ഉപയോഗശൂന്യമായ ഉപഗ്രഹങ്ങൾക്ക് സംഭവിക്കുന്നത് .



നാം നടത്തിയ ഉപഗ്രഹവേധ മിസൈൽ പരീക്ഷണം ഇപ്പോൾ അമേരിക്ക ഉൾപ്പെടെയുളള ചില പാശ്ചാത്യ രാജ്യങ്ങൾക്ക് വലിയ ''പ്രശ്നം '' ആയി മാറിയിരിക്കുകയാണല്ലോ . അവർ തന്നെ ഇതൊക്കെ ചെയ്തപ്പോൾ കുഴലൂതിയ മാധ്യമങ്ങൾക്കും ഇപ്പോൾ വലിയ ബഹിരാകാശസ്നേഹമാണ് . അവർ എന്തും പറഞ്ഞോട്ടെ അതൊക്കെ അവരുടെ കാര്യം. ഉപയോഗശൂന്യമായ ഉപഗ്രഹങ്ങൾക്ക് എന്ത് സംഭവിക്കുന്നുവെന്ന് ഒരന്വേഷണം നടത്താം.

മനുഷ്യനിർമിതമായ മിക്ക ഉപഗ്രഹങ്ങളുടെയും ആയുസ്സ് ഏതാണ്ട് 5 വര്ഷം മുതൽ 15 വര്ഷം വരെയാണ്. ഏതാനും ആഴ്ചകൾ മാത്രം പ്രവർത്തിക്കാനുദ്ദേശിച്ചു നിർമിക്കുന്ന മൈക്രോ സാറ്റലൈറ്റുകൾ മുതൽ നാല്പതിലേറെ വര്ഷങ്ങളായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഇൻറ്റർപ്ലാനെറ്ററി ബഹിരാകാശപേടകങ്ങൾ വരെയുണ്ടെന്നത് മറ്റൊരു വസ്തുത. ഉപഗ്രഹങ്ങളിലെ എലെക്ട്രോക്കിക് ഉപകരണങ്ങളുടെ ആയുസ്സ് ഉം ഗതിമാറ്റത്തെ വരുത്താൻ ഉപയോഗിക്കുന്ന റോക്കറ്റ് ഇന്ധനത്തിന്റെ അളവുമാണ് ആത്യന്തികമായി ഉപഗ്രഹങ്ങളുടെ ആയുസ്സ് തീരുമാനിക്കുന്നത്‌. 15 വര്ഷം പ്രവർത്തിക്കാനുദ്ദേശിച്ചു നിര്മിക്കപ്പെട്ടിട്ടുള്ള ഒരു ഭൂസ്ഥിര ഉപഗ്രഹത്തിന്റെ ഉള്ളിലുള്ള ഇന്ധനം അഞ്ചു കൊല്ലം കൊണ്ട് തീർന്നാൽ ഉപഗ്രഹവും ഉപേക്ഷിക്കേണ്ടി വരും .

ഗ്രഹചലന നിയമങ്ങൾ പ്രകാരം ഭൂമിയുടെ ഉപഗ്രഹമായി മാറാൻ ഒരു വസ്തുവിനുവേണ്ട വേഗതയെ ഫസ്റ്റ് കോസ്മിക് വെലോസിറ്റി എന്നാണ് പറയുന്നത്. സെക്കൻഡിൽ 7.8 കിലോമീറ്ററാണ് ഫസ്റ്റ് കോസ്മിക് വെലോസിറ്റി.

ബഹിരാകാശം എവിടെ തുടങ്ങുന്നു എന്നത് കാർമെൻ ലൈൻ (Karman line)എന്ന സാങ്കൽപ്പിക രേഖയുടെ നിർവചനത്തിലാണ് കുടികൊള്ളുന്നത്. ഭൂമിക്കു മുകളിൽ 100 കിലോമീറ്റർ ഉയരത്തിലുള്ള ഒരു സാങ്കൽപ്പിക  അതിരാണ് കാർമെൻ ലൈൻ. കാർമെൻ ലൈൻ കടന്നാൽ ബഹിരാകാശത്തെത്തി എന്നാണ് സങ്കല്പം. പക്ഷെ കാർമെൻ ലൈനിനപ്പുറവും ഭൗമാന്തരീക്ഷമുണ്ട് അന്തരീക്ഷത്തിന്റെ ഉന്നത പാളികളായ അയണോസ്ഫിയരും, എക്സോസ്ഫിയരും കാർമെൻ രേഖക്ക് വളരെ മുകളിലാണ്. അന്തരീക്ഷം അതിലൂടെ സഞ്ചരിക്കുന്ന ഏതൊരു വസ്തുവിനെയും പ്രതിരോധിക്കുന്നതിനാൽ 200 കിലോമീറ്ററിന് താഴെ ഒരുപഗ്രഹത്തെ ഭ്രമണപഥത്തിൽ സ്ഥാപിച്ചാൽ ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ അന്തരീക്ഷ തന്മാത്രകളുമായി കൂട്ടിമുട്ടി വേഗത നഷ്ടപെട്ട ആ ഉപഗ്രഹം ഭൂമിയിൽ പതിക്കും. മിക്കവാറും വലിയ ഉപഗ്രഹങ്ങളൊഴിച്ചു  മറ്റെല്ലാ ഉപഗ്രഹങ്ങളും  ഭൂമിയിലേക്കുള്ള പതനത്തിനിടക്ക് അന്തരീക്ഷത്തിൽ വച്ച് തന്നെ  പൂർണമായും എരിഞ്ഞു  തീരും

