പാലാ സെൻട്രൽ ബാങ്ക്



           റിസർവ്  ബാങ്ക് ഓഫ് ഇന്ത്യയുടെ വെബ്സൈറ്റിൽ History of RBI ൽ 27 പേജുകൾ ഉള്ള ദീർഘ വിവരണം നൽകാൻ മാത്രം പ്രാധാന്യമുള്ള ഈ ബാങ്കിനെപ്പറ്റി മലയാളികളിൽ പോലും വളരെ കുറച്ച് പേർക്ക് മാത്രമേ അറിയുകയുള്ളൂ .
                          കോട്ടയം ജില്ലയിലെ പാലായിൽ നിന്ന് ചെറിയ സംരഭമായി തുടങ്ങി ഡൽഹി വരെ ബ്രാഞ്ചുകൾ തുറന്ന് നോർത്ത് ഇന്ത്യൻ സാമ്പത്തിക ലോബിയുടെ കള്ളക്കളിയിൽ തകർന്ന പാലാ സെൻട്രൽ ബാങ്ക് കഴിഞ്ഞ നൂറ്റാണ്ടിൻ്റെ മധ്യങ്ങളിൽ കേരളത്തിലെ ഏറ്റവും വലിയ ബാങ്കും, ഗവൺമെൻ്റ് കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും വലിയ സ്ഥാപനവുമായിരുന്നു  എന്നത് പാലാക്കാർക്കു പോലും പലർക്കുമറിയില്ല. 
റിസർവ് ബാങ്ക് രൂപീകൃതമാകുന്നതിനു മുൻപുള്ള ബാങ്ക്.
94 scheduled ബാങ്കിൽ പതിനേഴാമതായിരുന്നു പാലാ സെൻട്രൽ ബാങ്ക് (17th largest)

ബ്രീട്ടീഷ് സാമ്രാജ്യത്തിലെവിടെയും മാനേജ്മെൻ്റ് കോഴ്സ് ഇല്ലാതിരുന്ന 1948 ൽ നൂയോർക്ക് യൂണിവേഴ്സിറ്റിയിൽ നിന്ന് MBA പഠിച്ച CEO ഉണ്ടായിരുന്നു പാലാ സെൻട്രൽ ബാങ്കിന്.

ആഗസ്തി മത്തായി കയ്യാലക്കകം നൽകിയ മൂലധനം കൊണ്ട് ജോസഫ് ആഗസ്തി കയ്യാലയ്ക്കകം 1927 ൽ സ്ഥാപിച്ച പാലാ സെൻട്രൽ ബാങ്ക്,1960 ൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശുപാർശ പ്രകാരം കേരള ഹൈക്കോടതി നിർത്താലാക്കി.

ആലുവ വ്യവസായ നഗരമാക്കുന്നതിനു മുൻപു തന്നെ പ്രാധാന്യം മുൻകൂട്ടി കണ്ട പാലാ സെൻട്രൽ ബാങ്ക് അവിടെ ബ്രാഞ്ച് തുടങ്ങി . ഉത്തരേന്ത്യൻ ബാങ്കുകൾ ഡൽഹിയിൽ ബ്രാഞ്ച് തുടങ്ങുന്നതിന് മുൻപ് 1932ൽ ഡൽഹി ബ്രാഞ്ച് തുറന്നു പാലാ സെൻട്രൽ ബാങ്ക്.

1929 ലെ ഗ്രേറ്റ് ഡിപ്രഷൻ സമയത്ത് കർഷക- തൊഴിലാളികൾക്ക് വായ്പ വിതരണം ചെയ്ത പാലാ സെൻട്രൽ ബാങ്ക് തമിഴ്നാട്ടിലെ കൊള്ളപ്പലിശക്കാരെ അകറ്റി നിർത്തി.

