എന്തിനാണ് 1841 മുതൽ തല സൂക്ഷിച്ചു വച്ചിരിക്കുന്നത്?

No automatic alt text available.
ആൽബർട്ട് ഐൻസ്റ്റീനിന്റെ തലച്ചോറ് പഠനങ്ങൾക്കായി സൂക്ഷിച്ചിരുന്നു. ഇന്ന് അതിന്റെ അവശിഷ്ടങ്ങൾ ഫിലാഡൽഫിയയിലെ മട്ടർ മ്യൂസിയത്തിൽ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ ശാസ്ത്രജ്ഞനായ അദ്ദേഹത്തിന്റെ തലച്ചോറിന്റെ പ്രവർത്തനങ്ങളും മറ്റ് പരീക്ഷണങ്ങൾക്കും കണ്ടുപിടുത്തങ്ങൾക്കും വേണ്ടി അദ്ദേഹം മരിച്ച് ഏഴര മണിക്കൂറിനുള്ളിൽ തന്നെ തലച്ചോർ പുറത്തെടുത്ത് സൂക്ഷിച്ചു. എന്നാൽ പോർച്ചുഗൽ സർവ്വകലാശാലയിൽ ഒരു കൊടുകുറ്റവാളിയുടെ തല സൂക്ഷിച്ചിട്ടുണ്ട്. 1841 മുതൽ ഡിയോഗോ ആൽവ്‌സിന്റെ തല ഇവിടെ സൂക്ഷിച്ചിരിക്കുകയാണ്.
ആദ്യം സാധാരണ കർഷകരെ കൊള്ളയടിച്ചാണ് ഡിയോഗോ തന്റെ ജീവിത്തെ ഇരുണ്ട പാതയിലേക്ക് വഴിതിരിച്ചുവിടുന്നത്. കൊള്ളയടിക്കുക മാത്രമല്ല ഈ കർഷകരെ പാലത്തിൽ നിന്നും വെള്ളത്തിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയും ചെയ്തു. ഇതെല്ലാം ആത്മഹത്യയാണെന്നാണ് പോലീസ് അടക്കമുള്ളവർ കരുതിയിരുന്നത്. എന്നാൽ മൂന്ന് വർഷങ്ങൾക്ക് ശേഷം പെട്ടെന്നൊരു ദിവസം ഈ ക്രൂരകൃത്യം അയാൾ നിർത്തി. എന്തുകൊണ്ടാണെന്ന് ഇന്നും ആർക്കും അറിയില്ല.
അതിന് ശേഷം ഡിയോഗോ സ്വന്തമായി ഒരു കൊള്ള സങ്കേതത്തിന് രൂപം കൊടുത്തു. അവരെ ഉപയോഗിച്ച് വീടുകൾ കൊള്ള ചെയ്യാൻ തുടങ്ങി. 1841 ൽ ഒരു ഡോക്ടറുടെ വീട്ടിൽ കൊള്ള നടത്തിയ ഡിയോഗോ ആ സമയത്ത് വീട്ടിലുണ്ടായിരുന്നവരെയും കൊന്നു. ഈ കേസിൽ അറസ്റ്റിലായ ഡിയോഗോയെ 1841 ൽ തൂക്കിലേറ്റി. ഡിയോഗോ ആയിരുന്നില്ല പിടിക്കപ്പെട്ട ലോകത്തെ ആദ്യത്തെ സീരിയൽ കില്ലർ. എന്നിട്ടും എന്തുകൊണ്ട് അയാളുടെ തല സൂക്ഷിച്ചുവെച്ചു?
മസ്തിഷ്‌കശാസ്ത്രം വ്യാപകമായിക്കൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. അന്നത്തെ പഠനങ്ങൾ പ്രകാരം മനുഷ്യന്റെ വ്യക്തിത്വം തലച്ചോറിന്റെ വിവിധ അറകളിൽ ഉണ്ടെന്നും ഈ  ഘടന തലയോട്ടിയുടെ ആകൃതി കാണിച്ചു തരുമെന്നുമായിരുന്നു. സ്വഭാവം, അക്രമവാസന എന്നിവയെല്ലാം മനുഷ്യന്റെ തലയോട്ടിയിലൂടെ നിർണ്ണയിക്കാൻ കഴിയുമെന്ന് വിശ്വസിച്ചുപോന്നു. ഈ പഠനത്തിനായാണ് ഡിയോഗോുടെ തല ശരീരത്തിൽ നിന്നും അറുത്തുമാറ്റി സൂക്ഷിച്ചത്. എന്നാൽ ഈ പഠനം നടത്തിയതിനെ കുറിച്ച് ചരിത്രത്തിൽ രേഖകളൊന്നുമില്ല.

         

                                                        



Most Viewed Website Pages