Kattadikadavu


ഇടുക്കിയിലെ  അധികം അറിയപ്പെടാത്ത സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് കാറ്റാടികടവ്. കോടമഞ്ഞും പ്രകൃതി സൗന്ദര്യവും കൊണ്ട് മനോഹരമായ ഈ സ്ഥലം സഞ്ചാരികൾക്ക് ഒരു പറുദീസ തന്നെ ആണ്. മുകളിൽ ഉള്ള ഒരു വ്യൂ പോയിന്റ് ആണ് പ്രധാന ആകർഷണം. പ്രകൃതിയെയും സഞ്ചാരവും സ്നേഹിക്കുന്ന ആർക്കും ഇതൊരു നല്ല അനുഭവം ആയിരിക്കും. തൊടുപുഴയിൽ നിന്നു വണ്ണപ്പുറം കഴിഞ്ഞ്  8 km സഞ്ചരിച്ചാൽ ഇതിന്റെ കവാടത്തിൽ എത്താം . അവിടെ വരെ വാഹനത്തിൽ യാത്ര ചെയ്യാമെങ്കിലും അതിനപ്പുറം നടക്കുന്നതാണ് ഉത്തമം. 
അര മണിക്കൂർ നടന്നാൽ മുകളിൽ എത്താൻ സാധിക്കും. നടപ്പ് അല്പം ദുഷ്കരം ആണെങ്കിലും അതിന്റെ എല്ലാ മടുപ്പും മാറ്റുന്നതാണ് മുകളിലെ കാഴ്ച്ച. എല്ലാ കാലാവസ്ഥയിലും മികച്ചതാണ് എങ്കിലും മഴക്കാലത്ത് കോടമഞ്ഞിന്റെ അകമ്പടി ഉണ്ടാകും.  പ്രകൃതിയുടെ വശ്യതയും ഭംഗിയും ആസ്വദിക്കണമെങ്കിൽ മഴക്കാലത്തു തന്നെ കാറ്റാടികടവിൽ  പോകണം. തൊമ്മൻകുത്തു വെള്ളച്ചാട്ടം  അതിനടുത്താണ്. ഏകദേശം 2. 5 kms ദൂരം ട്രെക്കിങ്ങ് ഉണ്ട് . കോടമഞ്ഞു  മാറി വെയിൽ വരുന്നത് പെട്ടെന്നായിരിക്കും. താഴെ നിന്നും അല്ലെങ്കിൽ വീട്ടിൽ നിന്നും ആവശ്യത്തിന് വെള്ളം കയ്യിൽ കരുതുക അടുത്ത് കടകൾ വളരെ കുറവാണ് മലയുടെ മുകളിൽ എത്തിയാൽ ഒരു ചെറിയ കട ഉണ്ട് അവിടെ വെള്ളം കിട്ടും.
ഓഫ്‌റോഡ് റൈഡ് ആഗ്രഹിക്കുന്നവർക്ക്  ഒരു കൈ നോക്കാവുന്നതാണ്. ഫാമിലി ആയിട്ട് പോകുന്നവർ ഹോളിഡേയ്‌സിൽ പോകുക ജീപ്പ് സൗകര്യം ഉണ്ട് (600rs ആണ് ). 2.5km കുത്തനെ കയറ്റം ആയതിനാൽ ഫാമിലി ആയി വരുന്നവർ ജീപ്പ് എടുക്കുക. ബാച്ചിലേഴ്‌സ് കഴിയുന്നതും ഇട ദിവസങ്ങളിൽ  പോകുന്നതാവും നല്ലത് നമ്മുടേതായ ഒരു പ്രൈവസി അവിടെ കിട്ടുന്നതാണ്.പാർക്കിംഗ് സൗകര്യം ഇല്ല റോഡ് സൈഡിൽ പാർക്ക്‌ ചെയ്യേണ്ടി വരും.രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് സന്ദർശന സമയം.
     

                                                        



Most Viewed Website Pages