ഒരാൾക്ക് എത്ര ചൂടുവരെ താങ്ങാം?


ഒരാൾക്ക് എത്ര ചൂടുവരെ താങ്ങാം? 50 ഡിഗ്രി? 60 ഡിഗ്രി സെൽഷ്യസ്? 70 ഡിഗ്രി സെൽഷ്യസ്? വെള്ളം തിളയ്ക്കുന്നതു 100 ഡിഗ്രി സെൽഷ്യസിൽ ആണ്. ആ വെള്ളം ശരീരത്തിൽ വീണാൽ പൊള്ളിപ്പോവും. അതുകൊണ്ട് 100 ഡിഗ്രിയിൽ ഒരു തരത്തിലും താങ്ങാൻ പറ്റില്ലെന്ന് എല്ലാവർക്കും അറിയാം. പക്ഷെ, അങ്ങനെ അല്ല കാര്യം. ഒരാൾക്ക് ഏതാനും സെക്കന്റുകൾ 120 ഡിഗ്രി സെൽഷ്യസിൽ കുഴപ്പമില്ലാതെ കഴിയാം. 70 സെൽഷ്യസിൽ മണിക്കൂറുകളും കഴിയാം. പക്ഷെ, ഡ്രൈ എയറിൽ ആയിരിക്കണം എന്നുമാത്രം. ഹ്യുമിഡിറ്റി അല്ലെങ്കിൽ അവിടത്തെ വായുവിൽ വെള്ളത്തിന്റെ സാമിപ്യം ഉണ്ടാവരുത്. അങ്ങനെ ആണെങ്കിൽ വളരെ അധികം ചൂടിലും നമുക്ക് ചൂട് മൂലമുള്ള ആഘാതം ഉണ്ടാവില്ല. എന്നാൽ കൂടുതൽ ഹ്യുമിഡിറ്റി ഉണ്ട്ങ്കിൽ ഗൾഫ് നാടുകളിലെ വേനൽക്കാലത്തു ഉള്ള 47 ഡിഗ്രി സെൽഷ്യസ് പോലും ആളുകൾക്ക് താങ്ങാൻ ബുദ്ധിമുട്ടാണ്. അതുപോലെ എത്ര തണുപ്പിൽ വരെ കുഴപ്പമില്ലാതെ നിൽക്കാം?? അന്റാർട്ടിക്കയിലെ സാധാരണ താപനിലയായ 20 ഡിഗ്രി സെൽഷ്യസിൽ ഒക്കെ മനുഷ്യർ മാസങ്ങളോളം താമസിക്കുന്നുണ്ട്. പക്ഷെ അത് ജാക്കറ്റും മറ്റും ധരിച്ചാണ്. എന്നാൽ ഷർട്ടൊന്നും ഇടാതെ ഒരാൾക്ക് എത്രനേരം മഞ്ഞിൽ നിൽക്കാം? അന്റാർട്ടിക്കയിലോ, ഹിമാലയത്തിനു മുകളിലോ ഉള്ള തണുപ്പിൽ ഒരാൾക്ക് എത്രനേരം വേണമെങ്കിലും ഷർട്ടിടാതെ നിൽക്കാം. പക്ഷെ കാറ്റ് ഉണ്ടാവരുത് എന്ന് മാത്രം. കാറ്റ് ഇല്ലെങ്കിൽ തണുപ്പത്തൊ, ചൂടത്തോ നിൽക്കുന്ന നമ്മുടെ ശരീരത്തിന് ചുറ്റും നമ്മുടെ ശരീര താപനിലയ്ക്ക് തുല്യമായ ചൂടിൽ ഒരു ആവരണം ഉണ്ടാവും. അത് പരിസരത്തെ ചൂടിൽനിന്നും, തണുപ്പിൽനിന്നും നമ്മളെ രക്ഷിക്കും. അതുകൊണ്ട് അനങ്ങാതെ, കാറ്റില്ലാത്തിടത്തു നിന്നാൽ കൂടുതൽ സമയം നിൽക്കാം. എന്നാൽ.. കാറ്റ് ഉണ്ടെങ്കിൽ സംഗതി ആകെ മാറും. തണുപ്പത്ത് കാറ്റ് ഉണ്ടെങ്കിൽ നമ്മുടെ ശരീരത്തിലെ ചൂട് അതിവേഗം നഷ്ടപ്പെടും. അതുകൊണ്ടാണ് കാറ്റത്തു കൂടുതൽ തണുപ്പ് അനുഭവപ്പെടുന്നത്. നമ്മൾ കമ്പിളിപ്പുതപ്പ് ദേഹത്ത് ചുറ്റുമ്പോൾ ചൂട് നഷ്ടപ്പെടില്ല. ശരീരത്തിലെ ചൂട് നഷ്ട്ടപ്പെടാതിരുന്നാൽ നമുക്ക് തണുക്കില്ല. അല്ലാതെ കമ്പിളിപ്പുതപ്പിനു ചൂട് പകരുന്നതുകൊണ്ടല്ല. ഈ കമ്പിളിപ്പുതപ്പുതന്നെ ചൂടിൽനിന്നും നമ്മളെ രക്ഷിക്കും. തണുപ്പത്തു ബൈക്ക് ഓടിക്കുന്നവർ ജാക്കറ്റ് ഇടും. അതുപോലെ ചൂടത്തു ബൈക്ക് ഓടിക്കുമ്പോഴും അതെ ജാക്കറ്റുതന്നെ ഇടാം. തമാശ ആയി തോന്നും. പക്ഷെ സത്യം ഇതാണ്. പക്ഷെ നമ്മുടെ നാട്ടിലെപ്പോലെ ഹ്യുമിഡിറ്റി ഉണ്ടായിരിക്കരുത് എന്നുമാത്രം. ഹ്യുമിഡിറ്റിയും, കാറ്റും ഇല്ലെങ്കിൽ മനുഷ്യർക്ക് -60 ഡിഗ്രി സെൽഷ്യസ് ( തണുപ്പ് ) മുതൽ +60 ഡിഗ്രി സെൽഷ്യസ് ( ചൂട് ) വരെ ജാക്കറ്റ് ഒന്നും ഇടാതെ ഒരു മണിക്കൂറോളം താങ്ങാം. +120 ഡിഗ്രി സെൽഷ്യസിൽ ഏതാനും സെക്കന്റുകൾ വരെ കുഴപ്പമില്ലാതെ കഴിയാം. 
                                                        



Most Viewed Website Pages