ഫ്രീക്കന്മാർ പിറന്ന ചരിത്രം


സ്വന്തം ശരീരത്തിൽ വിവിധതരത്തിലുള്ള ഫാഷനുകൾ കാണിച്ച് വൈരുദ്ധ്യം തീർക്കുന്നവരാണ് ഫ്രീക്കന്മാർ. എന്നാൽ യഥാർത്ഥത്തിൽ ഫ്രീക്കന്മാരുടെ പിറവി ക്യൂബയിലാണെന്നാണ് ചരിത്രം. ക്യൂബയിലെ സ്വാതന്ത്ര്യത്തിനായി സ്വയം മരണ ശിക്ഷ ഏറ്റുവാങ്ങിയ ഒരു വിഭാഗം മനുഷ്യരായിരുന്നു ഫ്രീക്കികൾ.

സ്വതന്ത്രമായി ജീവിക്കാൻ എയ്ഡ്സ്‌ കുത്തിവെച്ച്‌ രോഗികളായി നടന്ന ക്യൂബയിലെ 'ലോസ് ഫ്രീക്കീസ്' എന്ന മനുഷ്യരുടെ ചരിത്രം ആരെയും വിസ്മയിപ്പിക്കുന്നതാണ്.

കമ്യൂണിസ്റ്റ് ക്യൂബയിലെ ഭരണവാഴ്ച്ചയുടെ ഒരു ഭീകരതയായിരുന്നു ഇത്. ഫിദല്‍ കാസ്ട്രോയുടെ ഭരണകാലത്താണ് ഇത് ഉയർന്നുവന്നത്. ഇംഗ്ലീഷിനോടും അമേരിക്കന്‍-യൂറോപ്പ് സമൂഹങ്ങളോടും കടുത്ത വിരോധം വച്ച് പുലര്‍ത്തിയിരുന്ന കാലം. ഈ കാലഘട്ടത്തിൽ ഫ്രീക്കികൾ യൂറോപ്യൻ വേഷം ധരിച്ചു, ഇംഗ്ലീഷ് പാട്ടുകളും ശീലങ്ങളും പകർത്തി. സംഗീതമാണ് ലഹരിയും രാഷ്ട്രീയവും. ദേഹം മുഴുവന്‍ ടാറ്റൂ,ലോഹക്കഷണങ്ങള്‍ ദേഹത്തും മുഖത്തും തുളച്ച് ഇടുക. ഹെവി മെറ്റല്‍ മ്യൂസിക് ആണ് ഇവരുടേത്. ഇതോടെ ഭരണകൂടത്തിന്റെയും കമ്യൂണിസത്തിന്റെയും ഭീകരത ഇവർക്കെതിരേ ആഞ്ഞടിച്ചു.

കൊടിയ മർദ്ദനം, കൊന്നൊടുക്കൽ, ജയിൽ..
അങ്ങനെ ഇവർക്കുള്ള എല്ലാ സ്വാതന്ത്ര്യവും എടുത്തു കളഞ്ഞു.
ഭൂരിഭാഗം പേരും ജയിലിലായി. കുട്ടികളെ ജനിപ്പിക്കാനുള്ള ശേഷിയും ഭരണകൂടം നശിപ്പിക്കാൻ തുടങ്ങി.
ആ സമയത്താണ് എയിഡ്സ് എന്ന മഹാരോഗം ലോകത്തെ ഞെട്ടിച്ച് രംഗ പ്രവേശനം ചെയ്തത്‌.
കര്‍ശനമായ മുന്‍ കരുതലുകളാണ് ഭരണകൂടം ഈ രോഗത്തിനെതിരെ എടുത്തത്. ഭക്ഷണവും മരുന്നുകളും സൗജന്യമായി നല്‍കി.എച് ഐ വി ബാധിതരെ ശുശ്രൂഷിച്ചു. എച്.ഐ.വി ബാധിച്ച തടവുകാർക്ക് ജയിൽ ശിക്ഷ ഇളവ്‌ നൽകി.

