നിഗൂഢതകൾ ഒളിപ്പിച്ച ഇന്ത്യയിലെ 14 സ്ഥലങ്ങൾ

ഈ 21ആം നൂറ്റാണ്ടിലും ഉത്തരം കിട്ടാത്ത നിഗൂഢതകൾ ഒളിപ്പിച്ച  ഇന്ത്യയിലെ 14 സ്ഥലങ്ങൾ.

ചില സ്ഥലങ്ങള്‍ അങ്ങനെയാണ്. പോയി വരുമ്പോഴും ജീവനുണ്ടെങ്കില്‍ ഭാഗ്യം എന്നു പറയാന്‍ പറ്റുന്ന സ്ഥലങ്ങള്‍ ഇപ്പോഴും ഉണ്ടെന്നുള്ളത് തികച്ചും അത്ഭുതം ജനിപ്പിക്കുന്ന ഒന്നാണ്, നിഗൂഢതയും കൗതുകവും ഒളിപ്പിച്ചു വച്ചിട്ടുള്ള ഇന്ത്യയിലെ 14 സ്ഥലങ്ങളെ പറ്റി പറയാം. 
ശാസ്ത്രത്തിനു പോലും കൃത്യമായി വിശദീകരിക്കാന്‍ കഴിയാത്ത പ്രതിഭാസങ്ങളുള്ള ഇന്ത്യയിലെ കുപ്രസിദ്ധമായ കുറച്ചു സ്ഥലങ്ങള്‍ നമുക്ക് നോക്കാം.

1) ഭാംഗഡ് കോട്ട

     ഏഷ്യയിലെ തന്നെ ഏറ്റവും ഭയപ്പെടുത്തുന്ന സ്ഥലങ്ങളില്‍ ഒന്നാം സ്ഥാനമാണ് രാജസ്ഥാനിലെ ഭാംഗഡ് കോട്ടയ്ക്ക്. പുരാവസ്തു വകുപ്പ് പോലും രാത്രികാലങ്ങളില്‍ സന്ദര്‍ശനം വിലക്കിയിട്ടുള്ള ഒരിടമാണിത്. രാത്രികാലങ്ങളില്‍ ഇവിടെ എത്തിയാല്‍ സഞ്ചാരികള്‍ക്ക് വിശദീകരിക്കാനാവാത്ത എന്തൊക്കയോ അസ്വസ്ഥതകളും ബുദ്ധിമുട്ടുകളും അനുഭവപ്പെടുമത്രെ.
രാജസ്ഥാനിലെ ആല്‍വാര്‍ ജില്ലയിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.

2) ഒറ്റരാത്രി കൊണ്ട് ഇരുട്ടില്‍ അപ്രത്യക്ഷമായ കുല്‍ധാര


         ഒരു രാത്രികൊണ്ട് ഒരു ഗ്രാമത്തിലെ ആയിരക്കണക്കിന് ജനങ്ങള്‍ അപ്രത്യക്ഷമായ കഥയാണ് രാജസ്ഥാനിലെ കുല്‍ധാര ഗ്രാമത്തിന്റേത്. ഏഴു പതിറ്റാണ്ടോളം സ്ഥിരമായി താമസിച്ച ഒരിടത്തു നിന്നും ഇത്രയധികം ആളുകള്‍ ഒറ്റ രാത്രി കൊണ്ട് അപ്രത്യക്ഷമായതിന്റെ രഹസ്യം ഇതുവരെയും ചുരുളഴിഞ്ഞിട്ടില്ല.
ഒരിക്കല്‍ ഈ ഗ്രാമത്തിലെത്തിയ മന്ത്രി അവിടുത്തെ പ്രമുഖന്റെ മകളെ വിവാഹം ചെയ്തു തരണമെന്ന് ആവശ്യപ്പെട്ടുവത്രെ. അല്ലാത്തപക്ഷം ഗ്രാമത്തിന് കൂടുതല്‍ നികുതി ചുമത്തുമെന്നും അയാല്‍ ഭീഷണിപ്പെടുത്തി. എന്നാല്‍ അതിന് ഒരുക്കമല്ലാതിരുന്ന ഗ്രാമീണര്‍ പെണ്‍കുട്ടിയുടെ മാനം രക്ഷിക്കുന്നതിനായി മന്ത്രശക്തിയുപയോഗിച്ച് അവിടെ നിന്നും അപ്രത്യക്ഷയായെന്നാണ് പറയപ്പെടുന്നത്. തങ്ങളുടെ സ്ഥലത്ത് മറ്റാരും അധിവസിക്കാതിരിക്കാന്‍ അവര്‍ ഒരു മന്ത്രം പ്രയോഗിക്കുകയും ചെയ്തത്രെ. 1825 ല്‍ ആണത്രെ ഇത് നടന്നത്.
ഇന്നും അവിടെ ആര്‍ക്കും താമസിക്കാന്‍ സാധിക്കില്ലത്രെ.

