നിങ്ങളുടെ ഫോണിന്റെ സ്പീഡ് കൂട്ടണോ?


 പ്രോസസ്സർ, റാം എന്നിവ എന്തു ചെയ്യുന്നു.?

വാസ്തവത്തിൽ നിങ്ങളുടെ ഫോണിന്റെ സ്പീഡ് കൂട്ടാൻ നിങ്ങൾക്ക് എന്നല്ല ആർക്കും കഴിയില്ല. പക്ഷേ പൊതുവിൽ നിങ്ങളുടെ റാം ഉപയോഗം കുറച്ചാൽ, അല്ലെങ്കിൽ കൂടുതൽ റാം ഉള്ള ഫോൺ ഉപയോഗിച്ചാൽ വേഗത കൂടിയതായി കാണപ്പെടും. പക്ഷേ അത് നിങ്ങളുടെ ഫോണിന്റെ വേഗത കൂട്ടുന്നില്ല. എന്താണിതിന്റെ പിന്നിലെ തത്വം?

ഒരു ഇലക്ട്രോണിക് വസ്തുവിന്റെ വേഗത എന്നാൽ അർത്ഥമാക്കുന്നത്,അതിന്റെ പ്രവർത്തനം നടക്കുന്ന - bitrate എത്രയെന്ന് കാണിക്കുന്ന അളവാണ്. അതാകട്ടെ ആ device ന്റെ processor ആണ് തീരുമാനിക്കുന്നത്.

ഉദാഹരണത്തിന് നിങ്ങളുടെ ഫോണിന്റെ വേഗത നിർണ്ണയിക്കുന്നത് അതിന്റെ processor ആണ്. Android ഫോണുകളിൽ ഏറ്റവും ശ്രദ്ധേയം Snapdragon processors ആണ്. കമ്പ്യൂട്ടർ കളിൽ ആണെങ്കിൽ Intel, AMD എന്നിവയാണ് പ്രധാന processor ബ്രാൻഡുകൾ.

പിന്നെ റാം ന്റേ ആവശ്യം എന്താണ്?

നമുക്കറിയാം, ഇന്നുള്ള സ്മാർട്ട് ഫോൺ കൊണ്ട് ഒരുപാട് ഉപയോഗങ്ങൾ നടത്തുന്നുണ്ട്. നിങ്ങള് WhatsApp Messenger നോക്കിയ ഉടൻ തന്നെ ചിലപ്പോൾ ഫേസ്ബുക്ക് നോക്കും,അതിന്റെ കൂടെ തന്നെ chrome എടുത്ത് browse ചെയ്യും. payments നടത്തും,പാട്ട് കേൾക്കും,cinema കാണും, split screen ഉണ്ടെങ്കിൽ ഒരെനേരം യൂട്യൂബും വിക്കിയും തുറന്ന് വെക്കും. ഇങ്ങനെ ഒരുപാട് ആപ്പുകൾ ഒരുമിച്ച് multitasking ചെയ്യും.

മനുഷ്യരെ പോലെ ഒന്നിൽ കൂടുതൽ കാര്യം ചെയ്യുമ്പോൾ നമുക്ക് വേഗത കുറയും. ഈ പ്രവർത്തികൾ ചെയ്യുന്ന താൽകാലിക ഇടമാണ് റാം. അത് നിറയുമ്പോൾ നിങ്ങളുടെ പോലെ തന്നെ ഫോണും പതുക്കെയാവും. പക്ഷേ. നിങ്ങൾക്ക് ശ്രദ്ധ കൂടുതൽ ഉണ്ടെങ്കിൽ നിങ്ങള് ചെയ്യുന്ന പ്രവർത്തികളെ വിദഗ്ദമായി കൈകാര്യം ചെയ്യുന്നത് പോലെ ഫോണിന് കഴിയും. അതിന് നമ്മൾ കൂടുതൽ ശ്രദ്ധ കൊടുക്കുന്ന പോലെ കൂടുതൽ റാം കൊടുക്കും. ഒന്നുകിൽ കൂടുതൽ റാം കൊടുക്കുക അല്ലെങ്കിൽ ഉള്ള റാമിന്റെ ഉപയോഗം കുറക്കുക. അനാവശ്യമായ കാര്യങ്ങൾ കുറക്കുക. അപ്പോഴും നിങ്ങൾക്ക് കിട്ടുന്ന വേഗത ഫോണിന്റെ വേഗതയിൽ കൂടില്ല.

ഫോണിന്റെ വേഗത Absolute speed ആണെങ്കിൽ,നമ്മൾക്ക് അനുഭവപ്പെടുന്നത് Apparent Speed ആണ്.  സ്പീഡ് നമുക്ക് ഫോണിന്റെ പരമാവധി സ്പീഡിലേക്ക്‌ കൊണ്ടുപോകാൻ, multitasking ചെയ്യാനുള്ള ഇടമായ റാം വൃത്തിയാക്കുക എന്നത് ചെയ്താൽ മതി. അതാണ് നമുക്ക് വേഗത കൂടിയതായി തോന്നുന്നത്. വാസ്തവത്തിൽ അത് apparent വേഗത കൂട്ടി, ഫോണിന്റെ absolute വേഗതയിലേക്ക് എത്താനുള്ള ശ്രമമാണ്.

നിങ്ങള് ഒരു പ്രവൃത്തി ചെയ്യുമ്പോൾ, രണ്ട് കൈകൾ കൂടി അധികം ഉണ്ടായിരുന്നെങ്കിൽ നിങ്ങളുടെ മൊത്തം വേഗത കൂടും. അത് പക്ഷേ നടക്കുന്ന കാര്യം അല്ല. അത് പോലെയാണ് പ്രോസസർന്റ് അവസ്ഥയും.

കൂടുതൽ വേഗത്തിൽ നിങ്ങൾക്ക് ഒരു കാര്യം ചെയ്യണമെങ്കിൽ, നിങ്ങളുടെ പരമാവധി വേഗത ഉപയോഗപ്പെടുത്താം അല്ലെങ്കിൽ multitasking നടത്താനുള്ള അന്തരീക്ഷം ഉണ്ടാക്കാം. അതായത് പ്രോസസർ സ്പീഡ് കൂടിയ ഫോൺ വാങ്ങാം, അല്ലെങ്കിൽ റാം ഉപയോഗം manage ചെയ്യാം.

അത് കൊണ്ട് ഇനി ആരെങ്കിലും റാം കൂട്ടി വേഗത കൂട്ടുന്നതിനെ പറ്റി പറഞ്ഞാൽ, അത് apparent speed ആണെന്നത് ഓർക്കുമല്ലോ?
         

                                                        



Most Viewed Website Pages