ion battery ഫുൾ ചാർജ് ചെയ്ത് എപ്പൊഴും ഉപയോഗിക്കുന്നത് ബാറ്ററിയുടെ life കുറക്കുമോ?
ബാറ്ററി-കോമഡികൾ ദിനംപ്രതി ധാരാളം കേൾക്കുന്നു! പഴയ 'Ni-Cd റീചാർജ്ജബിൾ ബാറ്ററി' കാലഘട്ടത്തിന്റെ hangover ഇപ്പൊഴും മാറിയിട്ടില്ല!
മറ്റെല്ലാ റീചാർജ്ജബിൾ ബാറ്ററിയേയും പോലെ Li-ion (Li-polymer) ബാറ്ററിയുടെ പെർഫോമൻസും ആയുസ്സും 'ചാർജ്ജ്-ഡിസ്ചാർജ്ജ് മണിക്കൂറുകൾ'-മായി ബന്ധപ്പെട്ടിരിക്കുന്നു! എത്ര % റേഞ്ചിൽ ചാർജ്ജ് ചെയ്താലും കാര്യമായ ഒരു ഗുണവും ലഭിക്കില്ല!
ബാറ്ററിയെപ്പറ്റി അമിത ചിന്ത വേണ്ട! പുതു സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഫോണുകളിൽ, വളരെ മെച്ചപ്പെട്ട ബാറ്ററി മാനേജ്മെന്റ് ഹാർഡ്വെയറും സോഫ്റ്റ്വെയറും ഉണ്ട്. ബാറ്ററിയുടെ ആരോഗ്യം നാം ശ്രദ്ധിക്കുന്നതിനേക്കാൾ കാര്യക്ഷമമായി ഫോൺ സ്വയം നോക്കിക്കൊള്ളും.
ബാറ്ററി മാനേജ്മെന്റ് ഹാർഡ്വെയറും സോഫ്റ്റ്വെയറുമാണ് ബാറ്ററിയുടെ ആയുസ്സ് നിലനിർത്തുന്നതിലെ പ്രധാന ഘടകം. Li-ion ഫോൺ ബാറ്ററിയുടെ അതേ രാസഘടനയുള്ള ഇലക്ട്രിക് വെഹിക്കിൾ ബാറ്ററികൾക്ക് 8-10 വർഷം വരെ 'manufacturers' warranty' (replacement warranty) നിർമ്മാതാക്കൾ നൽകുന്നുണ്ട്. E-വാഹനങ്ങളിലെ ബാറ്ററി മാനേജ്മെന്റ് സിസ്റ്റം കാരണമാണ് അവയിലെ Li-ion ബാറ്ററികൾക്ക് ഇത്ര ദീഘമായ ആയുസ്സ് ലഭിക്കുന്നത്.
ബാറ്ററിയിൽ ഉൾക്കൊള്ളുന്ന രാസവസ്തുക്കളുടെ പ്രതിപ്രവർത്തനമാണ് വൈദ്യുതി ഉണ്ടാകാൻ കാരണം. ബാറ്ററി ചാർജ്ജ് ചെയ്യുമ്പോൾ നടക്കുന്ന പ്രവർത്തനത്തിന്റെ നേർ വിപരീത പ്രവർത്തനമാണ് ഡിസ്ചാർജ്ജ് ചെയ്യുമ്പോൾ നടക്കുന്നത്. ഇത്തരം Reversible Reactions ഒരിക്കലും 100% കാര്യക്ഷമമല്ല. Charge-Discharge പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട രാസപ്രവർത്തനങ്ങളുടെ കാര്യക്ഷമത (Reversibility) ആണ് ബാറ്ററിയുടെ ആയുസ്സ് നിശ്ചയിക്കുന്ന സുപ്രധാനഘടകം. ഈ കെമിക്കൽ റിയാക്ഷൻ ഏറ്റവും കാര്യക്ഷമമായി നടക്കുന്നതിന് ആവശ്യമായ ഭൗതിക സാഹചര്യങ്ങൾ കൃത്യമായി നിലനിർത്തുകയാണ് battery management system ചെയ്യുന്നത്. ഫോണുകളിൽ ഇതിന് പരിമിതികൾ ഉണ്ട്, വാഹനങ്ങളിൽ വിപുലമായ തോതിൽ ആക്കാൻ സൗകര്യമുണ്ട്. അതാണ് ഫോൺ ബാറ്ററിയുടെയും വാഹന ബാറ്ററിയുടെയും ബാറ്ററികളുടെ ആയുസ്സിലുള്ള അന്തരത്തിന്റെ പ്രധാന കാരണം.