ആലിപ്പഴം രൂപംകൊള്ളുന്നത് എങ്ങനെ?
ഇടിമഴമേഘങ്ങളിലെ തീരെ ചെറിയ കണങ്ങളിൽ പറ്റിക്കൂടി ഘനീഭവിക്കുന്ന മേഘത്തിലെ നീർത്തുള്ളികൾ ചിലപ്പോൾ മുകളിലേക്കുള്ള ശക്തമായ വായുപ്രവാഹത്തിൽപ്പെട്ട് മേഘത്തിന്റെ മുകൾഭാഗത്തെ തണുത്തുറഞ്ഞ ഭാഗത്ത് എത്തുന്നു.
അവിടെയെത്തുമ്പോൾ ഈ മഴത്തുള്ളിയുടെ മേൽ മറ്റ് നീർത്തുള്ളികൾ വീണ്ടും ഘനീഭവിക്കുകയും ഉടനടി ഉറഞ്ഞുപോകുകയും ചെയ്യുന്നു.
ഉറഞ്ഞ മഴത്തുള്ളി മേഘത്തിന്റെ തണത്തുറഞ്ഞ പാളിയിലേക്കും താഴേക്കും പലവുരു സഞ്ചരിക്കുന്നു.അപ്പോഴൊക്കെയും ഈ പ്രക്രിയ ആവർത്തിക്കപ്പെടുന്നു.
ഓരോ തവണയും ഉറഞ്ഞ മഴത്തുള്ളിയുടെ മേൽ ഒരു പാളി ഐസ് കൂടെ ചേർക്കപ്പെടുകയും അത് പല പാളികൾ ഉള്ള ഒരു സവാള പോലെ ആയിത്തീരുകയും ചെയ്യുന്നു.
ഒടുവിൽ അതിന്റെ ഭാരം മേഘത്തിലെ വായുവിന്റെ മുകളിലേക്കുള്ള സമ്മർദത്തെക്കാൾ കൂടുതലാകുമ്പോൾ അവ താഴെ ഭൂമിയിലേക്കു പതിക്കുന്നു.
ഇതിനെയാണ് നമ്മൾ ആലിപ്പഴമെന്നു വിളിക്കുന്നത്. ചിലപ്പോൾ ഒരു ആലിപ്പഴത്തിന്റെ തൂക്കം 0.76 കിലോഗ്രാം വരെ പോലും എത്തിയേക്കാം.
കുമുലോനിംബസ് മേഘങ്ങളിലാണ് ആലിപ്പഴ രൂപീകരണം കണ്ടു വരുന്നത് .
ഇവയുടെ ആകൃതിയും വലുപ്പവും വളരെയധികം വ്യത്യാസപ്പെടാം.
ആലിപ്പഴം എളുപ്പത്തിൽ പരസ്പരം ചേർന്ന് വലിയ മുഷ്ടി വലുപ്പമുള്ള കണങ്ങൾ ഉണ്ടാക്കുന്നു.
ഒരു ശരാശരി കണക്ക് എടുത്താൽ, ഭൂമിയെ വലയം ചെയ്യുന്ന അന്തരീക്ഷത്തിൽ അടങ്ങിയിട്ടുള്ള മൊത്തം ജലാംശം ഏതാണ്ട് പത്തു ദിവസത്തെ മഴയ്‌ക്കേ തികയുകയുള്ളൂ.
ഒരു വേനൽക്കാല ഇടിമഴയ്‌ക്ക് രണ്ടാം ലോകമഹായുദ്ധകാലത്ത് ഹിരോഷിമയിൽ വർഷിച്ചതുപോലുള്ള ഒരു ഡസൻ ബോംബുകളുടേതിനു തുല്യമായ ഊർജം പുറപ്പെടുവിക്കാൻ കഴിയും.
പ്രതിദിനം ഏകദേശം 45,000 ഇടിമഴകൾ ഭൂമിയിൽ ഉണ്ടാകുന്നു.
അന്തരീക്ഷം ചൂടാകുന്നത് മുഖ്യമായും സൂര്യതാപം നേരിട്ടു പതിക്കുന്നതിനാലല്ല.
ഈ താപോർജത്തിൽ അധികവും അന്തരീക്ഷത്തിലൂടെ കടന്ന് നേരെ താഴേക്കു പതിക്കുകയാണ് ചെയ്യാറ്.
ചൂടായ ഭൂമിയിൽനിന്ന് തിരിച്ചു വികിരണം ചെയ്യപ്പെടുന്ന താപമാണ് അന്തരീക്ഷത്തെ ചൂടാക്കുന്നത്.
1986 ൽ ഏകദേശം ഒരു കിലോഗ്രാം വീതം ഭാരമുള്ള ആലിപ്പഴം പെയ്ത് ബംഗ്ലാദേശിലെഗോപാൽഗഞ്ച് ജില്ലയിൽ 92 പേർ മരിച്ചു.
ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഭാരമേറിയ ആലിപ്പഴം വീഴ്ചയായിരുന്നു ഇത് .
രണ്ട് വര്‍ഷം മുന്‍പ് അര്‍ജന്റീനയില്‍ ഒരു ആലിപ്പഴ വര്‍ഷമുണ്ടായി.
വേനല്‍ മഴയില്‍ ആലിപ്പഴം സ്വാഭാവികമാണ്.പക്ഷ,അര്‍ജന്റീനയിലെ ആലിപ്പഴ വീഴ്ച ഇന്നും ചര്‍ച്ചയാകുന്നു.
അര്‍ജന്റീനയിലെ വില്ലാ കാര്‍ലോസ് പാസ് എന്ന നഗരത്തിലാണ് കൂറ്റന്‍ മഞ്ഞുകട്ടകള്‍ വന്നു പതിച്ചത്.