ഗവൺമെൻ്റ് പള്ളിവാസലിൽ നിന്ന് ആദ്യ വൈദ്യുതി ഉൽപാദനം തുടങ്ങുന്നതിനും വർഷങ്ങൾ മുൻപേ 1935ൽ  ജനറേറ്റർ സ്വന്തമായുണ്ടായിരുന്നു പാലാ സെൻട്രൽ ബാങ്കിന്.
ചെറിയ സമ്പാദ്യം കൊണ്ടു വരുന്ന സ്കൂൾ കുട്ടിയും, വൻ നിക്ഷേപകരെയും പാലാ സെൻട്രൽ ബാങ്ക് ഒരു പോലെ സ്വീകരിച്ചത് ഇന്നത്തെ SBl അന്നത്തെ 
ഇംപീരിയൽ ബാങ്കിൻ്റെ സമീപനത്തിനേക്കാർ ഉപഭോക്തൃ സൗഹൃദമായിരുന്നു.


സർ സി.പി. 60 ബാങ്കുകളെ Liquidate ചെയ്തപ്പോൾ പാലാ സെൻട്രൽ ബാങ്ക് നിലനിന്നു.

തിരുവനന്തപുരം നാഗർകോവിൽ NH 47 പാതയുടെ ഭാഗ നിർമ്മിതിക്കായി കേരള സർക്കാരിന് സാമ്പത്തികമായി സഹകരിച്ച   പാലാ സെൻട്രൽ ബാങ്ക്, കേരള സംസ്ഥാന രൂപീകരണ ശേഷം ബോണ്ടുകൾ വാങ്ങിയും സഹകരിച്ചു.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ bureaucratic നടപടികൾ പുതിയ ബ്രാഞ്ച് കൾ തുടങ്ങാൻ അനുമതി നൽകാതെ old doubtful advances ൻ്റെ പേരിൽ ഹൈക്കോടതിക്ക് നോട്ടീസ് നൽകി.

അന്നത്തെ ധനമന്ത്രി മോറാർജി ദേശായിക്ക്‌ തെറ്റുപറ്റിയെന്നു നെഹ്റുവിന് മനസ്സിലായെങ്കിലും കൂടുതൽ സമ്മർദ്ദം ദേശായിയുടെ രാജിയിൽ അവസാനിക്കുമെന്നതിനാൽ കേരള എം.പി മാർ നെഹ്രറൂവിൻ്റെ നിർദേശപ്രകാരം പിൻവലിഞ്ഞു.

പട്ടം താണുപിള്ള ഇക്കാര്യം സൂചിപ്പിച്ചപ്പോൾ ഗാന്ധിയൻ മാർഗ്ഗമുപേക്ഷിച്ചുവോ എന്ന് ദേശായി കുപിതനായി ചോദിച്ചു വെന്നതും, തനിക്ക് ഒരു ബാങ്ക് അക്കൗണ്ട് പോലുമില്ലെന്ന് മറുപടി പറഞ്ഞതും ചരിത്രം.
നിയമ നടപടികളിലെ കാലതാമസം ബാങ്കിൻ്റെ മറ്റൊരു തിരിച്ചു വരവ് അസാദ്ധ്യമാക്കി. അന്നു പാലാ സെൻട്രൽ ബാങ്ക് നിർത്തിച്ചതിൽ തെറ്റ് പറ്റിയെന്ന് സുപ്രീം കോടതി ജഡ്ജി 1990ലെ സാമ്പത്തിക മാന്ദ്യകാലത്ത് പറയുകയുണ്ടായി.

മലയാള മനോരമ സാമ്പത്തികമായി തകർന്നപ്പോൾ 20% ഓഹരി വാങ്ങിയ പാലാ സെൻട്രൽ ബാങ്ക് ,പാലാ രൂപതാ സ്ഥാപനത്തിനു പിന്നിലുമുണ്ടായിരുന്നു

കേരളത്തിൻ്റെ ആവശ്യങ്ങൾ ഉത്തരേന്ത്യൻ ലോബിക്ക് മുൻപിൽ ബലികഴിക്കപ്പെടുന്നുവെന്ന സത്യം തിരിച്ചറിഞ്ഞതിൽ നിന്നുമാണ് പാലാ സെൻട്രൽ ബാങ്ക് നിർത്തിയ ശേഷം 3 - 4 വർഷത്തിനുള്ളിൽ കേരള കോൺഗ്രസ്സ് രൂപീകൃതമായതിനൊരു കാരണം.
                                                        



Most Viewed Website Pages