എന്തുകൊണ്ട് പക്ഷികൾ പ്രത്യേക ആകൃതിയിൽ പറക്കുന്നു ?
പക്ഷിക്കൂട്ടങ്ങൾ ആകാശത്തുകൂടി പ്രത്യേക ആകൃതി രൂപീകരിച്ചുകൊണ്ട് പറന്നു പോകുന്നത് കാണാൻ എന്തു രസമാണ്! എന്നാൽ, എന്തുകൊണ്ടാണ് ഇവ ഇങ്ങനെ പ്രത്യേക ആകൃതിയിൽ സഞ്ചരിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? എന്താണ് ഇതിന്റെ പിന്നിലെ ശാസ്ത്രം?
മിക്ക പക്ഷി വർഗ്ഗങ്ങളും ആകാശത്തുകൂടെ പറന്നു പോകുന്നത് കൂട്ടമായിട്ടാണ്.മാത്രമല്ല;ഒരു പ്രത്യേകതരം പാറ്റേൺ അവ സഞ്ചരിക്കുന്നതിനായി സ്വീകരിക്കുന്നു (eg: v-shaped flying pattern).ഇത്തരം പാറ്റേണുകളുടെ ആകൃതിയിൽ പറക്കുമ്പോൾ, പക്ഷികൾക്ക് കൂടുതൽ ദൂരം, കുറഞ്ഞ ഊർജ്ജം ഉപയോഗിച്ചുകൊണ്ട് സഞ്ചരിക്കാനാകും.V-shape flying pattern ഉദാഹരണമായെടുക്കുക.V ഷേപ്പിൽ പറന്നു പോകുന്ന പക്ഷികൾ ഈ ആകൃതി രൂപീകൃതമാക്കുന്നതിലൂടെ അവ തങ്ങളുടെ ഊർജ്ജം ലഭിക്കുകയാണ്.എന്നാൽ, V ഷേപ്പ് ആകൃതിയിൽ പറക്കുന്ന പക്ഷികളിൽ,പക്ഷിക്കുട്ടത്തെ നയിച്ചുകൊണ്ട്, മുന്പിൽ നിൽക്കുന്ന പക്ഷിക്ക് കൂടുതൽ ഊർജ്ജം ഉപയോഗിക്കേണ്ടിവരും.വായുവിനെ മുറിച്ചുകടക്കുന്നതിനാലാണ്.അതുകൊണ്ടുതന്നെ, താരതമ്യേന ശാരീരിക ബലം കൂടിയ പക്ഷികളായിരിക്കും മുമ്പിലൂടെ പറക്കുന്നത്.ഇത്തരം പക്ഷികളെ നയിചുകൊണ്ടു പോകാനുള്ള കഴിവുണ്ടായിരിക്കും.ഈ പക്ഷി തന്റെ ഊർജ്ജം കൂടുതൽ ഉപയോഗപ്പെടുത്തി, ചിറകടിച്ചു പറക്കുന്നു.ഈ ശക്തിയേറിയ ചിറകടി മൂലം പക്ഷിക്കു ചുറ്റുമുള്ള അന്തരീക്ഷമർദ്ദം കുറയുന്നു.ഈ പക്ഷിയുടെ മുകളിലും താഴേക്കുമുള്ള ചിറകടി (Upwash & downwash)മർദ്ദം കുറയ്ക്കുകയും ഇത് പിന്നിലുള്ള പക്ഷികൾക്ക് സഹായകമാവുകയും ചെയ്യുന്നു.ഏറ്റവും മുന്നിൽ നിലകൊള്ളുന്ന പക്ഷി പറക്കാനുപയോഗിക്കുന്ന ഊർജ്ജത്തേക്കാൾ കുറവായിരിക്കും അതിന്റെ പിന്നിലുള്ള പക്ഷികൾ പറക്കാനായി ഉപയോഗിക്കുന്ന ഊർജ്ജം.ഇങ്ങനെ പിന്നിലോട്ടു പോകുന്തോറും പക്ഷികൾക്ക് ഊർജ്ജം കുറച്ചുപയോഗിച്ചാൽ മതി.ഓരോ വരിയിലുള്ള പക്ഷികൾ ചിറകടിക്കുമ്പോൾ, അവയ്ക്കു ചുറ്റുമുള്ള മർദ്ദം ക്രമാതീതമായി കുറയുന്നു.അതുകൊണ്ടുതന്നെ, മുന്നിലുള്ള പക്ഷികളെക്കാൾ കുറച്ചു ഊർജ്ജം ഉപയോഗിച്ചു പറന്നാൽ മതി ഇവയ്ക്ക്.പൊതുവേ, കുഞ്ഞിപ്പക്ഷികൾ(കുട്ടികൾ), പ്രായമേറിയ പക്ഷികൾ, ക്ഷീണിച്ചു തളർന്നവ, ഇവയെല്ലാംമായിരിക്കും പിന്നിൽ സ്ഥാനം പിടിക്കുന്നത്.ഇവയ്ക്കെല്ലാം കുറച്ചു ഊർജ്ജം ഉപയോഗിച്ചു, അധികം ദൂരം പറക്കാം.
