കമ്പ്യൂട്ടര്‍ ഓണാകുമ്പോള്‍ സോഫ്റ്റ്‌വെയേഴ്സ് തനിയെ ഓണാകുന്നത് എങ്ങനെ നിര്‍ത്തലാകാം


ചില നേരങ്ങളില്‍ കമ്പ്യൂട്ടര്‍ ഓണാക്കുമ്പോള്‍ സമയമില്ലാത്ത സമയത്ത് ഓരോ സോഫ്റ്റ്‌വെയര്‍ ഓണായി സിസ്റ്റം കുറച്ചു സെക്കന്റുകള്‍ ഹാങ്ങായതുപോലെ ഒറ്റനിപ്പാനിക്കും. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങള്‍ ഒഴിവാക്കാനായി കമ്പ്യൂട്ടറില്‍
സ്റ്റാര്‍ട്ട്‌ മെനുവില്‍ റണ്‍ എടുക്കുക അതില്‍ msconfig എന്നു ടൈപ്പ് ചെയ്യുക.
അതിനു ശേഷം എന്റര്‍ കീ അമര്‍ത്തുക. ഇനി വരുന്ന വിന്‍ഡോയില്‍ Startup എന്ന ടാബില്‍ ഏതൊക്കെ സോഫ്റ്റ്‌വെയേര്‍ ആണോ സിസ്റ്റം സ്റ്റാര്‍ട്ട് ആകുമ്പോള്‍ ഓണ്‍ ആവേണ്ടാത്തത് അതൊക്കെ ടിക്ക് മാര്‍ക്കു കളഞ്ഞു ഓകെ കൊടുക്കുക. ഇതിനുശേഷം റീ സ്റ്റാര്‍ട്ടില്‍ ഒരു മെസ്സേജ് വരും അത് ഓക്കെ കൊടുക്കുക…അത്രെയേ ഉള്ളു

സ്വന്തം കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട അടിസ്ഥാനപരമായ ഷോട്ട് കട്ടുകള്‍

 1. Alt + f = മുകളിലെ മെനു ബാറില്‍ (Menu Bar) കാണുന്ന ഫയല്‍ എന്താണെന്ന്   ദൃശ്യമാകുന്നതിന് (pull down the file menu)
  2. Att + e = Edit Menu കാണുന്നതിന്
  3. Ctrl + a =ഒരു വിന്‍ഡോയിലെ കാര്യങ്ങള്‍ മുഴുവനും ഒരുമിച്ചു സെലക്റ്റ് ചെയ്യാന്‍
  4. Ctrl + c = സെലക്ട്‌ ചെയ്തത് കോപ്പി ചെയ്യാന്‍
  5. Ctrl + X =സെലക്റ്റ് ചെയ്ത ഭാഗങ്ങള്‍ കട്ട് ചെയ്യുന്നതിന്, ഒഴിവാക്കുന്നതിന്.
  6. Ctrl + v = (Shift Insert) കോപ്പി/കട്ട്‌  ചെയ്ത ഭാഗങ്ങള്‍ മറ്റൊരു സ്ഥലത്ത് പേസ്റ്റ് ചെയ്യുന്നതിന്,    ചേര്‍ക്കുന്നതിന്, പതിക്കുന്നതിന്, ഒട്ടിക്കുന്നതിന്.
  7. Ctrl + f = കമ്പ്യൂട്ടറില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന വാക്കുകളോ വാചകങ്ങളോ കണ്ടുപിടിക്കാന്‍
  8. Ctrl + (left arrow) = ഒരു വാക്ക് ഇടത്തോട്ട് നീങ്ങുന്നതിന്
  9. Ctrl + (right arrow) = ഒരു വാക്ക് വലത്തോട്ട് നീങ്ങുന്നതിന്
10.Shift + Delete (Del) = കമ്പ്യൂട്ടറില്‍ നിന്ന് സെലക്ട് ചെയ്ത വാക്കുകളോ എന്തും എക്കാലത്തേക്കുമായി     ഒഴിവാക്കുന്നതിന്.
11.F1 = കമ്പ്യൂട്ടര്‍ സഹായം
12.Home = ഒരു വരിയുടെ ആദ്യ വാക്കിലേക്കോ ഭാഗത്തേക്കോ പോകുന്നതിന്.
13.Ctrl + Home = ആദ്യ പേജിലേക്കോ ഡോക്യുമെന്റിലേക്കോ പോകുന്നതിന്
14 .End = ഒരു വരിയുടെ അവസാനത്തെ വാക്കിലേക്കോ ഭാഗത്തേക്കോ പോകുന്നതിന്
15 .Ctrl + End = അവസാനത്തെ ഡോക്യുമെന്റിലേക്കോ ലൈനിലേക്കോ, പേജിലേക്കോ പോകുന്നതിന്
16. Shift + Home = ഒരു ലൈന്‍ മുഴുവനായി സെലക്ട് ചെയ്യുന്നതിന്
17.Shift + Ctrl + Home = നിലവിലെ സ്ഥാനത്ത് നിന്ന് ആദ്യഭാഗം വരെ മുഴുവനായും സെലക്ട് ചെയ്യുന്നതിന്.
18. Shift + End = ഒരു ലൈന്‍ മുഴുവനായും അവസാനം മുതല്‍ ലൈനിന്റെ ആദ്യം വരെ സെലക്ട് ചെയ്യുന്നതിന്
19. Shift + Ctrl + End = നിലവിലെ സ്ഥാനം മുതല്‍ അവസാനത്തെ ലൈന്‍ വരെ മുഴുവനായും സെലക്ട് ചെയ്യുന്നതിന്.
20. Shift + (right arrow) = ഒരു വാക്ക് സെലക്ട് ചെയ്യുന്നതിന്
21. Shift + (left arrow) = ഒരു വാക്ക് ഇടത്തോട്ട് സെലക്ട് ചെയ്യുന്നതിന്
22. Shift + Ctrl + ((right arrow) = ഒരു ലൈന്‍ മുഴുവന്‍ സെല്ക്ട് ചെയ്യുന്നതിന്
23. Shift + Ctrl + (left arrow) = ഒരു ലൈന്‍ മുഴുവന്‍ ഇടത്തോട്ട് സെലക്ട് ചെയ്യു ന്നതിന്.
24. Shift + (up arrow) = മുകളിലെ ഒരു ലൈന്‍ സെലക്ട് ചെയ്യുന്നതിന്
25. Shift + (down arrow) = താഴെയുള്ള ഒരു ലൈന്‍ സെലക്ട് ചെയ്യുന്നതിന്
26. Shift + Ctrl + (up arrow) = മുകളിലെ മുഴുവന്‍ ലൈനുകളും സെലക്ട് ചെ യ്യുന്നതിന്.
27. Shift + Ctrl + (down arrow) = താഴെയുള്ള മുഴുവന്‍ ലൈനുകളും സെലക്ട് ചെയ്യുന്നതിന്.
കമ്പ്യൂട്ടര്‍
28. Alt +F4 =നിലവിലുള്ള വിന്‍ഡോ ക്ലോസ്‌ ചെയ്യുന്നതിന്
29. Alt +Tab =പ്രോഗ്രാം വിന്‍ഡോകള്‍ മാറിമാറി കാണുന്നതിന്‌
30.Alt +F4 (ടെസ്ക്ടോപില്‍)=കമ്പ്യൂട്ടര്‍ ഓഫ്‌ ചെയ്യുന്നതിനുള്ള ഓപ്ഷന്‍ വരുന്നതിന്‌
         

                                                        



Most Viewed Website Pages