3) ഡിസൂസ ചൗല്‍ മഹിം



      മുന്‍പ് പറഞ്ഞതില്‍ നിന്നും വ്യത്യസ്തമായ കഥയാണ് മുംബൈയിലെ ഡിസൂസ ചൗല്‍ മഹിന്റേത്. ഒരിക്കല്‍ ഇവിടുത്തെ കിണറില്‍ ഒരു സ്ത്രീ വീഴുകയും ആരും രക്ഷിക്കാനില്ലാതെ അവര്‍ അവിടെക്കിടന്ന് മരിക്കുകയും ചെയ്തു. പിന്നീട് ആളുകള്‍ ആ കിണറിനു സമീപത്ത് പലപ്പോഴും ഒരു സ്ത്രീടെ കാണുകയും അവര്‍ കരയുന്ന സ്വരം കേട്ടിട്ടുമുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്നു. എന്തുതന്നെയായാലും മുംബൈയിലെ ഏറ്റവും ഭയപ്പെടുത്തുന്ന സ്ഥലങ്ങളിലൊന്നാണിത്.

4) ഗ്രാന്‍ഡ് പാരഡി ടവര്‍ മുംബൈ


        ഇരുപതോളം ആത്മഹത്യകളും ആക്‌സിഡന്റുകളും നടന്നു കുപ്രസിദ്ധി നേടിയ ഇടമാണ് മുംബൈയിലെ ഗ്രാന്‍ഡ് പാരഡി ടവര്‍.
മക്കളുടെ ഉത്തരവാദിത്വമില്ലാത്ത സമീപനത്തില്‍ മനംനൊന്ത് ദമ്പതികളായ വസുദിയേ ദലാലും ഭാര്യ താര ദലാലുമാണ് ഇവിടെ ആദ്യം ആത്മഹത്യ ചെയ്തത്. ഈ കേസിന്റെ വിധി ദിവസം അവരുടെ മകനും ഭാര്യയും കുഞ്ഞിനൊടൊപ്പം അവിടെ നിന്നും ആത്മഹത്യ ചെയ്തുവത്രെ. അതിനു ശേഷം ഇരുപതിലധികം ആത്മഹത്യകളും മറ്റും ഇവിടെ നടന്നിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്.
ഇവിടുത്തെ എട്ടാം നിലയാണ് ഏറ്റവും ഭയപ്പെടുത്തുന്ന ഇടം.

5) ശനിവര്‍വാഡ കോട്ട- പൗര്‍ണമി നാളിലെ വിലാപം


       എല്ലാ പൗര്‍ണ്ണമി നാളുകളിലും എന്നെ രക്ഷിക്കൂ എന്ന വിലാപ സ്വരം കേള്‍ക്കുന്ന ഒരിടമുണ്ടത്രെ.
ചെറുപ്രായത്തില്‍ രാജ്യഭാരം ഏറ്റെടുക്കേണ്ടി വന്ന നാരായണ്‍ റാവു എന്ന ഭരണാധികാരിയെ അടുത്ത ബന്ധുക്കള്‍ ചേര്‍ന്ന അധികാരത്തിനായി കൊലപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ രാജകുമാര്‍ നിലവിളിച്ചുകൊണ്ട് ഓടിയത്രെ. അതിന്റെ സ്വരമാണ് ഇന്നും എല്ലാ പൗര്‍ണ്ണമി നാളുകളിലും അവിടെ കേള്‍ക്കുന്നതെന്നാണ് പറയപ്പെടുന്നത്.

6) സഞ്ജയ് വനം


        ഇതുവരെ കേട്ടിട്ടുള്ള പ്രേതകഥകളോട് സാമ്യം തോന്നുന്ന ഒന്നാണ് ഡെല്‍ഹിയിലെ സഞ്ജയ് വനത്തിലേത്. പച്ചപ്പ നിറഞ്ഞ ഈ വനത്തില്‍ രാത്രികാലങ്ങളില്‍ ആരും പോകാറില്ലത്രെ. ധാരാളം സൂഫിവര്യന്‍മാരുടെ ശവകുടീരങ്ങള്‍ സ്ഥിതി ചെയ്യുന്ന ഇവിടെ രാത്രി കാലങ്ങളില്‍ വെള്ള സാരിയുടുത്ത ഒരു സ്ത്രീ അലഞ്ഞു തിരിഞ്ഞ് നടക്കുന്നത് കാണാന്‍ കഴിയുമത്രെ.
ഉച്ചത്തിലുള്ള സംസാരവും നിലവിളികളും നിറഞ്ഞ ഇവിടെ രാത്രി പോയാല്‍ ആരൊക്കയോ പിന്തുടരുന്ന പോലെയും പേടിപ്പിക്കാന്‍ ശ്രമിക്കുന്ന പോലെയും തോന്നും.

