ലോകത്തിലെ ആദ്യത്തെ എട്ടിഎം (ATM )


അക്കൗണ്ടിൽ പണം ഉണ്ടായിട്ടും അത് പിൻവലിക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടായിട്ടുണ്ടോ? ഇന്നത്തെ കാലഘട്ടത്തിൽ ആണെങ്കിൽ 'ഇല്ല' എന്ന് തന്നെ ആയിരിക്കും ഉത്തരം.എന്നാൽ വർഷങ്ങൾക്കു മുൻപ് ബ്രിട്ടീഷ്കാരനായ ജോൺ ഷെപ്പേർഡ് ബാരൻ നേരിടേണ്ടി വന്ന ഈ ഒരു അവസ്ഥയാണ് ഇന്ന് നമ്മൾ കാണുന്ന എട്ടിഎമമിൻറെ കണ്ടുപിടുത്തത്തിലേക്ക നയിച്ചത്.
1923ഇൽ ഇന്ത്യയിലെ ഷില്ലോങിൽ വിൽഫ്രഡ് ബാരൻ ,ഡോറാത്തി എന്നീ ദമ്പതികളുടെ മകനായി പിറന്ന ജോൺ കുറച്ചു വർഷങ്ങൾക്കു ശേഷം അമ്മയുടെ കൂടെ ബ്രിട്ടനിലേക്ക് പോയി.
തുടർന്ന സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം ഉപരിപഠനത്തിനായി ട്രിനിറ്റി യൂണിവേഴ്സിറ്റിയിൽ ചേർന്നെങ്കിലും പഠനം പൂർത്തികരിക്കാനാകാതെ വരികയും പിന്നീട് രണ്ടാം ലോകമഹായുദ്ധകാലത്തെ നിർബന്ധിത പട്ടാള സേവനം അനുഷ്ഠിക്കുകയാണ് ചെയ്തത്..പട്ടാള സേവനത്തിന് ശേഷം തിരിച്ചെത്തിയ ജോൺ ബ്രിട്ടനിലെ ചെക്ക് പാസ്പോർട്ട് , സ്റ്റാമ്പ് എന്നിവ പ്രിൻറ് ചെയ്യുന്ന ഡിലാറ്യൂ എന്ന് പ്രിന്റിംഗ് പ്രസിൽ നിയമിതനായി.
ഈ മെഷീനിൽ നിന്നും പിൻവലിക്കാവുന്ന പരമാവധി തുക പത്തു പൗണ്ട് മാത്രമായിരുന്നു.
ATM ഇൻഡസട്രീസ് അസോസിയേഷന്റെ കണക്ക് അനുസരിച്ച് ഇന്ന് ലോകത്ത് 35 ദശലക്ഷം ATM ഉണ്ട് എന്നാണ് കണക്ക്.
കണക്ക് അനുസരിച്ച് ഇന്ത്യയിൽ ആകെ രണ്ടര ലക്ഷത്തോളം ATM ഉണ്ട് എന്നാണ് സൂചിപ്പിക്കുന്നത്.. അനുപാതം വെച്ച് നോക്കുമ്പോൾ സൗത് കൊറിയയ ആണ് മുന്നിൽ.. അതായത് ഒരു ലക്ഷം പേർക്ക് 283 ATM. ഏറ്റവും കുറവ് അഫ്ഗാനിസ്ഥാനിലും . ഒരു ലക്ഷം പേർക്ക് 78 എണ്ണം..


