സ്വന്തം അച്ചുതണ്ടില്‍ വട്ടംതിരിയുന്ന നിഗൂഢ ദ്വീപ്!

No automatic alt text available.
വടക്കുകിഴക്കന്‍ അര്‍ജന്റീനയില്‍ പരാന ഡെല്‍റ്റ ചതുപ്പ് പ്രദേശത്ത് ഒരു നിഗൂഢ ദ്വീപുണ്ട്. വെള്ളത്തില്‍ സ്വയം തിരിയും.! കണ്ടാല്‍ മനുഷ്യ നേത്രം പോലിരിക്കും. അതിനാല്‍ തന്നെ ‘ദി ഐ’ എന്നാണ് ദ്വീപിന് നല്‍കിയിരിക്കുന്ന പേര്. സ്വന്തം അച്ചുതണ്ടിലെ ദ്വീപിന്റെ കറക്കത്തിന് വിശദീകരണം നല്‍കാന്‍ ഗവേഷകര്‍ക്ക് കഴിയാത്തതിനാല്‍ 'ദി ഐ' ഇപ്പോള്‍ ഡോക്യുമെന്ററി വിഷയമായിരിക്കുകയാണ്.
ആറ് മാസങ്ങള്‍ക്ക് മുമ്പ് അര്‍ജന്റീനന്‍ ഫിലിംമേക്കറായ സെര്‍ജിയോ ന്യൂസ്പില്ലേം ആണ് തിരിയുന്ന ദ്വീപ് ആദ്യം കണ്ടെത്തിയത്. അസാധാരണ സംഭവങ്ങളെക്കുറിച്ചുള്ള ചിത്രമെടുക്കാന്‍ ഗൂഗിള്‍ എര്‍ത്തില്‍ നിരീക്ഷണം നടത്തവെയാണ് സെര്‍ജിയോയുടെ കണ്ണില്‍ ദ്വീപ് ഉടക്കിയത്. വട്ടത്തിലുള്ള ജലാശയത്തില്‍ വൃത്താകൃതിയില്‍ ഒരു ദ്വീപ്. ഉടന്‍ തന്നെ സെര്‍ജിയോയും സഹപ്രവര്‍ത്തകരും ദ്വീപിനെക്കുറിച്ചുള്ള നിഗൂഢതയുടെ മറ നീക്കാന്‍ ഇറങ്ങി തിരിച്ചു. ഡോക്യുമെന്ററി ചിത്രത്തില്‍ ദ്വീപിനേയും ഉള്‍പ്പെടുത്തുകയായിരുന്നു ലക്ഷ്യം.
Image may contain: grass, outdoor and nature
130 യാര്‍ഡ് ആണ് വൃത്തദ്വീപിന്റെ വ്യാസം. ജലനിരപ്പും ദ്വീപും പെര്‍ഫക്ട് സര്‍ക്കിള്‍! അതിനാല്‍ തന്നെ ഇത് പ്രകൃതിയുടെ പ്രതിഭാസമാണെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് സെര്‍ജിയോ പറയുന്നു. ദ്വീപിനെ വിശദമായി നിരീക്ഷിക്കാന്‍ സെര്‍ജിയോ ന്യൂയോര്‍ക്കിലെ സിവില്‍ എഞ്ചിനീയറായ റിച്ചാര്‍ഡ് പെട്രോണിയേയും ടെക്ക് വിദഗ്ധനായ പാബ്ലോ മാര്‍ടിനെസിനേയും വരുത്തിച്ചു. ഇരുവരും ദ്വീപിന് പിന്നിലുള്ള രഹസ്യം പുറത്തുകൊണ്ടുവരാനുള്ള തീവ്രശ്രമത്തിലാണ്. സമാന ദ്വീപുകള്‍ അര്‍ജന്റീനയില്‍ ഇനിയുമുണ്ടെന്നും പറയപ്പെടുന്നു.!

         

                                                        



Most Viewed Website Pages