യാത്രയ്ക്കിടയിൽ ഛർദ്ദി ഒരു പ്രശ്നമാണോ? എന്താണതിന് കാരണം?
നമ്മളിൽ പലരും ദൂരയാത്ര പോകുമ്പോൾ ചിലർക്ക് ഛർദ്ദി പ്രശ്നമാണ്. എന്താണ് യാത്രയിലെ ഛര്‍ദ്ദിക്ക് പിന്നിലുള്ള കാരണം പലര്‍ക്കും അറിയില്ല. ഛര്‍ദ്ദി ഭയന്ന് ചിലർ യാത്രകളെല്ലാം ഒഴിവാക്കുന്നത് കാണാം. ആവർത്തിച്ചുള്ള ചലനങ്ങൾ മൂലം ആന്തര കര്‍ണത്തിലുള്ള വ്യതിയാനങ്ങളാണ് ഛര്‍ദ്ദിക്കു കാരണമാകുന്നത്.
ആന്തര കര്‍ണത്തിലെ ശരീര സന്തുനലാവസ്ഥയുമായി ബന്ധപ്പെട്ട വെസ്റ്റിബ്യൂലാര്‍ സിസ്റ്റം നല്‍കുന്ന വിവരങ്ങളും കണ്ണു നേരിട്ട് കാണുന്നവയും തമ്മിലുള്ള പൊരുത്തക്കേടുകള്‍ തലച്ചോറില്‍ സൃഷ്ടിക്കുന്ന ആശയക്കുഴപ്പത്തിന്റെ ഫലമാണ് യാത്രയിലെ ഛര്‍ദ്ദി. അത് കൊണ്ട് തന്നെ യാത്രയില്‍ കണ്ണടച്ചിരിക്കുന്നതും ഉറങ്ങുന്നതുമൊക്കെ ഛര്‍ദ്ദിക്ക് പരിഹാരമായി കാണാറുണ്ട്. യാത്ര പോകുമ്പോൾ സ്ഥിരമായി ഛര്‍ദിക്കുന്നവര്‍ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം…
1. വണ്ടിയില്‍ അധികം കുലുക്കം ഇല്ലാത്ത ഭാഗത്ത് ഇരിക്കുക. കാറില്‍ മുന്‍ സീറ്റിലും, ബസിൽ മധ്യഭാഗത്ത് ഇരിക്കാം.
2. യാത്രയ്ക്കിടയില്‍ മോഷന്‍ സിക്‌നെസ് ഉള്ളവര്‍ മൊബൈലിൽ പോലും വായിക്കരുത്.
3, ഒരു ബിന്ദുവില്‍ മാത്രം നോട്ടമുറപ്പിച്ച് ഇരിക്കുന്നതും വണ്ടിയുടെ ജനലുകള്‍ തുറന്നു വച്ച് ഇരിക്കുന്നതും ശുദ്ധവായു ഏല്‍ക്കുന്നതും ഗുണകരമാണ്.
4.യാത്രയ്ക്ക് മുമ്പേ വയര്‍ നിറച്ചുള്ള ഭക്ഷണം കിഴിക്കരുത്,
5. മനസിന് പിടിക്കാത്ത ഭക്ഷണമോ പാനീയമോ യാത്രയിൽ കഴിക്കരുത്.