ഡിജിറ്റൽ സിഗ്നേച്ചർ
നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇലക്ട്രോണിക് രേഖയെ ലഭിക്കേണ്ട വ്യക്തിക്ക് മാത്രമായി എത്തിച്ചു കൊടുക്കുകയും ഒറിജിനൽ രേഖക്ക് യാതൊരുവിധ മാറ്റമോ കൃത്രിമമൊ നടന്നിട്ടില്ലെന്ന് പൂർണമായി ഉറപ്പുവരുത്താൻ സഹായിക്കുന്ന സംവിധാനമാണ് ഡിജിറ്റൽ സിഗ്‌നേച്ചർ.
e-mail സന്ദേശം ലഭിച്ചതനുസരിച്ച് ചില കാര്യങ്ങൾ ചെയ്ത് കബളിക്കപ്പെട്ടു എന്ന് കേട്ടിട്ടുണ്ട്. അതിന്റെ കാരണം ആരുടെ കയ്യിൽ നിന്നും mail ലഭിച്ചു എന്ന് ആധികാരമായി പറയാൻ പറ്റാത്തതാണ്. കമ്പനിയുടെ പേര് അല്ലെങ്കിൽ വേറൊരാളുടെ പേരിൽ നമുക്ക് mail ചെയ്യാൻ സാധിക്കും. ഔദ്യോഗിക രേഖകൾ അയക്കേണ്ട അവസരത്തിൽ സാധാരണ കടലാസിന്റെ പോലെ ഒപ്പിടാൻ സാധ്യമല്ല. അഥവാ മുദ്ര സ്കാനറിന്റെ സഹായത്തോടെ സ്കാൻ ചെയ്ത് ചേർത്താലും രേഖയുടെ പൂർണ ആധികാരികത ഉറപ്പിക്കാനാവില്ല.എന്നാൽ ഡിജിറ്റൽ സിഗ്നേച്ചറിൽ സന്ദേശം ആരിൽ നിന്ന് ലഭിച്ചു ആരുടെ കയ്യിൽ ലഭിച്ചു ഒരു കൃത്രിമവും നടന്നിട്ടില്ല എന്ന് ഉറപ്പു വരുത്താനാകും.
ഡിജിറ്റൽ സിഗ്നേച്ചറിൽ അയക്കുന്ന വിവരങ്ങൾ മറ്റാരും വായിക്കാത്ത രീതിയിൽ ഒരു കോഡായി മാറ്റുന്നു.ഇതിനെ എൻക്രിപ്ഷൻ എന്നു പറയുന്നു. എൻക്രിപ്ഷനെ പഴയ സന്ദേശത്തിന്റെ രൂപത്തിലേക്ക് വീണ്ടും ആക്കുന്നതിനെ ഡിക്രിപ്ഷൻ എന്നു പറയുന്നു. credit card നമ്പർ എൻക്രിപ്റ്റ് ചെയ്താണ് ഇന്റർനെറ്റ് വഴി അയക്കുന്നത്. ഡിജിറ്റൽ കീ എന്ന ഒരു കൂട്ടം നമ്പറുകൾ ഉപയോഗിച്ചാണ് എൻക്രിപ്റ്റ് ചെയ്യുന്നത്.ഒരു കിലോ ബിറ്റ് (1KB) എൻക്രിപ്ഷൻ കീ ഉപയോഗിക്കുവാനുള്ള സാങ്കേതിക വിദ്യയുണ്ട്. വെറും 16 bit ഉപയോഗിച്ചാൽ ലോക്ക് തുറക്കുവാനായി 65536 രീതികൾ പരീക്ഷിക്കണം. 32 bit ആണെങ്കിൽ 400 കോടിയോളം വരും ഉത്തരം. അപ്പോൾ 1KB എത്ര വലുതാണെന്ന് ആലോചിക്കാമല്ലൊ. ഇപ്പോഴത്തെ സൂപ്പർ കംപ്യൂട്ടറുകൾ ആയിരക്കണക്കിന് വർഷം ഇരിക്കേണ്ടി വരും ഇത്തരം പൂട്ട് പൊളിക്കുവാനായി.