ഫേസ്ബുക്കിൻറെ നിറം നീലയാകാൻ കാരണം?




 ഫേസ്ബുക്കിൻറെ നിറം നീലയാകാൻ കാരണം അതിൻറെ സ്ഥാപകനായ മാർക്ക് സുക്കർബർഗിനു വർണ്ണാന്ധത (colour blindness) ഉള്ളതിനാലായിരുന്നു , ചുവപ്പും പച്ചയും അദ്ദേഹത്തിനു കാണുക സാധ്യമല്ല !ന്യൂ യോര്‍ക്കര്‍ പത്രത്തിന്‍റെ റിപ്പോര്‍ട്ടറോട് സക്കര്‍ബര്‍ഗ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.ഫേസ്ബുക്ക് ഒരു രാജ്യമായി സങ്കൽപിച്ചാൽ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ രാജ്യമായിരിക്കും അത് .ആകെ 900 മില്യണ്‍ അക്കൗണ്ടുകൾ ഉള്ള ഫേസ്ബുക്കിൽ 30 മില്യണ്‍ അക്കൗണ്ടുകൾ മരണപ്പെട്ട ആളുകളുടെ പേരിലാണത്രേ .പ്രതിമാസം ഒരു ബില്യണിലധികം ആളുകള്‍ മൊബൈൽ ഉപകരണങ്ങള്‍ വഴി ഫേസ്ബുക്ക് ഉപയോഗിക്കുന്നുണ്ട്. ഇത് ലോകജനസംഖ്യയുടെ ഏഴിൽ ഒന്നാണ്.നിങ്ങള്‍ സൈൻ ഔട്ട് ചെയ്ത ശേഷവും നിങ്ങളുടെ ഇന്‍റര്‍നെറ്റ് ഉപയോഗം ഫേസ്ബുക്ക് നിരീക്ഷിക്കുന്നുണ്ട്.പ്രായപൂര്‍ത്തിയായ ഒരു ഫേസ്ബുക്ക് ഉപഭോക്താവിന് ശരാശരി 338 ഫേസ്ബുക്ക് സുഹൃത്തുക്കള്‍ ഉണ്ടെന്നാണ് പ്യൂ നടത്തിയ പഠനത്തിൽ കണ്ടെത്തിയത്.64% ഫേസ്ബുക്ക് ഉപഭോക്താക്കളും ദിവസത്തിൽ ഒരു തവണയെങ്കിലും ഫേസ്ബുക്ക് ഉപയോഗിക്കുന്നുണ്ട്.

ഫേസ്ബുക്കിന് അടിമപ്പെടുന്നത് ഒരു രോഗമാണ് അതിനെ FAD (FACE BOOK ADDICTION DISORDER ) എന്ന് അറിയപ്പെടുന്നു .ഒരു ദിവസത്തിൽ 3 മണിക്കൂറിലധികം ഫേസ്ബുക്കിൽ ചിലവഴിക്കുന്നതാണ് ഇതിൻറെ ഒരു ലക്ഷണം.ഫേസ്ബുക്കിനോട് ഭയം തോന്നുന്ന അവസ്ഥയും ഒരു രോഗമാണ് അതിനെ VISIOLIBRIPHOBIA എന്നറിയപ്പെടുന്നു.ഫേസ്ബുക്ക് ഹാക്ക് ചെയ്യാൻ ആർക്കെങ്കിലും സാധ്യമായാൽ അവർക്ക് ഫേസ്ബുക്ക് പ്രതിഫലം ഓഫർ ചെയ്യുന്നു .ഹാക്കിങ്ങിൻറെ തീവ്രതക്കനുസരിച്ച് 500 ഡോളർ മുതൽ 10,000 ഡോളർ വരെ പ്രതിഫലം ഫേസ്ബുക്ക് ഓഫർ ചെയ്യുന്നുണ്ടത്രേ .
 2006ൽ CHRIS PUTNAM എന്ന യുവാവ് നിരവധി ഫേസ്ബുക്ക് അക്കൌണ്ടുകൾ ഹാക്ക് ചെയ്യുകയുണ്ടായി.അതിനെതിരെ ഫേസ്ബുക്ക് യാതൊരു നിയമനടപടി എടുത്തില്ലെന്ന് മാത്രമല്ല അയാളെ അവിടെ ജോലിക്കാരനായി നിയമിക്കുകയാണുണ്ടായത് .ദിവസനേ ഏകദേശം ആറ് ലക്ഷം ഹാക്കിങ് ശ്രമങ്ങളാണ് ഫേസ്ബുക്കിൽ നടക്കുന്നത്.Burger king എന്ന പ്രശസ്തരായ കമ്പനി നടത്തിയ രസകരമായ ഒരു പ്രോമോ ആയിരുന്നു Unfriend 10 people on Facebook ,Get a Free Whopper. 2060നു ശേഷം ഫേസ്ബുക്കിൽ ജീവിച്ചിരിക്കുന്നവരെക്കാള്‍ കൂടുതൽ മരിച്ചവര്‍ ഉണ്ടാകുമെന്നാണ് കണ്ടെത്തൽ.
                              
         

                                                        



Most Viewed Website Pages