വാട്ട്സാപ്പ് എങ്ങനെ ഹാങ്ങാക്കുന്നു ?ഗ്രൂപ്പിൽ നിന്നും പുറത്താകാതെ എങ്ങനെ പ്രശ്നം സ്വയം പരിഹരിക്കാം?


സാമൂഹ്യ ദ്രോഹികൾ ബോംബ് മെസേജ് വഴി നല്ല രീതിയിൽ പോകുന്ന വാട്ട്സാപ്പ് ഗ്രൂപ്പുകൾ പൊട്ടിക്കാറുണ്ട്, വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരുടെ IT സംബന്ധമായ പരീക്ഷണങ്ങളുടെ ഭാഗമായും, വൈരാഗ്യബുദ്ധിയോടെയും, തമാശക്കും പലരും ബോംബ് മെസേജുകൾ ഇടാറുണ്ട് 

 എന്താണ് ബോംബ് മെസ്സേജ് ? 

ഒറ്റയടിക്ക് അനേകം മെസ്സേജുകൾ അടങ്ങിയ ഫയലാണ് ബോംബ് മെസേജുകൾ, 
അവ കുറേയെണ്ണം ഒരുമിച്ച് ഒരു വ്യക്തിക്കോ, വാട്ട്സാപ്പ് ഗ്രൂപ്പിലോ അയച്ചാൽ അതിൽ
അല്ലെങ്കിൽ ആ ഗ്രൂപ്പിൽ ക്ലിക്ക് ചെയ്യുമ്പോൾ ഇത്രയും മെസ്സേജുകൾ ഒരുമിച്ച് ഓപ്പൺ ആകാൻ ശ്രമിക്കുന്നതിന്റെ കാലതാമസമാണ് ഹാങ് ആകാൻ കാരണം,
നല്ല റാം ശേഷിയുള്ള ഫോൺ ഉപയോഗിക്കുന്നവർക്കോ, വാട്ട്സാപ്പിന്റെ ബീറ്റാ വേർഷൻ ഉപയോഗിക്കുന്നവർക്കോ സാധാരണ
ഈ പ്രശ്നം അധികം ബാധിക്കാറില്ല.

 ഓർക്കുക

 ഫോൺ ഹാങ്ങ് ആക്കുമെന്നല്ലാതെ ഫോണിലെ യാതൊരു വിവരവും ഇതുമൂലം ചോർത്തപ്പെടുകയില്ല

ഗ്രൂപ്പിൽ നിന്നും എക്സിറ്റ് ആകാതെ എങ്ങിനെ പ്രതിസന്ധി തരണം ചെയ്യാം?

ആക്രമണത്തിന് ഇരയായ ഗ്രൂപ്പിൽ കയറാൻ ക്ലിക്ക് ചെയ്താൽ ബൾക്ക് മെസേജു ഫയൽ ഓപ്പണാകുവാൻ തുടങ്ങുകയും സ്വഭാവികമായി ഫോൺ ഹാങ്ങ് ആകുകയും ചെയ്യും
ഒന്ന് ക്ലിക്ക് ചെയ്തതിന് ശേഷം അല്പം സമയം നൽകിയാൽ ഗ്രൂപ്പ് തനിയെ ഓപ്പണാകുകയും മെസ്സേജുകൾ കാണിക്കുകയും ചെയ്യും

സംശയമുള്ള മെസ്സേജ് സെലക്ട് ചെയ്യാൻ വേണ്ടി അമർത്തിപ്പിടിച്ചു വിടുക, അധിക ഡാറ്റ അടങ്ങിയിരിക്കുന്നതിനാൽ വീണ്ടും അല്പസമയം (സാധാരണ ഒരു മിനിറ്റിൽ താഴെ) ഹാങ്ങായി നിൽക്കും ശേഷം സാധാരണ രീതിയിലാകുകയും മുകളിലെ ബാറിൽ ഡിലീറ്റ് ബട്ടൺ കാണുകയും ചെയ്യും.
ഡിലീറ്റ് കൊടുക്കുക 

ശേഷം സമാന രീതിയിലുള്ള മറ്റ് ഫയലുകൾ ഉണ്ടെങ്കിൽ ഇതുപോലെ തന്നെ ഡിലീറ്റ് ചെയ്യുക.

 പ്രശനം പരിഹരിച്ചു കഴിഞ്ഞു 

                                                        



Most Viewed Website Pages