എന്തുകൊണ്ടാണ് പശ അതിന്റെ ഡബ്ബയിൽ ഒട്ടാത്തത്?


ഇത് തമാശ ആയി പലരും ചോദിക്കുന്നതാ. പക്ഷെ അതിന്റെ കാരണം അറിയുമോ ?
ഉത്തരം ലളിതം ആണ്.പശ ഉണങ്ങാത്തതുകൊണ്ടാണ് ഒട്ടാത്തതു.

പശ പല തരം ഉണ്ട്. എന്നാലും പ്രധാനമായി 2 തരം ആയി തിരിക്കാം.
1. പശ അന്തരീക്ഷത്തിലെ ഓക്സിജനുമായോ,വെള്ളവുമായോ പ്രവർത്തിക്കുമ്പോൾ രാസ പ്രവർത്തനം നടന്നു ഒട്ടുന്ന രീതിയിൽ ആണ് ഉണ്ടാക്കിയിരിക്കുന്നത്. ചിലവ അൾട്രാ വയലറ്റ് പ്രകാശവും ആയി പ്രവർത്തിക്കുന്ന രീതിയിലും.
2. പശയുടെ കൂടെ ഒരു ലായനിയും ഉണ്ടാവും. നമ്മൾ ഡബ്ബയിൽ നിന്നും പശ പുറത്തെടുക്കുമ്പോൾ ആ ലായനി പുറത്തേക്കു പോവുകയും പശ ഒട്ടുകയും ചെയ്യുന്നു. ആ ലായനി പുറത്തു പോകാത്തിടത്തോളം പശ ഒട്ടില്ല.
ഡബ്ബ കുറ നേരം തുറന്നു വച്ചാൽ ഡബ്ബയിലും പശ ഒട്ടും.

         

                                                        



Most Viewed Website Pages