ബാക്ടീരിയകൾ

അഴുകുമ്പോഴാണ് ബാക്ടീരിയകൾ ഉണ്ടാകുന്നത് എന്നത് തെറ്റാണെന്നും ബാക്ടീരിയകൾ ഉള്ളതുകൊണ്ടാണ് അഴുകുന്നതെന്നും ഉള്ള തിരിച്ചറിവ് ലൂയി പാസ്ചറുടെ പരീക്ഷണങ്ങളിലൂടെയാണ് തിരിച്ചറിഞ്ഞത്. അദ്ദേഹത്തിന്റെ കണ്ടെത്തലുകൾക്ക് മുൻപ് തന്നെ ബാക്ടീരിയകളെ കുറിച്ചറിയാമായിരുന്നുവെങ്കിലും ഓരോ വസ്തുവും അഴുക്കുമ്പോഴാണ് ഇവയുണ്ടാകുന്നതെന്നാണ് കരുതിയിരുന്നത്.ഏകദേശം 55 ഡിഗ്രി ചൂടാക്കിയാൽ പാലിലേയും മറ്റും സൂഷ്മാണുക്കൾ നശിക്കുമെന്ന് പാസ്ചർ കണ്ടെത്തി.പിന്നീടത് പാസ്ചറൈസേഷൻ എന്നപേരിലറിയപ്പെട്ടു.ഓരോതരം പുളിക്കലും ഓരോതരം ബാക്ടീരിയകളാണെന്ന് അദ്ദേഹം തെളിയിച്ചു.ജെം തിയറിയുടെ അടിസ്ഥാനമായത് അതായിരുന്നു.പേവിഷബാധയേറ്റ ചത്ത മുയലിന്റെ ഉണക്കിയ സുഷുമനനാഡിയിൽ നിന്നാണ് പേപ്പട്ടി വിഷത്തിനുള്ള വാക്സിൻ അദ്ദേഹം ഉണ്ടാക്കിയത്.  പാസ്ചറുടെ ജെം തിയറി ഗവേഷണം നടത്തിയ സർജനാണ് ജോസഫ് ലിസ്റ്റർ.ഇൻഫെക്ഷനു കാരണമാകുന്ന കീടാണുക്കളെ നശിപ്പിക്കാൻ കാർബോളിക് ആസിഡ് ഉപയോഗിച്ചത് ഇദ്ദേഹമാണ്.ഓപ്പറേഷൻ തിയറ്ററിലെ ഉപകരണങ്ങളും സർജന്റെ കൈകളും മറ്റും വൃത്തിയാക്കുന്നത് സ്റ്റെറിലൈസേഷൻ എന്നറിയപ്പെട്ടു.ശത്രുരാജ്യങ്ങളെ തുരത്താൻ സൂഷ്മരോഗാണുക്കളെ ഉപയോഗിച്ചുള്ള യുദ്ധരീതിയ്ക്ക് ബയോളജിക്കൽ വാർഫെയർ എന്നാണ് പറയുക.രണ്ടാം ലോകമഹായുദ്ധകാലം മുതൽ ഇതുണ്ട്.


                                                        



Most Viewed Website Pages