ഷോക്കടിച്ചാൽ നമ്മൾ മരിക്കുന്നതെങ്ങനെ?
ഷോക്കടിച്ചാൽ പെട്ടന്ന് മരിക്കും എന്ന് എല്ലാവർക്കും അറിയാം.പക്ഷെ എങ്ങനെ?
സംഗതി വരെ സിംപിൾ ആണ്.
0.1 A മുതൽ 0.2 A കറന്റ് നമ്മുടെ ശരീരത്തിലൂടെ കടന്നു ഹൃദയത്തിലേക്കുള്ള ഞരമ്പുകളിൽ എത്തിയാൽ ഹൃദയം നിൽക്കും.അല്ലങ്കിൽ ഹൃദയത്തിന്റെ താളം തെറ്റും.പിന്നീട് പഴയപടി ഹൃദയം സാധാരണ രീതിയിൽ പ്രവർത്തിക്കാൻ ബുദ്ധിമുട്ടാണ്.ഹൃദയം നിന്നാൽ അറിയാമല്ലോ.നാം അപ്പോൾത്തന്നെ മരിക്കും.
ഇനി 0.2 A ഇൽ കൂടുതൽ കറന്റ് ശരീരത്തിലൂടെ കടന്നുപോയാലോ?
അപ്പോൾ നമ്മുടെ കോശങ്ങൾ ചൂടാവുകയോ,ആ ചൂടിൽ കത്തിപ്പോവുകയോ വരെ ചെയ്യാം.അപ്പോഴും മരിക്കും.
വോൾട്ടേജാണോ,കറന്റ് ആണോ നമ്മളെ കൊല്ലുന്നത് എന്ന് പലർക്കും സംശയം ഉണ്ടാവാം.
തീർച്ചയായും വോൾട്ടേജ് അല്ല മരണ കാരണം.ശരീരത്തിലൂടെ ഒഴുകുന്ന അല്ലെങ്കിൽ കടന്നുപോകുന്ന കറന്റ് തന്നെയാണ് മരണ കാരണം.
പക്ഷെ കറന്റിന് ഒഴുകാൻ വോൾട്ടേജ് ആവശ്യമാണ്.വോൾട്ടേജ് ഇല്ലാതെ കറന്റ് ഒഴുകില്ല.
25000 volts നു മുകളിൽ വോൾട്ടേജുള്ള ട്രെയിനിന്റെ ഇലക്ട്രിക്ക് ലൈനുകളിൽനിന്നോ,ഇടിമിന്നലിൽ നിന്നോ ഷോക്കടിക്കുമ്പോൾ ശരീരത്തിലെ കോശങ്ങൾ ചൂടായാണ് ആളുകൾ മരിക്കുന്നതു.ചിലപ്പോൾ ശരീരം കത്തിപ്പോവുകവരെ ചെയ്യും.
എന്നാൽ നമ്മുടെ വീടുകളിലെല്ലാം ഉപയോഗിക്കുന്ന 220 volts ഇൽ നിന്നും കറന്റ് അടിക്കുമ്പോൾ മരിക്കുന്നതു ഹൃദയം നിന്നിട്ടാണ്.