7) ഡോ ഹില്‍ ഡാര്‍ജലിങ്


ഭയപ്പെടുത്തുന്ന ഇടങ്ങളില്‍ നിന്ന് സ്‌കൂളുകളും ഒവിവായിട്ടില്ല എന്നതിനു തെളിവാണ് ഡാര്‍ജലിങിലെ ഡോ ഹില്‍ ഗേള്‍സ് ബോര്‍ഡിങ് സ്‌കൂള്‍. മനോഹരമായ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ സ്‌കൂള്‍ ഇന്ത്യയിലെ ഹോണ്ടഡ് പ്ലേസുകലില്‍ മുന്‍പന്തിയിലാണുള്ളത്. സ്‌കൂളിനു സമീപമുള്ള കാടുകളില്‍ തലയില്ലാത്ത ഒരാണ്‍കുട്ടിയുടെ രൂപം കാണുകയും പെട്ടുന്നു തന്നെ അപ്രത്യക്ഷമാവുകയും ചെയ്യുമത്രെ. ആ കാടുകലില്‍ വെച്ച് നിരവധി കൊലപാതകങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്.

8)നാഷണല്‍ ലൈബ്രറി കൊല്‍ക്കത്ത


 പുസ്‌കകങ്ങള്‍ക്ക് പേരുകേട്ട കൊല്‍ക്കത്തയിലെ നാഷണല്‍ ലൈബ്രറി പ്രേതകഥകള്‍ക്കും പ്രശസ്തമാണ്. ഒരിക്കല്‍ ഇവിടുത്തെ നവീകരണത്തിന്റെ സമയത്ത് പന്ത്രണ്ടോളം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയുണ്ടായി. കൂടാതെ പുസ്തകം തിരയുന്നതിനിയടിയില്‍ അസ്വഭാവീകമായി ഒരു കുട്ടിയും കൊല്ലപ്പെട്ടു. ഇവിടെ രാത്രികാലങ്ങളില്‍ ജോലിയെടുക്കാന്‍ ഗാര്‍ഡുകള്‍ക്കു പോലും ഭയമാണെന്ന് അറിയുമ്പോളാണ് ഇതിന്റെ വ്യാപ്തി വ്യക്തമാവുക. കൂടാതെ രാത്രികാലങ്ങളില്‍ ഇവിടെ നിന്നും കാലടികളുടെ സ്വരവും കേള്‍ക്കാമത്രെ.

9) സൗത്ത് പാര്‍ക്ക് സെമിത്തേരി, കൊല്‍ക്കത്ത


          രാത്രികാലങ്ങളില്‍ ഇവിടെ നിന്നും വരുന്ന ശബ്ദങ്ങളും അതോടൊപ്പമുള്ള നിഴലുകളുമാണ് ഈ സെമിത്തേരിയെ പേടിപ്പെടുത്തുന്ന സ്ഥലമാക്കി മാറ്റുന്നത്.
1767ല്‍ പണിയപ്പെട്ട ഈ സെമിത്തേരിയില്‍ നിന്ന് രാത്രികാലങ്ങളില്‍ വെള്ളസാരി പുതച്ച രൂപങ്ങളെ കാണാന്‍ സാധിക്കുമത്രെ. കൂടാതെ ഇവിടെ സന്ദര്‍ശിക്കുന്നവര്‍ക്ക് പെട്ടന്നു തന്നെ അസുഖങ്ങളും പിടിക്കുമത്രെ.

10) റൈറ്റേഴ്‌സ് ബില്‍ഡിങ് കൊല്‍ക്കത്ത


        ബ്രിട്ടീഷുകാര്‍ ഭരണം അവസാനിപ്പിച്ചിട്ടും അവരുടെ ആത്മാക്കള്‍ ഇവിടുന്ന് പോകാത്തതിനുള്ള തെളിവാണ് റൈറ്റേഴ്‌സ് ബില്‍ഡിങ് കൊല്‍ക്കത്തയിലെ പ്രേതബാധ.വിപ്ലവകാരികളാല്‍ കൊല്ലപ്പെട്ട ബിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ക്യാപ്റ്റന്‍ സിംപ്‌സണിന്റെ ആത്മാവ് കൊല്‍ക്കത്തയിലെ ന്യൂ റൈറ്റേഴ്‌സ് ബില്‍ഡിങ്ങില്‍ ഇപ്പോഴും അലഞ്ഞു നടക്കുന്നുണ്ടെന്നാണ് കരുതപ്പെടുന്നത്. സമീപത്തെ കെട്ടിടങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഇപ്പോഴും ക്യാപ്റ്റന്റെ സ്വരവും കാലടികളും കേള്‍ക്കാന്‍ സാധിക്കുമത്രെ.

