നമ്മുടെ ഹൃദയം, ഒരു ടാങ്കർ ലോറിയിൽ ശേഖരിക്കാവുന്ന അത്ര രക്തം ഒരു ദിവസം പമ്പ് ചെയ്യുന്നുണ്ട് എന്നറിയാമോ?

ഉദരത്തിൽ വച്ചു തന്നെ ആദ്യം രൂപപ്പെടുന്നതും , ജനിക്കുന്നതിന് മുമ്പ് തന്നെ ഇടിച്ചു തുടങ്ങുന്നതും, മരണം വരെ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നതുമായ അത്ഭുതകരമായ ആന്തരികാവയവമാണ് ഹൃദയം.!! 

ശരീരത്തിലെ എല്ലാ ഭാഗങ്ങളിലേക്കും ശുദ്ധീകരിച്ച രക്തം പമ്പ് ചെയ്യുകയാണ്‌ ഹൃദയത്തിന്റെ പ്രധാന ധർമ്മം. മാംസപേശികൾ കൊണ്ട് നിർമ്മിക്ക പ്പെട്ടിരിക്കുന്ന ഈ അവയവം നമ്മുടെ മനോ- നിയന്ത്രണത്തിന്റെ പരിധിക്ക് പുറത്താണ്‌. ഓരോ മിനിറ്റിലും പുരുഷന്മാർക്ക് 70-മുതൽ 72-തവണയും സ്ത്രീകൾക്ക് 78-മുതൽ 82-തവണയും (വിശ്രമാവസ്ഥയിൽ) സ്പന്ദിക്കേണ്ടി യിരിക്കുന്ന ഈ അവയവത്തെ, പഴയ മനുഷ്യർ മനസ്സിന്റെ മൂല സ്ഥാനമാണെന്ന് വിചാരിച്ചിരുന്നു. ഹൃദയം ഓരോ സ്പന്ദനത്തിലും 72-മില്ലീലിറ്റർ രക്തം പമ്പുചെയ്യുന്നു. അതായത് ഒരു മിനിറ്റിൽ ഏകദേശം അഞ്ച് ലിറ്റർ. ഒരു ദിവസം കണക്കാക്കുകയാണെങ്കിൽ ശരാശരി 7,200-ലിറ്റർ ; അതായത്, ഒരു ഇടത്തരം ടാങ്കർ ലോറിയിൽ ശേഖരിക്കാവുന്ന അത്ര രക്തം.!!

കഠിനമായി അദ്ധ്വാനിക്കുമ്പോൾ ഇതിലും കൂടുതൽ അളവ് രക്തം പമ്പ് ചെയ്യപ്പെടുന്നുണ്ട്.

"ഹൃദ്" എന്ന സംസ്കൃത പദത്തിൽ നിന്നുത്ഭവിച്ച പദമാണ് ഹൃദയം. കേന്ദ്രം, മദ്ധ്യം എന്നൊക്കെയാണ് ഇതിനർത്ഥം. 

മാംസ പേശികളാൽ നിർമ്മിതമായ ഒരു അവയവമാണ് ഹൃദയം. ഓരോരുത്തരുടേയും ഹൃദയത്തിന്‌ അവരവരുടെ മുഷ്ടിയോളം വലിപ്പമുണ്ടാകും. ഏകദേശം 250-ഗ്രാം മുതൽ 300-ഗ്രാം വരെ ഭാരവുമുണ്ടാകും. നെഞ്ചിന്റെ മദ്ധ്യഭാഗത്തുനിന്നും അല്പം ഇടത്തേക്ക് ചരിഞ്ഞാണ് ഹൃദയം സ്ഥിതി ചെയ്യുന്നത്. മുൻവശത്ത് നെഞ്ചെല്ല്, വാരിയെല്ല് എന്നിവയാലും പിറകിൽ നട്ടെല്ല് വാരിയെല്ല് എന്നിവയാലും കൊണ്ടുള്ള ഒരു പ്രത്യേക അറയാൽ ഹൃദയം സം‌രക്ഷിക്കപ്പെട്ടിരിക്കുന്നു. ഏറ്റവും ഭദ്രമായി പ്രകൃത്യാ സൂക്ഷിക്കപ്പെട്ടിരിക്കുന്ന രണ്ട് അവയവങ്ങളിൽ ഒന്ന് ഹൃദയവും മറ്റൊന്ന് തലച്ചോറും ആണ്..!!

