ചില രസകരമായ മസ്തിഷ്ക സത്യങ്ങൾ
1. ഒരു സാധാരണ മസ്തിഷ്ക ന്യൂറോണിന് വെറും നാല് മൈക്രോൺ വ്യാസമേയുള്ളൂ. അതായത് ഏകദേശം മുപ്പതിനായിരത്തോളം ന്യൂറോണുകളെ നിങ്ങൾക്ക് ഒരു മൊട്ടു പിന്നിന്റെ അഗ്രഭാഗത്ത് വെക്കാനാകും.
2. നിങ്ങൾ ഉണരുമ്പോൾ മസ്തിഷ്കത്തിൽ ഏകദേശം 25 വാട്സ് വൈദ്യുതി ഉൽപാദിപ്പിക്കപ്പെടുന്നു. ഒരു ബൾബ് കത്തിക്കുവാൻ ഈ ഊർജ്ജം ധാരാളമാണ്.
3. മസ്തിഷ്ക പ്രവർത്തനങ്ങളിൽ ആൽക്കഹോളിന്റെ സാന്നിധ്യത്താൽ ന്യൂറോണുകൾ തമ്മിലുള്ള ബന്ധം ദുർബലപ്പെടുന്നു.
4. നിങ്ങളിൽ ഒരു പുതിയ ചിന്ത ഉണ്ടാകുമ്പോഴും ഒരു കാര്യം ഓർക്കാൻ ശ്രമിക്കുമ്പോഴും രണ്ടോ അതിലധികമോ മസ്തിഷ്ക കോശങ്ങൾ തമ്മിൽ പുതിയൊരു ബന്ധം രൂപപ്പെടുന്നു.
5. ജീവനുള്ള ഒരു മസ്തിഷ്കം ഒരു സാധാരണ കത്തികൊണ്ട് മുറിക്കാൻ ആവുന്നത്രയും മൃദുലമാണ്.
6. അഞ്ചോ പത്തോ മിനിട്ടുകൾ ഓക്സിജൻ നഷ്ടപ്പെട്ടാൽ മാരകമായ മസ്തിഷ്ക നാശം ഉടലെടുത്തേക്കാം.
7. മസ്തിഷ്കത്തിന് 4 മുതൽ 6 മിനിറ്റ് വരെ ഓക്സിജൻ ഇല്ലാതെ ജീവിക്കാൻ ആകും. അത് കഴിഞ്ഞാൽ മസ്തിഷ്ക കോശങ്ങൾ നശിച്ചു തുടങ്ങുന്നു.
8. ഒരു ശരാശരി പൗരന്റെ തലച്ചോറിന് മൂന്നു-നാല് പൗണ്ട് ഭാരം ഉണ്ടാകും
9. പക്ഷേ അത് ശരീരത്തിലെ ഓക്സിൻ വിതരണത്തിന്റെ ഏകദേശം 20 ശതമാനത്തോളം വലിച്ചെടുക്കുന്നു.
10. മനുഷ്യമസ്തിഷ്കം ഏകദേശം 400 മൈലോളം നീളമുള്ള രക്തക്കുഴലുകൾ ഉൾക്കൊള്ളുന്നതാണ്.
11.മസ്തിഷ്ക്കത്തിനുള്ളിൽ വേദന എന്ന അനുഭവം ഇല്ലാത്തതുകൊണ്ടാണ് ഒരു രോഗി ഉണർന്നിരുന്നാൽ പോലും ശസ്ത്രക്രിയാ വിദഗ്ധൻ മസ്തിഷ്കം തുറന്നുള്ള പരിശോധനകൾ സാധ്യമാകുന്നത്.
12. നീണ്ട മസ്തിഷ്കത്തിന്റെ ഇടത് ഭാഗം നിങ്ങളുടെ ശരീരത്തിന്റെ വലതുഭാഗത്തെ നിയന്ത്രിക്കുന്നു. അത് പോലെ നിങ്ങളുടെ വലുത് മസ്തിഷ്കത്തിന്റെ ഭാഗം ശരീരത്തിന് ഇടതുവശത്തെ നിയന്ത്രിക്കുന്നു.
