ക്വിറ്റ് ഇന്ത്യ

ബ്രിട്ടീഷ് കോളനി ഭരണത്തിനെതിരെ ഇന്ത്യന്‍ ജനതയുടെ മുന്നേറ്റത്തിന്‍റെ ശക്തമായ സ്വരമായ ‘ക്വിറ്റ് ഇന്ത്യ’. 1942 ഓഗസ്റ്റ് ഒന്‍പതിനാണ് ക്വിറ്റ് ഇന്ത്യ പ്രക്ഷോഭങ്ങള്‍ ആരംഭിച്ചത്. ബ്രിട്ടീഷുകാര്‍ക്കെതിരെ ഇന്ത്യന്‍ ജനതയെ ഒരുമിപ്പിച്ച് സമരം ചെയ്യാൻ മുൻപിൽ നിന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണ് ഈ മുദ്രാവാക്യം ഉയര്‍ത്തിയത്. പിന്നീട് ഇന്ത്യ മുഴുവൻ മുഴങ്ങി കേട്ടു ഈ മുദ്രാവാക്യം. ബോംബെയിലെ ഓഗസ്റ്റ് ക്രാന്തി മൈതാനത്ത് നടന്ന വമ്പന്‍ പൊതുസമ്മേളനത്തിലാണ് ഈ മുദ്രാവാക്യം ആദ്യം ഉയര്‍ന്നത്.

സമരപ്രഖ്യാപനം നടത്തിയതിന് അടുത്ത ദിവസം തന്നെ ബ്രിട്ടീഷുകാർ ഗാന്ധിജിയെയും മറ്റ് പ്രമുഖ നേതാക്കളെയും അറസ്റ്റുചെയ്ത് ജയിലിലടച്ചു. അധികാരികള്‍ അടിച്ചമര്‍ത്തല്‍ നയം ജനത തീവ്രമായി തിരിച്ചടിച്ചു. രാജ്യം മുഴുവന്‍ അക്രമത്തിന്‍റെ പാതയിലൂടെ സമരക്കാര്‍ ബ്രിട്ടീഷ് നയങ്ങളെ എതിര്‍ത്തു.

അഹിംസാമാര്‍ഗത്തില്‍ മുന്നോട്ട് പോകണമെന്ന ആഗ്രഹത്തോടെയായിരുന്നു ഗാന്ധിജി ക്വിറ്റ് ഇന്ത്യ സമര പ്രഖ്യാപനം നടത്തിയത്. സമരങ്ങള്‍ അക്രമത്തിലേക്ക് നീങ്ങിയത് ഗാന്ധിജിയെ വിഷമിപ്പിച്ചു. എങ്കിലും സ്വാതന്ത്ര്യം ലഭിക്കുന്നത് വരെ ഇന്ത്യൻ സമൂഹത്തിൽ ഉയർന്നു കേട്ട മുദ്രാവാക്യമായിരുന്നു ക്വിറ്റ് ഇന്ത്യ.
                                                        



Most Viewed Website Pages