11) ടണല്‍ 33


      ഷിംല-കല്‍ക്ക റെയില്‍ പാതയിലെ ഏറ്റവും നീളം കൂടിയ തുരങ്കങ്ങളിലൊന്നായ ടണല്‍ 33യ്ക്കും പറയാനുള്ളത് ഇത്തരം കഥകള്‍ തന്നെയാണ്.
ക്യാപ്റ്റണ്‍ ബരോങ് എന്ന എന്‍ജിനീയര്‍ക്കായിരുന്നു ഈ ടണലിന്റെ നിര്‍മ്മാണ ചുമതല ഏല്‍പ്പിച്ചിരുന്നത്. എന്നാല്‍ അത് പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വന്നതിനാല്‍ അദ്ദേഹത്തെ ജോലിയില്‍ നിന്ന് പിരിച്ചു വിടുകയും സമ്മര്‍ദ്ദം താങ്ങാനാവാതെ അയാള്‍ ടണലിനുള്ളില്‍ കയറി ആത്മഹത്യ ചെയ്യുകയുമാണുണ്ടായത്. പിന്നീട് പലപ്പോഴും സിഗരറ്റ് കത്തിക്കാന്‍ തീപ്പെട്ടി ചോദിച്ചു വരുന്ന ആളായും ടണലിനുള്ളിലൂടെ നിലവിളിച്ച് വരുന്ന സ്ത്രീയായും ഇവിടെ പ്രേതബാധ ഉണ്ടെത്രെ. എന്തുതന്നെയായാലും ആളുകളെ ഇത് ഉപദ്രവിക്കില്ല.

12) അഗ്രാസെന്‍ കി ബാവോലി


           പുരാതനമായ പടവ് കിണറുകളിലൊന്നാണ് സെന്‍ട്രല്‍ ഡെല്‍ഹിയില്‍ സ്ഥിതി ചെയ്യുന്ന അഗ്രാസെന്‍ കി ബാവോലി. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീഴില്‍ സംരക്ഷിക്കപ്പെടുന്ന സ്മാരകമായ ഇത് ആരാണ് എപ്പോള്‍ പണിതതെന്നോ ഉള്ള തെളിവുകള്‍ ലഭ്യമല്ല.
ഇവിടെ എത്തുന്നവരെ ആരോ മുഴുവന്‍ സമയവും പിന്തുടരുന്നതായി തോന്നുമെന്നാണ് ഇവിടം സന്ദര്‍ശിച്ചിട്ടുള്ളവര്‍ പറയുന്നത്.

13) കല്‍പ്പള്ളി സെമിത്തേരി, ബെംഗളുരു


       സെന്റ് ജോണ്‍സ് സെമിത്തേരി എന്നും അറിയപ്പെടുന്ന കല്‍പ്പള്ളി സെമിത്തേരി ഇതുവഴി കടന്ന പോകുന്നവരുടെ പേടിസ്വപ്നമാണ്. രാത്രികാലങ്ങളില്‍ ഇതുവഴി കടന്നു പോകുമ്പോള്‍ ഒരു മനുഷ്ന്‍ പതുങ്ങിയിരിക്കുന്നതുപോലൊരു രൂപം കാണുവാന്‍ സാധിക്കുമത്രെ.

14) ബ്രിജ് രാജ് ഭവന്‍ പാലസ് കോട്ട



       രാജസ്ഥാവിലെ കോട്ടയില്‍ സ്ഥിതി ചെയ്യുന്ന ബ്രിജ് രാജ് ഭവന്‍ പാലസ് പ്രേതബാധയുള്ള സ്ഥലങ്ങളുടെ പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്ന ഒരിടമാണ്. 1857 ലെ കലാപത്തില്‍ കൊല്ലപ്പെട്ട ഒരു ബ്രിട്ടീഷുകാരനാണ് ഇവിടുത്തെ വില്ലന്‍. മേജര്‍ ബര്‍ട്ടണ്‍ എന്നറിയപ്പെട്ടിരുന്ന ആള്‍ തന്‍രെ മക്കളോടൊപ്പം കൊട്ടാരത്തിനുള്ളില്‍ വെച്ച് വെടിയേറ്റ് കൊല്ലപ്പെട്ടുവത്രെ. രാത്രികാലങ്ങളില്‍ പുറത്തിറങ്ങുന്ന ഇവിടുത്തെ പ്രേതം ആരെയും ഉപദ്രവിക്കാറില്ലെങ്കിലും കാവല്‍ക്കാര്‍ക്ക് അദൃശ്യമായ കരങ്ങള്‍ കൊണ്ട് അടി കിട്ടാറുണ്ടെന്നാണ് പറയുന്നത്.

         

                                                        



Most Viewed Website Pages