സാധാരണയായി പണം പിൻവലിക്കുന്നതിന് ബാങ്കിന്റെ പ്രവർത്തന സമയം കഴിയുന്നതിന് മുമ്പ് എത്താറുളള ജോൺ ഒരു ദിവസം ചില കാരണങ്ങളാൽ ബാങ്കിൽ എത്തിയത് പ്രവർത്തന സംശയത്തിന് ശേഷം ആയിരുന്നു... അത്കൊണ്ട് പണം പിൻവലിക്കാൻ പറ്റിയില്ല.. വാരാന്ത്യം ആയതിനാൽ രണ്ടു നാൾ കഴിഞ്ഞേ പണം എടുക്കാൻ പറ്റു.... ആശങാകുലനായ ജോൺ വീട്ടിൽ തിരിച്ചെത്തി....
അന്ന രാത്രി ബാത്ത് ടബ്ബിൽ കുളിച്ചു കൊണ്ടിരിക്കെ ജോണിന്റെ മനസിൽ ഒരു ആശയം ഉടലെടുത്തതു.... ചോക്ലേറ്റ് വെൻറിംങ് മെഷീനുകളെ പോലെ എന്ത് കൊണ്ട് പണം നൽകുന്ന(dispense) മെഷിനുകൾ ഉണ്ടായിക്കൂടാ....
അടുത്ത പ്രവൃത്തി ദിവസം തന്നെ ബാർക്ലൈസ് ബാങ്കിൽ എത്തി ഉദ്യോഗസ്ഥരുടെ മുമ്പിൽ ഈ ആശയം മുന്നോട്ടു വെച്ചു... ആശയം സ്വീകാര്യമായി തോന്നിയ അധികൃതർ ജോണിനോട് അത് വിപുലീകരിച്ച് ആ ആശയത്തെ പ്രാവർത്തികമാക്കാൻ ആവശ്യപെട്ടു..
അങ്ങിനെ നിരവധി പ്രയ്തനങൾക്കൊടുവിൽ 1967 ൽ June 27ന് ആദ്യത്തെ ATM മെഷീൻ ബാർക്ലേ കാഷ് എന്ന് പേരിൽ ബാങ്കിൻറെ എൻഫീൽഡ് ബ്രാഞ്ചിൽ സ്ഥാപിതമായി.. ഡിലാറ്യു ഓട്ടോമാറ്റിക് കാഷ് സിസററം എന്ന് കമ്പനിയുടെ പേരിൽ ആണ് ഈ മെഷീൻ നിർമ്മിച്ചത്..
എന്നാൽ ഈ മെഷീനിൻറെ പ്രവർത്തനം ഇന്ന് നമ്മൾ ഉപയോഗിക്കുന്ന ATM ൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു…
ഇതിൽ നിന്നും പണം പിൻവലിക്കുനനതിനായി റേഡിയോ ആക്റ്റീവ് കോംപൗണട് ആയ കാർബൺ പതിനാലിൻറെ ഒരു സംയുക്ത മിശ്രിതം ഉപയോഗിച്ച് പ്രിന്റ് ചെയ്ത ചെക്കിൻറെ വലുപ്പമുളള ഒരു പേപ്പർ ആദ്യം മെഷീനിൽ നിക്ഷേപിക്കണം.. ഇതിൽ നിന്നും പ്രവഹികുനന് കിരണങ്ങൾ മെഷീൻ പിടിച്ച് എടുത്തു പണം പിൻവലികേകണ്ട എക്കൗണ്ട് കണ്ടെത്തുന്നു.അതിന് ശേഷം ടൈപ് ചെയ്യുന്ന പിൻ നമ്പർ ആയി യോജിച്ചാൽ ആണ് പണം മെഷീനിലുടെ പുറത്ത് വരുന്നത്. ഇതിനായി ആറക്കം ഉള്ള പിൻ നമ്പർ ആയിരുന്നു തുടക്കത്തിൽ ഉപയോഗിച്ചത് .. പിന്നീട് അത് ഓർത്തു വെയ്ക്കാനുള്ള ബുദ്ധിമുട്ട് മൂലം ആറക്ക പിൻ നമ്പർ തന്റെ ഭാര്യയുടെ ആവശ്യാനുസരണം നാലക്ക പിൻ നമ്പറിലേക്ക് മാറ്റപ്പെട്ടു.. 
ഈ മെഷീനിൻറെ അമ്പതാം വാർഷികത്തിന്റെ ഭാഗമായി ഇതിനെ സ്വർണ്ണം കൊണ്ട് ഫ്രെയിം ചെയ്താണ് ബാർക്ലേസ് ബാങ്ക് ജോണിനോട് ആദരവ് പ്രകടിപ്പിച്ചത്.
ഈ ഒരു മെഷീനിൻറെ കണ്ട് പിടുത്തത്തോട് കൂടി മറ്റ് ബാങ്കകളിലും ഇത് പോലെ ഒരെണ്ണം വേണമെന്ന് ആളുകൾ ആവശ്യപ്പെട്ടു..അതേ തുടർന്ന് ജെയിംസ് ഗുഡ്ഫലൊ ,ആന്റണി ഡേവിസ് എന്നിവർ ചേർന്ന് ചബ്ബലോകസ് (chubb locks ) എന്ന പേരിൽ പുതിയ ATM മെഷീൻ നിർമിച്ചു...
ഈ മെഷീനിലുടെ ആണ് ആദ്യമായി ഇന്ന് നമ്മൾ ഉപയോഗിക്കുന്ന തരത്തിലുള്ള മാഗ്നറ്റിക് സ്ട്രിപ്പ ഉള്ള കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കാവുന്ന സംവിധാനം ഉടലെടുത്തത്…
പിന്നീട് 1971ൽ IBM ൻറെ സഹായത്തോടെ ആണ് ഓൺലൈൻ ATM നിലവിൽ വന്നത്..
2017 ലെ
ഇന്ത്യ, അമേരിക്ക , ആസ്ട്രേലിയ , മറ്റ് ഏഷ്യൻ രാജ്യങ്ങളിൽ ഈ സംവിധാനത്തെ ATM എന്നാണ് വിളിക്കുന്നതെങകിലും ബ്രിട്ടനിൽ അറിയപ്പെടുന്ന , cash point, cash machine, mini bank, hole in the wall എന്നൊക്കെ ആണ്..അതേ സമയം കാനഡ യിൽ അറിയപ്പെടുന്നത് ABM (automated banking machine) എന്ന് ആണ്…

         

                                                        



Most Viewed Website Pages