ഉപ്പാണ് പെട്രോളിയത്തെ മനുഷ്യന് കണ്ടെത്താൻ സഹായിച്ചത് .
ഇതൊരു കുസൃതിക്കഥയല്ല, ചരിത്രമാണ്. ഉപ്പിന് വേണ്ടിയുള്ള അന്വേഷണമാണ് മനുഷ്യനെ അവന്റ മുഖച്ഛയ തന്നെ മാറ്റിയ പെട്രോളിയതിൽ എത്തിച്ചത്. പക്ഷെ പണ്ട് ഉപ്പിന് ഇന്നത്തെ പെട്രോളിനെക്കാൾ വിലയായിരുന്നു. കടൽ വെള്ളം വറ്റിച്ച് ഉപ്പുണ്ടാക്കാമെന്ന് അന്നറിയില്ലായിരുന്നു. മാത്രമല്ല കടൽ ജലം ഭക്ഷണയോഗ്യമല്ലായിരുന്നു എന്നാണ് അന്നത്തെ വിശ്വാസം. ഭൂമിക്കടിയിൽ നിന്നായിരുന്നു ഉപ്പ് അക്കാലത്തു കണ്ടെത്തിയിരുന്നത്. കിട്ടുന്നത് വളരെ കുറച്ചുമായിരുന്നു. അത് കൊണ്ട് വൻ ഡിമാൻഡ് ഉള്ള വസ്തുവായിരുന്നു ഉപ്പ്. തൊഴിലാളിക്ക് കൂലി പോലും ഉപ്പാണ് നൽകിയിരുന്നത്. ജൂലിയസ് സീസർന്റെ കാലത്ത് ഇങ്ങനത്തെ പതിവുണ്ടായിരുന്നു. ഉപ്പിന് പറയുന്ന സാൾട്ട് എന്ന വാക്കിൽ നിന്നാണ് സാലറി എന്ന വാക്ക് പോലും പിൽക്കാലത്ത് ഉണ്ടായത്. ഉപ്പില്ലാത്ത ഭക്ഷണം ചിന്തിക്കാൻ പോലും മനുഷ്യന് കഴിയാതിരുന്നതിനാൽ ഭൂമി തുരന്നുള്ള അശാസ്ത്രിയമായ ഖനനം അന്ന് വ്യാപകമായിരുന്നു. ചൈന ആയിരുന്നു ഇതിന് മുന്നിൽ. മുളക്കമ്പിന്റെ അറ്റത്തു ഇരുമ്പ് ഘടിപ്പിച്ചായിരുന്നു കുഴിക്കുക. ഉപ്പ് വെള്ളം ഭൂമിക്കടിയിൽ കെട്ടികിടപ്പുണ്ടോയെന്ന് അറിയാനാണിത്. കണ്ടെത്തിയാൽ അത് ശേഖരിച്ചു പാത്രത്തിൽ വെച്ച് തിളപ്പിച്ച് വറ്റിച്ചായിരുന്നു ഉപ്പ് പരലുകൾ ഉണ്ടാക്കിയിരുന്നത്. ഇങ്ങനെ കുഴികുത്തുമ്പോൾ ചിലപ്പോൾ കൊഴുത്ത ഒരു ദ്രാവാകം കൂടി പുറത്തേക്ക് വരും. വല്ലാത്ത ദുർഗന്ധം ഇതിനുണ്ടായിരുന്നു. അന്നിത് പെട്രോളിയമെന്നൊന്നും ആർക്കുമറിയില്ലായിരുന്നു. യാദ്ര്ച്ചികമായി ഇത് അടുപ്പിലേക്ക് മറിയുകയോ മറ്റോ ചെയ്ത് തീ ആളിപ്പാടർന്നു. അങ്ങനെയിത് തീ കത്താൻ സഹായകരമെന്ന് മനസിലായി. ഇന്നത്തെ ഉപയോഗം കണ്ടെത്താൻ പിന്നെയും പതിറ്റാണ്ടുകളെടുത്തു