നോട്ടില്‍ തൊട്ട് കൈ പൊള്ളിയ ചില രാഷ്ട്രങ്ങൾ
മ്യാന്‍മര്‍
1987ല്‍ മ്യാന്‍മറിലെ പട്ടാള ഭരണം അന്ന് പ്രചാരത്തിലുരുന്ന കറന്‍സികളുടെ 80% മൂലൃം വരുന്ന നോട്ടുകള്‍ റദ്ദാക്കി.കള്ളപണം തടയല്‍ ലക്ഷ്യമിട്ടായിരുന്നു നടപടി.എന്നാല്‍,ഏറെ വര്‍ഷങ്ങള്‍ക്കുശേഷം മ്യാന്മര്‍ കണ്ട വലിയ വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഈ സൈനിക ഭരണകൂട നടപടി കാരണമായി. പിന്നാലെ രാജൃം സാമ്പത്തിക അരക്ഷിതാവസ്ഥയിലെത്തി.നാടെങ്ങും വന്‍ പ്രക്ഷോഭം അരങ്ങേറി.ഒടുവില്‍ സമരത്തെ പട്ടാള ഭരണകൂടം അടിച്ചമര്‍ത്തി. രാജൃത്ത് ആയിരകണക്കിന് ആളുകള്‍ ആണ് കൊല്ലപ്പെട്ടത്.
നൈജീരിയ
കുമിഞ്ഞുകൂടിയ കടവും, പണപ്പെരുപ്പവുമായിരുന്നു പട്ടാള ഭരണകൂടത്തെ നയിച്ചിരുന്ന മുഹമ്മദ് ബുഹാരിയെ പുതിയ നോട്ട് പുറത്തിറക്കാന്‍ പ്രേരിപ്പിച്ചത്.1984ലായിരുന്നു പരിഷ്കരണ നടപടി. കുറഞ്ഞസമയം കൊണ്ട് പഴയ നോട്ടൂകൾക്ക് പകരം പുതിയ നിറത്തിലിറക്കിയ നോട്ടുകള്‍ വാങ്ങണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍,രാജൃത്തെ സാമ്പത്തികമായി രക്ഷപ്പെടുത്താന്‍ എടുത്ത പല തീരുമാനങ്ങള്‍ക്കൊപ്പം ഇതും ഫലവത്തായില്ല. ഇതിന്റെ ഭലമായി ബുഹാരിയും അധികാരഭ്രഷ്ടനായി.
സോവിയറ്റ് യൂനിയന്‍
1991ല്‍ മിഖേയേല്‍ ഗോര്‍ബച്ചേവിന്റെ കാലത്ത് 50,100 റൂബിള്‍ നോട്ടുകള്‍ പിന്‍വലിച്ചൂ. കള്ളപണത്തിന് കൂച്ചുവിലങ്ങിടുകയായിരൂന്നു ലക്ഷ്യം.എന്നാല്‍ ,ഗോര്‍ബച്ചേവിന്‍ന്റെ കസേര തെറിക്കുന്നതിനുള്ള കാരണങ്ങളിലൊന്നായീ മാറി ഇത്. രാഷ്ട്രീയ പ്രതിസന്ധിക്കെപ്പം ജനങ്ങള്‍ ഇളകി. രാജൃം സാമ്പത്തികമായി തകര്‍ന്നു. രാജൃത്തെ മൂന്നിലൊന്ന് കറന്‍സി മൂലൃമാണ് പിന്‍വലിക്കപ്പെട്ട നോട്ടുകള്‍ക്ക് ഉണ്ടായിരുന്നതെന്ന് നൃൂയോര്‍ക്ക് ടൈസ് അക്കാലത്ത് റിപ്പേര്‍ട്ട് ചെയ്തു. ആഗസ്റ്റ് മാസമായപ്പോഴെക്കും സര്‍ക്കാറിനെതിരെ അട്ടിമറി ശ്രമമുണ്ടായി. അതോടെ ഗോര്‍ബച്ചോവിന്‍റെ പ്രതാപം അസ്തമിച്ചു. തൊട്ടടുത്ത വര്‍ഷം സോവിയറ്റ് യുനിയന്‍ തന്നെ ഇല്ലാതെയായി.
