തലയ്ക്കു 34 ഡിഗ്രി വരയും സുഖകരമാണ്. അപ്പോഴും ആന്തരീക ചൂട് 37 ഡിഗ്രി ആയിരിക്കും.

ശരീരത്തിൽ ഉണ്ടാവുന്ന ചൂട് സ്വാഭാവികമായും നമ്മുടെ ചർമങ്ങളിലൂടെ ആണ് പുറംതള്ളുന്നത്.  ചൂട് പുറത്തേക്കു പോകേണ്ടത് ആവശ്യമാണ്.

ഓരോ അവയവങ്ങളുടെയും പുറംചൂടു കുറവായിരിക്കും എന്ന് പറഞ്ഞുവല്ലോ. ഈ ചർമത്തിന് പുറത്തു അന്തഃരീക്ഷത്തിൽ ഇതിനേക്കൾ കുറവ് ചൂട് ഉണ്ടെങ്കിൽ മാത്രമേ അധികമായ ചൂട് പുറംതള്ളുവാൻ സാധിക്കൂ.

ചുരുക്കി പറഞ്ഞാൽ, അന്തരീക്ഷത്തിൽ 30 ഡിഗ്രിയിൽ കൂടുതൽ ചൂട് ഉണ്ടായാൽ നമുക്ക് അസ്വസ്ഥത തോന്നാൻ രണ്ട് കാരണങ്ങൾ ആണുള്ളത്.

1 ) അത് നമ്മുടെ ശരീരത്തിന്റെ പുറംഭാഗത്തെ ചൂടിനേക്കൾ കൂടുതലാണ്.

2 ) അന്തരീക്ഷത്തിന്റെ ചൂട് കൂടുതായതുകൊണ്ട് ശരീരത്തിലെ ചൂട് പുറംതള്ളുവാൻ കഴിയാതെ വരുന്നു.
                                                        



Most Viewed Website Pages