മരണത്തെ കുറിച്ച് നിങ്ങൾക്കറിയാത്ത 10 കാര്യങ്ങൾ
1. തലയറുത്ത് മാറ്റിയ ശേഷവും ഏകദേശം 20 സെക്കന്റ് നേരത്തേക്ക് മനുഷ്യ ശരീരത്തിൽ ജീവനും ഓർമ്മയും അവശേഷിക്കും.
2. ഒരു മനുഷ്യ ശരീരം മണ്ണിൽ ലയിച്ചു ചേരുന്നതിന്റെ നാലിരട്ടി വേഗത്തിൽ വെള്ളത്തിൽ ലയിച്ചു ചേരും.
3. മരണം സംഭവിച്ച് മൂന്നാം ദിവസം മുതൽ ശരീരത്തിലെ ഭക്ഷണം ദഹിപ്പിക്കുന്ന എൻസൈമുകൾ മനുഷ്യ ശരീരത്തെ ദഹിപ്പിക്കാൻ തുടങ്ങും.
4. പ്രതിദിനം ലോകത്ത് 153000 പേർ മരിക്കുന്നു.
5. ഒരാളുടെ മരണശേഷം, ഏറ്റവും അവസാനം പ്രവർത്തന രഹിതമാകുന്നത് അയാളുടെ കേൾവി ശക്തിയാണ്.
6. മരണശേഷം , ചില ശരീരങ്ങളിൽ ഒരു പ്രത്യേക തരം മെഴുക് രൂപപ്പെടാൻ സാധ്യതയുണ്ട്. ഇത്, ശരീരം അഴുകുന്നത് തടയും.
7. ശരീരത്തിൽ വന്നിരിക്കുന്ന ഈച്ച പോലുള്ള ജീവികളെ നോക്കി, എത്രനേരം മുൻപാണ് മരണം സംഭവിച്ചത് എന്ന് പറയാൻ ഫോറൻസിക് വിദഗ്ദർക്ക് സാധിക്കും.
8. മരിച്ച നാലാം ദിവസം മുതൽ ശരീരം ബലൂണ്‍ പോലെ വീർക്കാൻ തുടങ്ങും. ശരീരത്തിൽ നിന്നും പുറത്തു പോകുന്ന ചില ഗ്യാസുകളുടെ പ്രവര്ത്തന ഫലമായാണത്.
9. ഇന്ത്യയിലെ സൗരാഷ്ട്ര - പാഴ്സി മതങ്ങള മരണ ശേഷം ശരീരം സംസ്കരിക്കാതെ, കഴുകന് ഭക്ഷണമായി നൽകുന്നു.
10. ഡോക്റ്ററുടെ മരുന്ന് കുറിപ്പ് വായിക്കാനാകാതെ മരുന്ന് മാറി കഴിച്ച് മാത്രം ലോകത്ത് പ്രതിവർഷം 7000 ജനങ്ങൾ മരിക്കുന്നു.