ഉത്തര കൊറിയ
2010ല്‍ ഉത്തര കൊറിയന്‍ ഏകാധിപതി കിംജോങ് ഇല്‍ രാജൃത്തെ സാമ്പത്തിക വൃവസ്ഥയില്‍ പിടിമുറുക്കിയത് പഴയ നോട്ടിന്‍ന്റെ മുഖവിലയില്‍നിന്ന് രണ്ട് പൂജൃം വെട്ടികളഞ്ഞുകൊണ്ടായിരിന്നു. കള്ളപണം തടയല്‍ പ്രധാന ലക്ഷൃമായിരിന്നു. നിര്‍ഭാഗൃവശാല്‍ ആ വര്‍ഷം രാജൃത്തെ കാര്‍ഷിക വിളവ് കുത്തനെയിടിഞ്ഞു കടുത്ത ഭക്ഷൃക്ഷാമമായിരുന്നു പിന്നീട് .ഇതിന്‍ന്റെ പ്രതിഫലമെന്നൊണം സാധാന വില കുതിച്ചുയര്‍ന്നു. ജനങ്ങള്‍ കടുത്ത അസംതൃപ്തിയിലായി. കിം ജനങ്ങളൊട് മാപ്പ് പറഞ്ഞു.
സയര്‍
1971 മുതല്‍ 1997 വരെ സയര്‍ എന്നറിയപ്പെട്ടിരുന്ന മധ്യ ആഫ്രിക്കന്‍ രാജ്യം. സ്വേച്ഛാധിപതി മൊബുട്ടു സെസെ സെക്കോയുടെ കാലഘട്ടത്തിനുശേഷം ഡൊമോക്രാറ്റിക് റിപ്പബ്ളിക് ഓഫ് കോംഗോ എന്ന് പേര് മാറ്റി. 1990കളുടെ തുടക്കത്തില്‍ കടുത്ത സാമ്പത്തിക അസ്ഥിരതമൂലം മോബൂട്ടൂ ഭരണകൂടം നിരവധി തവണ നോട്ടുകള്‍ പരിഷ്കരിച്ചൂ.1993ല്‍ കാലഹരണപ്പെട്ട നോട്ടുകള്‍ പിന്‍വലിച്ചത് രാജൃത്ത് അതിഭീകരമായ പണപ്പെരുപ്പം സൃഷ്ടിച്ചു. സയര്‍ കറന്‍സിക്ക് ഡോളറുമായുള്ള വിനിമയമൂലൃത്തില്‍ വന്‍ ഇടിവുമുണ്ടായി. പതിയെ രാജൃം ആഭ്യന്തര കലാപത്തിലേക്ക് കുപ്പുകുത്തി. 1997ല്‍മൊബുട്ടൂ പുറത്തായി.
ഘാന
നികുതി വെട്ടിപ്പ്,അഴിമതി തടയല്‍,രൂപയുടെ മൂലൃതകര്‍ച്ച പിടിച്ചുനിര്‍ത്തല്‍ എന്നീ ലക്ഷ്യങ്ങളോടെ 1982ല്‍ ഘാന അവരുടെ 50ന്‍ന്റെ സെദി നോട്ടുകള്‍ അസാധുവാക്കി. അതോടെ ജനങ്ങള്‍ക്ക് രാജൃത്തെ ബാങ്കിങ് സംവിധാനത്തില്‍ വിശ്വാസം നഷ്ടപ്പെട്ടു . ആളുകള്‍ കൂടുതലായീ വിദേശകറന്‍സികളിലേക്കും മറ്റുള്ള സ്ഥിര ആസ്തികളിലേക്കും നിക്ഷേപം തിരിച്ചുവിട്ടു. അതോടെ നോട്ടുകളുടെ കരിഞ്ചന്ത രൂപപ്പെട്ടു. ഗ്രാമീണര്‍ക്ക് നോട്ടൂകള്‍ മാറാന്‍ ബാങ്കുകളിലെത്തണമെങ്കില്‍ കിലോമീറ്ററുകള്‍ താണ്ടണമെന്നതും കരിഞ്ചന്തയെ കൊഴുപ്പിച്ചു. പണം മാറ്റിയെടുക്കാവുന്ന കാലാവധി അവസാനിച്ചശേഷം ഘാനയില്‍ കടലാസ് വിലയുള്ള നോട്ടൂകളുടെ കൂമ്പാരം കാണാമായിരുന്നുവെന്ന് അക്കാലത്തെ മാധൃമ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.