സാധാരണ പക്ഷികളെക്കാൾ ദേശാടന പക്ഷികളാണ് ഇത്തരം പാറ്റേണുകൾ ഉപയോഗിച്ചു പറക്കുന്നത്.ഇതിലൂടെ ഇവയ്ക്ക് വളരെ ദൂരത്തോളം സഞ്ചരിക്കാനാകും.ഫ്ലാമിംങ്ഗോസ്,പെലിക്കാൻസ്,ക്യാനഡ ഗീസ് തുടങ്ങീ വർഗ്ഗത്തിൽപ്പെട്ട പക്ഷികൾ.V ഷേപ്പ് പാറ്റേൺ ഉപയോഗിച്ചാണ് പറക്കുന്നത്.
ഫ്രാൻസിലെ Villiers en boisൽ സ്ഥിതി ചെയ്യുന്ന National Centre of Scientific Researchലെ ഒരു ഗവേഷണ സംഘം പക്ഷികളുടെ ഈ പ്രത്യേക പറക്കലിന്റെ കാരണം കണ്ടെത്തുന്നതിനായി എട്ട് പെലിക്കാൻ(Pelican) പക്ഷികളെ പരീക്ഷണ പറത്തൽ നടത്തി.അതിനുശേഷം, ഇവ ഓരോന്നുംV ആകൃതിയിൽ പറക്കുമ്പോഴുള്ള ഹൃദയമിടിപ്പ് വിശകലനം ചെയ്തു.ഇവ ഒറ്റയ്ക്ക് പറക്കുമ്പോഴുള്ള ഹൃദയസ്പന്ദനം Vആകൃതിയിൽ കൂട്ടത്തോടെ പറക്കുമ്പോഴുള്ള ഹൃദയസ്പന്ദനത്തെക്കാൾ കൂടുതലാണെന്നും; ഒറ്റയ്ക്ക് പറക്കുമ്പോൾ, കൂട്ടമായി പറക്കുമ്പോളുള്ള ചിറകടിയെക്കാൾ വളരെക്കൂടുതലായി ചിറകടിക്കുന്നത് കാണാൻ സാധിച്ചു.ഇതിലൂടെ അവർ ഒരു നിഗമനത്തിലെത്തി.Vപോലുള്ള
പ്രത്യേക ആകൃതിയിൽ പറക്കുമ്പോൾ അവയ്ക്ക് ഊർജ്ജം കുറച്ചുപയോഗിച്ചു പറന്നാൽ മതി.അതുമാത്രമല്ല; ഒറ്റയ്ക്ക് പറക്കുമ്പോഴുള്ള വേഗത്തെക്കാൾ കൂടുതൽ വേഗത്തിൽ പറക്കാൻ ഈ വിദ്യയിലൂടെ സാധിക്കും.ഇതിനെപ്പറ്റിയുള്ള വിശദ പഠനങ്ങൾ നടത്തിയ ശാസ്ത്രജ്ഞനാണ് Dr.Stephen Portugal.നോർത്തേൺ ബാൻഡ് ഇബിസ് പക്ഷികളിലായിരുന്നു ഇദ്ദേഹത്തിന്റെ പഠനം.