വിചിത്ര ലോകം
Socotra Island
വിചിത്രലോകത്തെ കുറിച്ച് നമുക്കെന്നും മനോഹരമായ സങ്കല്പ്പങ്ങളും സൃഷ്ട്ടികളും ഉണ്ടായിട്ടുണ്ട്, ആലിസിന്റെ അത്ഭുതലോകം, ഗള്ളിവറിന്റെ യാത്രകൾ തുടങ്ങി അവതാർ വരെ എത്തി നിൽക്കുന്നു നമ്മുടെ വിചിത്ര ലോകസങ്കലപ്പങ്ങൾ...
എന്നാൽ അങ്ങനെ വിചിത്രലോകം ഭൂമിയിൽ ഇല്ല എന്നു നാം ഉറപ്പിച്ചു കഴിഞ്ഞു.പക്ഷെ ഇവിടെ പറയുന്നത് അറബികടലിൽ യെമെൻ താഴെയായി സോക്കട്ര എന്ന വിചിത്ര ദ്വീപിനെ കുറിച്ചാണ്.പണ്ടെപ്പഴോ അന്യഗ്രഹ ജീവികൾ ഇവിടെ താമസിക്കുകയും,പിന്നീട് മനുഷ്യജീവികൾ പെരുകിയപ്പോൾ അവർ സ്വന്തം നാട് ഉപേക്ഷിച്ചു പോയതാണെന്ന് ഒക്കെ തോന്നുന്ന ഒരു സ്ഥലം.ഇവിടുത്തെ എഴുനൂറോളം ചെടിവർഗങ്ങൾ ലോകത്തെങ്ങും ഇല്ല .(Endemic Species) , നീലകടലും ,കുള്ളൻ മരങ്ങളും , വലിയ കൂണ് പോലത്തെ മരങ്ങളും,പളുങ്ക് കല്ലുകൾ നിറഞ്ഞ തീരവും ഗുഹകളും എല്ലാമുള്ള മരുദ്വീപ്. LIFE OF PIE സിനിമയിലെ വിചിത്ര ലോകവുമായി ചെറിയ സാദ്രിശ്യം.
ഈ അടുത്ത കാലത്ത് ഈ ദ്വീപ് വലിയ അപകട നിന്ന് രക്ഷപെട്ടതെ ഉള്ളു ... കാരണം ഈ ദ്വീപിൽ ധാരാളമായുള്ള ചുണ്ണാമ്പ് കല്ലുകൾ (Lime stone ) സിമന്റ് ഉണ്ടാക്കാൻ വളരെ നല്ലതാണ് , അതുകൊണ്ട് തന്നെ തൊട്ടടുത്തുള്ള പുതു -കുത്തകൾ "ബുർജ് ഖലീഫ" കൾ ഉണ്ടാക്കാൻ ഈ ദ്വീപിനെ കണ്ണുവെച്ചിരുന്നു . എന്നാൽ ധാരാളം പരിസ്ഥിതി പ്രവർത്തകർ ഇടപെടുകയും,കാര്യം പറഞ്ഞാൽ മനസിലാകുന്ന ഒരു ഭരണകൂടം അവിടെ ഉള്ളതുകൊണ്ടും ജൈവ സമ്പത്തിന്റെ ഈ അറേബ്യൻ രത്നം രക്ഷപെട്ടു . ഇവിടെയിപ്പോൾ യെമെൻ ധാരാളം ടൂറിസം പദ്ധതികൾ കൊണ്ടുവന്നിട്ടുണ്ട്.