ഇൻഫ്രാറെഡ് തെർമോമീറ്ററും കൃത്യതയും

ഒരു പക്ഷേ കൊറോണയോടെ മലയാളിക്ക് പെട്ടെന്ന് പരിചിതമായ ഒരു സംഗതിയാണ് ഇൻഫ്രാറെഡ് തെർമോമീറ്റർ.അതായത് ശരീരത്തിൽ സ്പർശിക്കാതെ താപനില അളക്കുന്ന ആ യന്ത്രം. ലോകത്ത് പല മേഖലകളിലും ഉപയോഗിക്കപ്പെടുന്ന ഒരു ഉപകരണമാണ് ഇത്.ഇതിന്റെ പ്രവർത്തനം വളരെ ലളിതമായ ഒന്നാണ്.

നാം ചൂട് എന്ന് പൊതുവേ പറയുന്ന സംഗതി വൈദ്യുതകാന്തിക തരംഗ കുടുംബത്തിലെ ഇൻഫ്രാറെഡ് റെഡ് തരംഗങ്ങളാണ്.ചൂടുള്ള വസ്തു (ഏത് അളവിലായാലും) ഇൻഫ്രാറെഡ് തരംഗങ്ങളെ പുറത്ത് വിട്ടുകൊണ്ടിരിക്കും മനുഷ്യന്റെ കണ്ണുകൾക്ക് ഇവയെ തിരിച്ചറിയാനും കഴിയില്ല.നമ്മുടെ ശരീരം എപ്പോഴും ഇവ പുറത്തുവിട്ടുകൊണ്ടേയിരിക്കും.നമ്മുടെ ശരീര താപനില കൂടുന്നതിനനുസരിച്ച് പുറത്തുവരുന്ന ഇൻഫ്രാറെഡ് തരംഗങ്ങളുടെ തീവ്രതയും കൂടുതലായിരിക്കും(താപത്തിനെയും പുറത്തുവരുന്ന ഇൻഫ്രാറെഡ് തരംഗത്തെയും ബന്ധിപ്പിക്കുന്ന ഭൗതിക നിയമങ്ങളുണ്ട്).
അങ്ങനെ ചൂടുള്ള വസ്തുക്കൾ പുറത്തുവിടുന്ന ഇൻഫ്രാറെഡ് തരംഗങ്ങളെ തെർമോമീറ്ററിലെ സെൻസർ പിടിച്ചെടുക്കുകയും ആ വിവരങ്ങളിൽ നിന്ന് വസ്തുവിന്റെ താപനില കാണിക്കുകയും ചെയ്യുന്നു.

ഇത് കൃത്യമായിരിക്കുമോ എന്നതാണ് അടുത്ത വിഷയം.അതിനാണ് distance to spot എന്ന അനുപാതം ഉപയോഗിക്കുന്നത്.അതായത് ഒരു തെർമോമീറ്ററിന്റെ d:s അനുപാതം 10:1 എന്ന് പറഞ്ഞാൽ നിങ്ങൾ വസ്തുവിൽ നിന്നും 10 ഇഞ്ച് അകലെ തെർമോമീറ്റർ പിടിച്ചാൽ ആ വസ്തുവിന്റെ 1 ഇഞ്ച് വ്യാസത്തിലുള്ള ഭാഗത്തെ താപനില അതിന് കൃത്യമായി അളക്കാൻ കഴിയും എന്നാണ്.അനുപാതം 1:1 എന്നുപറഞ്ഞാൽ 1 ഇഞ്ച് അകലെ നിന്ന് 1 ഇഞ്ച് വ്യസമുള്ള സ്ഥലത്തെ താപനില അറിയാം.ഈ അനുപാതം 60:1 എന്നാണെങ്കിൽ 1 ഇഞ്ച് അകലെ നിന്ന് കുറച്ച് അധികം സ്ഥലത്തെ താപനില കണ്ടെത്താം എന്നാണ്.

ഇവിടെ ഒരു സംശയം വരാം തെർമോമീറ്റർ അല്പം ദൂരത്തേക്ക് മാറ്റിയാൽ എന്താണ് കുഴപ്പമെന്ന്. അങ്ങനെ വന്നാൽ ചിലപ്പോൾ വസ്തുവിന് പുറത്തുള്ള അന്യവസ്തുക്കളിൽ നിന്നുള്ള ഇൻഫ്രാറെഡ് തരംഗത്തെയും സെൻസർ കണ്ടെത്തും അത് തെറ്റായ നിഗമനത്തിൽ നമ്മളെ എത്തിക്കും.

ചിലപ്പോൾ ലേസർ പോയിന്ററുകൾ ഇവയിൽ ഉപയോഗിക്കാറുണ്ട്.അളക്കുന്ന സ്ഥലം കൃത്യമായി അറിയുക എന്നത് മാത്രമാണ് ഈ ലേസറിന്റെ ഉപയോഗം.
         

                                                        



Most Viewed Website Pages