തുലാവർഷവും ഇടിമിന്നലും


തുലാവര്ഷവും ഇടവപ്പാതിയും രണ്ടു വ്യത്യസ്ത പ്രതിഭാസങ്ങളാണ് . തെക്കൻ സമുദ്രത്തിൽനിന്നുള്ള നീരാവിനിറഞ്ഞ വായു, ചൂടുകൊണ്ട് മർദം കുറയുന്ന ഉത്തര ഇന്ത്യയിലേക്ക് തള്ളിക്കയറുന്നതുകൊണ്ടാണ് ഇടവപ്പാതി 
(തെക്കു പടിഞ്ഞാറൻ കാലവർഷം ഉടലെടുക്കുന്നത്).ഈ പ്രതിഭാസത്തിൽ സമുദ്രത്തിലെ വളരെ വലിയ അളവ് നീരാവി കരയിലേക്ക് മേഘരൂപത്തിൽ എത്തിച്ചേരുന്നു.നീരാവിയുടെ അളവ് വളരെ കൂടുതൽ ആയതിനാൽ കാറ്റിന്റെ ദിശ മാറിക്കഴിഞ്ഞാൽ ഏതു സമയത്തും കനത്ത മഴ ലഭിക്കാം.

ഇടവപ്പാതികാലത്തു കാറ്റിന്റെ വേഗത വളരെ കൂടുതലായിരിക്കും അതിനാൽ തന്നെ രൂപപ്പെടുന്ന മേഘങ്ങൾക്ക് താരതമ്യേന ഉയരം കുറവാണ്. ഉയരം കൂടിയ മേഘങ്ങൾ ഉടലെടുക്കുന്നതിനു മുൻപേ തന്നെ വേഗതയേറിയ ജെറ്റ് സ്ട്രീം കാറ്റുകൾ അവയെ പരത്തുന്നു.അതിനിടക്കുതന്നനെ മഴയിലൂടെ നീരാവി നഷ്ടപ്പെടുകയും ചെയുന്നത് കൊണ്ട് ഇടവപ്പാതിക്കാലത്തു വലിയ വ്യാപകമായ ഇടിമിന്നൽ ഉടലെടുക്കാറില്ല.കൂടുതൽ ഉയരമുള്ള കുമുലോ നിംബസ് മേഘങ്ങൾ രൂപപ്പെ ട്ടാൽ മാത്രമേ വലിയ തോതിലുള്ള ഇടിയും മിന്നലും ഉണ്ടാകൂ.


തുലാവർഷം (വടക്കു കിഴക്കൻ കാലവർഷം)ഇടവപ്പാതിയുടെ വിപരീത പ്രതിഭാസമാണ്.സൂര്യൻ ദക്ഷിണായനത്തിലേക്കു നീങ്ങി ഉത്തര ഇന്ത്യൻ സമതലം തണുക്കാനും ദക്ഷിണ സമുദ്രം ചൂടാകാനും തുടങ്ങുമ്പോഴാണ് തുലാവര്ഷക്കാറ്റുകൾ രൂപം കൊള്ളുന്നത്.കരയിൽനിന്നും കടലിലേക്ക് വീശുന്ന വേഗത കുറഞ്ഞ കാറ്റുകളാണ് തുലാവര്ഷ മഴ സൃഷ്ടിക്കുന്നത്.ഈ കാറ്റുകളിൽ നീരാവിയുടെ അളവ് താരതമ്യേന കുറവായതിനാൽ വൈകുന്നേരങ്ങളിൽ സൂര്യതാപം കുറയുന്ന അവസരങ്ങളിലാണ് മഴമേഘങ്ങൾ രൂപീകൃതമാകാനുളള കൂടുതൽ സാധ്യത.കാറ്റിന്റെ വേഗം കുറവായതിനാൽ കൂടുതൽ ഉയരമുള്ള കുമുലോ നിംബസ് മേഘങ്ങൾ ഉടലെടുക്കുന്നു.കൂടുതൽ ഉയരമുള്ള മേഘങ്ങളിൽ മാത്രമാണ് കടുത്ത ഇടിമിനലിനു പ്രാപ്തമായ വലിയ ചാർജ്ജ് വ്യത്യാസം ഉടലെടുക്കുന്നത്.ഈ കാരണങ്ങളാണ് തുലാവര്ഷത്തില് വൈകുന്നേരങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴ പെയ്യാനുള്ള സാധ്യത വർധിക്കുന്നത്.

         

                                                        



Most Viewed Website Pages