മിനിറ്റിൽ 60-മുതൽ 100 തവണ വരെ മിടിക്കുന്ന (അദ്ധ്വാനിക്കുമ്പോൾ) ഹൃദയം ഒരു ദിവസം ശരാശരി ഒരു ലക്ഷം തവണ മിടിക്കുന്നുണ്ട്. പരമാവധി 300-ഗ്രാം മാത്രമാണ് ഭാരമെങ്കിലും ഹൃദയം ചെയ്യുന്ന ജോലി അവിശ്വസനീയമാണ്. ഒരു ജീവിതകാലം മുതൽ ഹൃദയം ചെയ്യുന്ന ജോലിയിൽ നിന്ന് ഉണ്ടാകുന്ന ഊർജം ചന്ദ്രനിലേക്കും അവിടെ നിന്ന് തിരിച്ചും വാഹനമോടിക്കാൻ പ്രര്യാപ്തമാണത്രേ..!! മാത്രമല്ല , ശരീരത്തിൽ നിന്ന് വേർപെടുത്തിയാലും ഹൃദയം മിടിച്ചു കൊണ്ടിരിക്കും; പല്ലിയുടെ വാൽ വേർപെട്ടതുപോലെ. എന്നാൽ, തുടർച്ചയായി ഹൃദയത്തിന് ഓക്സിജൻ പ്രവാഹം ലഭിക്കണമെന്നു മാത്രം. സ്വയം ആവേഗങ്ങൾ ഉൽപാദിപ്പിക്കാനും കടത്തിവിടാനും ഉള്ള ഹൃദയപേശികളുടെ സവിശേഷമായ ഘടന മൂലമാണ് ഇത് കഴിയുന്നത്.

⬛ പുകവലി പൂർണമായും ഒഴിവാക്കുക.

⬛ രക്തസമ്മർദം പരിധിക്കുള്ളിലായിരിക്കണം. 80/120എന്നതാണ് ഏറ്റവും സുരക്ഷിതമായ ബി.പി.

⬛ രക്തത്തിലെ ഷുഗറിന്റെ നില നോർമലായി നിലനിർത്തണം.

⬛ കൊളസ്ട്രോള്‍ നില 200-ൽ താഴെയായിരിക്കണം. നല്ല കൊളസ്ട്രോള്‍ (എച്ച്.ഡി.എൽ) കൂടുകയും ചീത്ത കൊള സ്ട്രോള്‍(എല്‍.ഡി.എൽ) കുറയുകയും ചെയ്യണം.

⬛ ശരീരഭാരം നിയന്ത്രിച്ച് നിർത്തണം. ബി.എം.ഐ 25-ല്‍ താഴെയായിരിക്കണം. പുരുഷന്മാരിൽ അരവണ്ണം 90-സെ.മീറ്ററിലും സ്ത്രീകളിൽ 80-സെ.മീറ്ററിലും താഴെയായിരിക്കണം.

⬛ ഭക്ഷണത്തിൽ പഴവർഗങ്ങളും പച്ചക്കറികളും ധാരാളമായി ഉൾപ്പെടുത്തണം. 

⬛ പ്രതിദിനം 30-മുതൽ 40-മിനിട്ടെങ്കിലും വ്യായാമം ചെയ്യണം. 

⬛ ഉയർന്ന വൈറ്റമിൻ-സി നില ഹൃദയാഘാതത്തെ ചെറുക്കും. 

⬛ മത്സ്യം, മുട്ട, പാൽ, കൂൺ വിഭവങ്ങൾ എന്നിവ വൈറ്റമിൻ സിയുടെ നല്ല സ്രോതസ്സാണ്. ഇളം വെയിൽ കായുന്നതും നല്ലതാണ്. 

⬛ ചെറിയ ഇനം മത്സ്യങ്ങൾ ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തുക. മത്തി, നത്തോലി എന്നിവയിലടങ്ങിയിരി ക്കുന്ന ഒമേഗ ത്രീ ഫാറ്റി ആസിഡ് ഹൃദയാരോഗ്യത്തെ മെച്ച പ്പെടുത്തുന്നു. 

⬛ മാനസിക പിരിമുറുക്കം ഒഴിവാക്കുക. യോഗ, ധ്യാനം എന്നിവ പരിശീലിക്കുക.

                                                        



Most Viewed Website Pages