കുറച്ച് പൂച്ച വിശേഷങ്ങൾ അറിയാം
1. മനുഷ്യർക്ക് കേൾക്കാവുന്നതിലും വളരെ ഉയർന്ന ആവൃത്തിയിലുള്ള ശബ്ദങ്ങൾ (64 കിലോ ഹേർട്സ് വരെ) പൂച്ചയ്ക്ക് കേൾക്കാനാകും.
2. മാംസ പ്രമുഖരായ പൂച്ചക്ക് സസ്യാഹാരം ദഹിപ്പിക്കാനുള്ള കഴിവ് കുറവാണ്. മധുരം തിരിച്ചറിയാനും ഇവക്ക് കഴിയില്ല.
3. മനുഷ്യരേക്കാൾ കൂടുതൽ തണ്ടെല്ലുകളും നെഞ്ചിലെ നട്ടെല്ലുകളും ഉള്ളതുകൊണ്ടാണ് പൂച്ചകൾക്കും മനുഷ്യരെക്കാൾ വഴക്കവും ചലന സൗകര്യവും ലഭിക്കുന്നത്.
4. നൂറിലധികം ശബ്ദം പൂച്ചകൾ ഉണ്ടാക്കാറുണ്ട് .
5. മിക്ക സസ്തനികളും ഒരു വശത്തെ മുൻകാൽ മുന്നോട്ടു വയ്ക്കുമ്പോൾ മറു വശത്തെ പിൻകാൽ ആണ് മുന്നോട്ടുവയ്ക്കുക എന്നാൽ പൂച്ചകൾ മുന്നോട്ട് നീക്കുന്ന കാലുകൾ രണ്ടും ഒന്നിച്ചു തന്നെയായിരിക്കും.
6. തങ്ങളുടെ ഇഷ്ടപ്രകാരം നഖങ്ങൾ ഭാഗത്തേക്കും അകത്തേക്കും പുറത്തേക്കും നീക്കുന്നതുനും നിയന്ത്രിക്കാൻ പൂച്ചക്ക് കഴിവുണ്ട്.
7. മനുഷ്യനെക്കാൾ പകൽ കാഴ്ച കുറവാണെങ്കിലും രാത്രിയിലുള്ള കാഴ്ച്ച മനുഷ്യനേക്കാൾ വളരെയധികം മികച്ചതാണ്.
8. മണക്കുവാനുള്ള കഴിവ് മനുഷ്യനേക്കാൾ പതി നാലിരട്ടി അധികമാണ്.
9. 13-14 മണിക്കൂറാണ് ശരാശരി ഉറക്കസമയം
10. ഒരു ദിവസം 20 മണിക്കൂർ വരെ ചില പൂച്ചകൾ ഉറങ്ങാറുണ്ട് .
11. പൂച്ചയുടെ കരൾ മറ്റ് മൃഗങ്ങളെ പോലെ വിഷപദാർത്ഥങ്ങളെ പ്രതിരോധിക്കാനുള്ള ശക്തി ഉള്ളവയല്ല.
12. പൂച്ചകൾക്ക് ജീവിക്കാനായി ഒന്നിച്ച് നില്ക്കുന്നന്ന സ്വഭാവമില്ല അതായത് ഭക്ഷണം കണ്ടെത്താനും സ്വയം രക്ഷയ്ക്കും മറ്റൊരു പൂച്ചയെ ആശ്രയിക്കുന്നില്ല കൂട്ടമായി ഇരതേടാൻ പോകുകയില്ല .
13. പൂച്ചയുടെ ഗർഭസമയം ഏതാണ്ട് 63 - 65 ദിവസമാണ്.
14. പ്രസവിക്കുന്ന ആദ്യകുഞ്ഞ് മറ്റ് കുഞ്ഞുങ്ങളെക്കാൾ ചെറുതായിരിക്കും.
15. വീട്ടിൽ വളർത്തുന്ന പൂച്ചകൾ പതിനാലുവർഷം മുതൽ 20 വർഷം വരെ ജീവിക്കും.