ഒരാൾക്ക് 'മൂന്ന്' വോട്ട് ചെയ്യാം; മൂന്ന് വിരലിൽ മഷി പുരട്ടും; കാര്യങ്ങൾ ഇങ്ങനെ


തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലിലൊഴികെ മറ്റെല്ല തിരഞ്ഞെടുപ്പിലും ഒരു വോട്ട് ചെയ്യാം എന്നാണ് നമ്മുടെ ധാരണ. എന്നാൽ അത്യാവശ്യഘട്ടങ്ങളിൽ ഒരാൾക്ക് മൂന്നുവോട്ടുവരെ ചെയ്യാൻ വ്യവസ്ഥയുണ്ട്. സ്വന്തം വോട്ട്, പ്രോക്സി വോട്ട്, വയോധികന്റെയോ, അന്ധന്റെയോ വോട്ടായ കംപാനിയൻ വോട്ട് എന്നിങ്ങനെയാണ് ഈ മൂന്നെണ്ണം. നാട്ടിലില്ലാത്ത ഒരു പട്ടാളക്കാരന്റെ വോട്ട് അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് ചെയ്യാം, അതാണ് പ്രോക്സി വോട്ട്. അതിനുള്ള രേഖകളുമായി ചെന്നാൽ ഇതിനുള്ള അനുവാദം റിട്ടേണിങ് ഓഫീസർ നൽകും. വലതു കൈയിലെ നടുവിരലിലാകും മഷി പുരട്ടുക. പട്ടാളക്കാരന്റെ ഭാര്യ സ്വന്തം വോട്ട് ചെയ്യാനായി വീണ്ടും മഷി പുരട്ടും, അത് എല്ലാവർക്കും 
പുരട്ടുന്നത്പോലെ ഇടതുകൈയിലെ ചൂണ്ടുവിരലിലാവും. ഇനി ഇവരുടെകൂടെ വയോധികരോ, കണ്ണുകാണാത്തതോ ആയ ബന്ധുകളോ ഉണ്ടെങ്കിൽ ആ വോട്ടും ഇവർക്ക് ചെയ്യാം. അത് ഓപ്പൺ വോട്ടെന്നാണ് ചിലർ പറയുന്നത് . എന്നാൽ തിരഞ്ഞെടുപ്പ് ചട്ടത്തിൽ ‘ഓപ്പൺ വോട്ട്’ എന്ന ഒരു സംവിധാനമേയില്ല. എന്നാൽ, സ്വന്തമായി വോട്ട് ചെയ്യാൻ സാധിക്കാത്തവർക്ക് ഒരു സഹായിയെ തേടാം. അതാണ് കംപാനിയൻ വോട്ട്. ഇതിനുള്ള വ്യവസ്ഥകളും തിരഞ്ഞെടുപ്പ് ചട്ടത്തിൽ പറയുന്നുണ്ട്. കാഴ്ചയില്ലാത്തതിനാൽ ചിഹ്നം തിരിച്ചറിയാൻ സാധിക്കാത്തവർക്കും വോട്ടിങ് യന്ത്രത്തിലെ ബട്ടൻ അമർത്താൻ സാധിക്കാത്തവർക്കും വോട്ടിങ് യന്ത്രമുള്ളിടത്തേക്ക് എത്താൻ പ്രയാസമുള്ളവർക്കും പോളിങ്ബൂത്തിൽ സഹായം തേടാം. 18 വയസ്സെങ്കിലും ഉള്ളയാളെയാണ് സഹായിയായി അനുവദിക്കുക. ബട്ടൻ അമർത്താൻ സാധിക്കുന്ന വോട്ടറാണെങ്കിൽ, സഹായിക്ക് വോട്ടിങ് മെഷീന്റെ അടുത്ത് വരെ അനുഗമിക്കാം. വോട്ട് ചെയ്യേണ്ടത് യഥാർഥ വോട്ടർ തന്നെ. എന്നാൽ വോട്ടർക്കു വേണ്ടി സഹായിയാണ് വോട്ട് രേഖപ്പെടുത്തുന്നതെങ്കിൽ, ഈ വോട്ടു സംബന്ധിച്ച വിവരം രഹസ്യമായി സൂക്ഷിക്കുമെന്ന് സഹായിനിശ്ചിത ഫോമിൽ പ്രിസൈഡിങ് ഓഫിസർക്ക് എഴുതി നൽകണം. ഒരാൾക്ക് വോട്ടെടുപ്പു ദിവസം ഒരു തവണ മാത്രമേ വോട്ടറുടെ സഹായിയായി പ്രവർത്തിക്കാൻ അനുവാദമുള്ളു. അപ്പോൾ സഹായിയുടെ വലതുകൈയിലെ ചൂണ്ടുവിരലിൽ മഷി പുരട്ടിയാണ് അത് രേഖപ്പെടുത്തുക. വളരെ അപൂർവ്വമായി മാത്രമാണങ്കെിവും ഇതും തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകാരം നൽകിയിട്ടുള്ള വോട്ടിങ് രീതിയാണ്. എത്ര പേർ പരസഹായത്തോടെ വോട്ട് രേഖപ്പെടുത്തി എന്നതിന്റെ വിവരങ്ങൾ പ്രിസൈഡിങ് ഓഫിസർ സൂക്ഷിക്കണം. തിരഞ്ഞെടുപ്പു ജോലിയിലുള്ളവർക്ക് സഹായിയാവാൻ അനുവാദമില്ല.
                                                        



Most Viewed Website Pages