ഭൗമ ഉപരിതലത്തിൽ നിന്നും ഏതാണ്ട് 450 കിലോമീറ്റർ ഉയർത്തിലുള്ള ISS ഇന്റെ ഭ്രമണപഥം ഓരോ മാസവും ഏതാനും കിലോമീറ്ററുകൾ താഴെയാവാറുണ്ട്. ഒരു ദിവസം 90 മീറ്ററാണ് ഇന്റർനാഷണൽ സ്പേസ് സ്റ്റേഷന്റെ ഓർബി റ്റിൽ വരുന്ന കുറവ്. ഓരോ പതിനൊന്നു ദിവസവും ഒരു കിലോമീറ്റർ ഓർബിറ്റൽ ഡീകെ ആണ് ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനു സംഭവിക്കുന്നത്. ISS ലേക്ക് ഭക്ഷണവും മറ്റാവശ്യവസ്തുക്കളുമായി പോകുന്ന പ്രോഗ്രസ്സ് കാർഗോ വെഹിക്കിളിന്റെ റോക്കറ്റ് മോട്ടോറുകൾ പ്രവർത്തിപ്പിച്ചാണ് ISS നെ സ്ഥിരമായ ഒരു ഓർബിറ്റിൽ നിർത്തുന്നത്. അത് ചെയ്തില്ലെങ്കിൽ ISS രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ ഭൂമിയിലേക്ക് വീഴും.

അഞ്ഞൂറ് കിലോമീറ്റർ താഴെ ഭ്രമണപഥമുള്ള എല്ലാ ഉപഗ്രഹങ്ങളുടെയും കാര്യം ഇതാണ്. ഏതാനും വര്ഷം മാത്രമാണ് അവക്ക് അവയുടെ ഭ്രമണപഥങ്ങളിൽ റോക്കറ്റ് എഞ്ചിനുകളുടെ സഹായമില്ലതെ തുടരാനാവുക . ഓർബിറ്റൽ ഉയരം കൂടുംതോറും അന്തരീക്ഷ സാന്ദ്രത കുറയുന്നതിനാൽ ഭ്രമണപഥങ്ങൾ കൂടുതൽ സ്ഥിരമാകുന്നു. 1000 കിലോമീറ്ററിലുള്ള ഉപഗ്രഹത്തിനു 100 വർഷത്തിലധികം ആ ഓർബിറ്റിൽ തുടരാനാകും . 36000 കിലോമീറ്റർ ഉയരെയുള്ള ഭൂസ്ഥിര ഉപഗ്രഹങ്ങൾക്ക് ലക്ഷകണക്കിന് വർഷങ്ങൾ ഭൂമിയെ വലം വക്കാം. പക്ഷെ ഏതാനും ആയിരം വര്ഷം കഴിയുമ്പോൾ തന്നെ സൗരവികിരണം അവയെ പൊടിച്ചു കളയാനാണ് സാധ്യത.

ഇന്ത്യ ഉപഗ്രഹവേധ മിസൈൽ പരീക്ഷ്ക്കണം നടത്തിയത് 300 കിലോമീറ്റർ ഉയരത്തിലുള്ള ഒരോർബിറ്റിലാണ്. അതിലൂടെ ഉണ്ടായ 300 കഷണങ്ങളും ഒരു വര്ഷത്തിനകൾ ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ചു എരിഞ്ഞടങ്ങും. ചൈനയും അമേരികയുമൊക്കെ 600 -900 കിലോമീറ്റർ ഉയരത്തിലുളള ഓർബിറ്റുകളിലാണ് ASAT പരീക്ഷണം നടത്തിയത്. ആ പരീക്ഷണങ്ങളിലെ ആയിരകണക്കിന് ഉപഗ്രഹശകലങ്ങൾ ഇനിയും ഒരുപാട് ദശാബ്ദങ്ങൾ മറ്റുപഗ്രഹങ്ങൾക്ക് ഭീഷണിയായി ഭൂമിയെ വലം വച്ചുകൊണ്ടിരിക്കും.
                                                        



Most Viewed Website Pages