13. നിങ്ങളുടെ സെറിബ്രൽ കോർട്ടെക്സ് ഒരു ടങ്ക് ഡിപ്രെസ്സറിന്റെ ( ഡോക്ടർമാർ നാവ് പരിശോധിക്കാൻ ഉപയോഗിക്കുന്ന ഉപകരണം) അത്രയേ ഉള്ളൂ. പക്ഷേ വളരുംതോറും അത് കട്ടി കൂടി വരും.
14. മസ്തിഷ്കത്തിലേക്കുള്ള രക്തപ്രവാഹം വെറും പത്ത് സെക്കൻഡ് നിലച്ചാൽ നിങ്ങൾ ബോധ രഹിതൻ ആകാം.
15. ഭൂമിയിലെ ജീവികളിൽ വച്ച് ഏറ്റവും സങ്കീർണമായ മസ്തിഷ്കം മനുഷ്യനാണ്
16. മസ്തിഷ്കത്തിന്റെ ഭാരവും വലുപ്പവും വ്യത്യാസപ്പെട്ടിരിക്കുന്നത് കൊണ്ട് മാനസികമായ കഴിവുകൾ അതിനെ ആശ്രയിച്ചല്ല നിലകൊള്ളുന്നത്.
17. സെറിബ്രൽ കോർട്ടെക്സിനെ വലിച്ചു നീട്ടിയാൽ ഏകദേശം 0.23 ചതുരശ്രമീറ്റർ അല്ലെങ്കിൽ 2.5 ചതുരശ്ര അടി ഉണ്ടാകും. അല്ലെങ്കിൽ രണ്ടര ചതുരശ്ര അടി ഉണ്ടാവും സെറിബ്രൽ കോർട്ടക്സിന്റെ ശരാശരി ഉപരിതല പ്രദേശം ഏകദേശം 2500 സെന്റീമീറ്റർ സ്‌ക്വയർ അല്ലെങ്കിൽ 2.69 ചതുരശ്ര അടിയാണ്.
18. മനുഷ്യമസ്തിഷ്കത്തിൽ ഏകദേശം 100 ബില്യൻ ന്യൂറോണുകൾ ഉണ്ട് അതുപോലെ അത്രയും നക്ഷത്രങ്ങൾ നമ്മുടെ ഗാലക്സിയിലും ഉണ്ട്.
19. ഹൃദയം പമ്പ് ചെയ്യുന്നതിൽ ഏകദേശം 20% ഓക്സിജൻ മസ്തിഷ്കത്തിന് ആവശ്യമാണ്.
20. തകരാറുള്ള കോശഭാഗങ്ങളെ പുനഃസൃഷ്ടിക്കാനും സ്വപ്നം കാണാനുമാണ് നാം ഉറങ്ങുന്നത്.
21. സ്വപ്നം കാണുമ്പോൾ മസ്തിഷ്‌കം അതിന്റെ തകരാറുകൾ പരിഹരിക്കാനുള്ള സമയം ക്രമീകരിക്കുകയാണ്. അതിനുവേണ്ടി മായികമായ അനുഭവങ്ങൾ സ്വയം സൃഷ്ടിക്കുകയാണ്. സ്വപ്നം കാണുന്ന വേളയിൽ മസ്തിഷ്‌കം ശേഖരിക്കപ്പെട്ടിട്ടുള്ള ഓർമ്മകളെ, ഏതൊക്കെ സൂക്ഷിക്കണം ഏതൊക്കെ കളയണം എന്നുള്ള തീരുമാനം എടുക്കുകയുമാണ്.
22. മസ്തിഷ്കത്തിനകത്തുള്ള ന്യൂറോൺ നശിച്ചാൽ പുന:സൃഷ്ടിക്കുക സാധ്യമല്ല.