ഒരു മനുഷ്യൻ ഓരോ മിനിറ്റിലും ശ്വസിക്കുക 7 മുതൽ 8 ലിറ്റർ വരെ വായുവാണ്

നമ്മൾ ഉള്ളിലേക്കെടുക്കുന്ന വായുവിൽ 21% ഓക്സിജനാണ് ഉണ്ടാവുക എങ്കിൽ പുറന്തള്ളുന്ന വായുവിൽ 16 % ആണ് ഓക്സിജന്റെ അളവ് . ഇവ തമ്മിലുള്ള വ്യത്യാസമായ 5 % മാണ് ശ്വാസകോശം വലിച്ചെടുക്കുക. ഓക്സിജൻ കൃത്രിമമായി ഉണ്ടുക്കുന്നതിന് മൂന്ന് മാർഗങ്ങളുണ്ട്.

മാർഗം ഒന്ന് air seperation യൂണിറ്റാണ്.പലതരം വാതകങ്ങളുടെ മിശ്രിതമായ അന്തരീക്ഷവായുവിനെ air seperation യൂണിറ്റ് വഴി വലിച്ചെടുത്ത് കംപ്രസ്സ് ചെയ്ത് -200° C യിൽ തണുപ്പിച്ച് ദ്രാവകാവസ്ഥയിലാക്കി fractional distillation എന്ന പ്രക്രിയക്ക് വിധേയമാക്കിയാണ് ഓക്സിജനെ വേർതിരിച്ചെടുക്കുന്നത്. ഓക്സിജന്റെ -183°C എന്ന ബോയിലിംഗ് പോയിന്റും നൈട്രജന്റെ - 196°C ബോയിലിംഗ് പോയിന്റും തമ്മിലുള്ള വ്യത്യാസത്തെ മുതലെടുത്താണ് ഇവയെ വേർതിരിക്കുന്നത്.ഇതുമൂലം 99.5% ശുദ്ധമായ ഓക്സിജൻ ലഭിക്കും.ഈ ദ്രവ ഓക്സിജനെ - 150° യിലും കുറഞ്ഞ താപനില നിലനിർത്താൻ കഴിയുന്ന ക്രയോജനിക് ടാങ്കുകളിൽ മാത്രമേ സൂക്ഷിക്കാനും ട്രാൻസ്പോർട്ട് ചെയ്യാനും സാധിക്കു.

മാർഗം രണ്ട് PSA(Pressure swing adsorption)പ്ലാന്റുകൾ വഴിയാണ്. അന്തരീക്ഷവായുവിനെ വലിച്ചെടുത്ത് കംപ്രസ്സ് ചെയ്ത് സിയോളൈറ്റ് (zeolite)എന്ന വസ്തു നിറച്ച കോളങ്ങളിൽ കൂടി കടത്തിവിടുബോൾ സിയോളൈറ്റ് നൈട്രജനെ പിടിച്ച് വെക്കുകയും ഓക്സിജനെ മാത്രം കടത്തിവിടുകയും ചെയ്യുന്നു. ഇതിന് 90 മുതൽ 96% വരെ ശുദ്ധതയുള്ള ഓക്സിജൻ തരാൻ കഴിയും.

മാർഗം മൂന്ന് ഓക്സിജൻ കോൺസൺട്രേറ്റർ.ഇതിലും അന്തരീക്ഷവായുവിനെ വലിച്ചെടുത്ത് PSA തത്ത്വമനുസരിച്ച് ഓക്സിജനെ വേർതിരിക്കുകയാണ് ചെയ്യുന്നത്.92 മുതൽ 95% ശുദ്ധതയുള്ള ഓക്സിജൻ ഇതിലൂടെ ലഭിക്കും.ഇവയ്ക്ക് 5 മുതൽ 10 ലിറ്റർ വരെ ഓക്സിജനേ ഓരോ മിനിറ്റിലും തരാനാവൂ.