ഇതോടെ ഫ്രീക്കികൾ സ്വാതന്ത്ര്യത്തിനും ജയിൽ മോചനത്തിനും ഭക്ഷണത്തിനുമായി കൂട്ടമായി എയ്ഡ്സ് രോഗികൾ ആയി തുടങ്ങി. സുഹൃത്തുക്കളുടെ രക്തമെടുത്ത് സ്വയം കുത്തി വച്ചു. എന്നിട്ട്‌ ഈ സാനിട്ടോറിയങ്ങളില്‍ പ്രവേശനം നേടി.സ്വന്തം സംഗീതവും മറ്റുമായി ശിക്ഷകളോ പീഢനങ്ങളോ ഇല്ലാത്ത ലോകത്ത് അവർ ആനന്ദിച്ച് ജീവിച്ച് മരിച്ചു. ഒരുപാട് കാലം സ്വാതന്ത്ര്യമില്ലാതെ ജീവിക്കുന്നതിലും നല്ലത് ഒരു മണിക്കൂർ എങ്കിലും സ്വാതന്ത്ര്യത്തിൽ ജീവിച്ച് മരിക്കുന്നതാണെന്ന് ഫ്രീക്കികൾ കരുതിയ കാലം.

രോഗത്തേക്കാള്‍ അവര്‍ വില നല്‍കിയത് സ്വാതന്ത്ര്യത്തിനായിരുന്നു. നൂറു കണക്കിന് ഫ്രീക്കികള്‍ ഇത്തരത്തില്‍ സ്വതന്ത്രരായി ജീവിച്ച് മരിച്ചു. കാലം കടന്നപ്പോള്‍ ഫ്രീക്കികള്‍ക്ക് സ്വാതന്ത്ര്യം ലഭിച്ചു.
ഇഷ്ടമുള്ള വേഷ വിധാനത്തിനും ഇഷ്ടമുള്ള പാട്ടുകള്‍ പാടാനും അവര്‍ക്ക് കഴിയുന്ന അവസ്ഥയായി.
സാനറ്റൊരിയങ്ങള്‍ അടച്ച് പൂട്ടി. സ്വാതന്ത്ര്യത്തിനു വേണ്ടി മഹാരോഗം തിരഞ്ഞെടുത്ത ഒരു വിഭാഗം ഫ്രീക്കികളുടെ സംഗീതം ഇപ്പോള്‍ അവിടെ മുഴങ്ങുന്നില്ല. എന്നാൽ ഇപ്പോൾ ഫ്രീക്കികൾ എന്ന വിഭാഗം ക്യൂബയിൽ 60% കുറഞ്ഞു. എല്ലാവരേയും മരണം കവർന്നെടുത്തു. ഫ്രീക്കന്മാർ സ്ഥിരം ഉപയോഗിക്കാറുള്ള ലോവസ്റ്റ്‌ പാന്റിന്റെ പിറകിലും ഒളിഞ്ഞിരിക്കുന്ന ഒരു കഥയുണ്ട്‌. അമേരിക്കയിലെ ജയിലറകളിൽ താമസിക്കുന്ന കുറ്റവാളികൾക്ക്‌ ശിക്ഷക്ക്‌ ഇളവില്ല എന്ന പോലെ തന്നെയായിരുന്നു അവരുടെ സ്വാതന്ത്രത്തിനും.വളരെയധികം സ്വാതന്ത്രം നൽകുന്നതിൽ ജയിൽ അധികാരികൾ മടികാണിക്കില്ലത്രേ. എല്ലാവിധ സൗകര്യങ്ങളും ജയിലിൽ തന്നെ നൽകിയിരുന്നു.

അർമാദിക്കുന്നതിനിടയിൽ അവർക്ക്‌ ലഭിക്കാതെ പോയ ഒരു കുറവായിരുന്നു 'സെക്സ്‌'.
അതിനുള്ള സൗകര്യമെന്നോണം സ്വവർഗ്ഗാനുരാഗത്തെ പ്രോത്സാഹിപ്പിച്ചിരുന്നു. സ്വവർഗ്ഗാനുരാഗത്തിന്‌ ഞാൻ താൽപര്യമുള്ളവനാണെന്ന് അറിയിക്കാനുള്ള അടയാളമായിരുന്നു 'ലോവസ്റ്റ്‌ പാന്റ്‌'. ഇക്കാലത്ത് പലരും ലോവസ്റ്റ്‌ പാന്റിന്‌ വേണ്ടി തിക്കും തിരക്കും കൂട്ടുമ്പോൾ മോശമായിട്ടുള്ള പല പിന്നാമ്പുറങ്ങളും ഇത്തരം വസ്ത്രധാരണയിൽ മറഞ്ഞിരിപ്പുണ്ട്. 'ഞാൻ ഫ്രീക്കാണ്‌' എന്ന് പറയുമ്പോൾ രണ്ടുവട്ടം ചിന്തിക്കാൻ ഇതൊക്കെ പ്രേരിപ്പിക്കുന്നതാണ്.

                                                        



Most Viewed Website Pages