ലോകത്തിലെ ഏറ്റവും മലിനമായ സ്ഥലം ഏതാണെന്നറിയുമോ?
റെഡ് ഫോറെസ്റ്റ് (Red Forest) ന്റെ ശരിയായ നാമം വേം വുഡ് ഫോറെസ്റ്റ് (Worm Wood Forest ) എന്നാണ്. ഉക്രെനിലെ ചെർണോബിൽ ആറ്റോമിക് റിയാക്ടറിന്റെ 10 ചതുരശ്ര കിലൊമീറ്റർ ചുറ്റളവിലുള്ള സ്ഥലത്തെയാണ് ഇപ്പോൾ റെഡ് ഫോറെസ്റ്റ് എന്ന് വിശേഷിപ്പിക്കുന്നത്. 1986 ഏപ്രിൽ 26 ന് ഉണ്ടായ ചെർണോബിൽ ആറ്റൊമിക് ദുരന്തത്തിന് ശേഷം ഉണ്ടായ അതി ശക്തമായ അണു പ്രസരണത്തിൽ ഇവിടെയുണ്ടായിരുന്ന പൈൻ മരങ്ങളുടെ നിറം ജിൻജർ-ബ്രൗൺ ആയി മാറിയതിലാനാണ് ഈ പേര് വീണത്! പിന്നീട് നടന്ന ചെർണോബിൽ ശുചീകരണത്തിൽ ഈ മരങ്ങളെല്ലാം അപ്പാടെ പിഴുതെടുത്ത് കുഴിച്ചുമൂടി. പക്ഷെ റെഡ് ഫോറെസ്റ്റ് ഇപ്പോഴും ലോകത്തിലെ ഏറ്റവും കൂടുതൽ ആറ്റോമിക് റേഡിയേഷൻ മൂലം മലിനമായ സ്ഥലമായി നിലകൊള്ളുന്നു.
ആറ്റൊമിക് ശവപ്പറമ്പ് എന്നാണ് അവിടെയുള്ളവർ ഇതിനെ വിശേഷിപ്പിക്കുന്നത്. ഇവിടെയുള്ള മണ്ണും, ജലവും, വായുവും ഇപ്പോളും വിഷമയമാണ്. ഹിരോഷിമയിലെ ദുരന്തത്തിൽ ഉണ്ടായതിനേക്കാൾ 200 മടങ്ങാണ് ഇവിടെയുണ്ടായ അണു വികിരണത്തിന്റെ തോത്! പക്ഷെ ഇത് മനുഷ്യനെ ബാധിച്ചത് പോലെയല്ല മൃഗങ്ങളെ ബാധിച്ചത് എന്നതാണ് അത്ഭുതം! റേഡിയേഷനു ശേഷം ഇവിടുത്തെ
ജൈവവൈവിധ്യം കൂടുകയാണുണ്ടായത്! കാട്ടു കാളകളുടെ എണ്ണം എട്ടു മടങ്ങായി വർദ്ധിച്ചു. ചില വൃക്ഷങ്ങൾ കുള്ളൻ മരങ്ങൾക്ക് ജൻമ്മം നല്കി. നീളൻ വാലുകളുണ്ടായിരുന്ന പക്ഷികൾക്ക് കുറിയ വാലൻമ്മാരയ കുഞ്ഞുങ്ങൾ ജനിച്ചു. കേൾക്കാൻ രസമുണ്ടെങ്കിലും അണു പ്രസരണത്തിന്റെ ദൂഷ്യ ഫലങ്ങൾ ഇനിയും പുറത്തു വരാനിരിക്കുന്നതേയുള്ളൂ.