എന്താണ് സിക്സ്റ്റി സിക്സ്റ്റി (60/60)?


ഇയർഫോണിൽ പാട്ട് കേൾക്കുന്നത് സർവ്വസധാരണമാണ്.ശബ്ദം 60% ന് മുകളിൽ 60 മിനിറ്റ് നേരം തുടർച്ചയായി കേട്ടാൽ ശേഷം ഇടവേള എടുക്കുക എന്നതാണ് cxt cxt.80 db ക്ക് മുകളിലുള്ള ശബ്ദം ഒരു മണിക്കൂർ കേൾക്കുന്നത് കേൾവിക്കുറവിന് കാരണമാകുമെന്ന് കണക്കുണ്ട്.സ്മാർട്ട് ഫോണുകളിലൊക്കെ പരമാവധി 110 db വരെയുണ്ട്.

ട്രെയിൻ പോകുന്നത് 85 db യിലാണ്.അതിന്റെ ഹോൺ 140 db യും. റഫ്രിജറേറ്ററിന്റെ മൂളൽ 50 db.വെടിക്കെട്ട് 160 db.ആംബുലൻസും ഇടിമുഴക്കവും 120 db.
ഒരു റോക്കറ്റ് വിക്ഷേപിക്കുന്നതിന്റെ ശബ്ദം 180 db.തോക്കുകൾ വെടിയുതിർക്കുന്ന ശബ്ദം 170 db.ഒരു റോക്ക് സംഗീത പരിപാടിയുടെ ശബ്ദം 130 db.നമ്മൾ ഉച്ചത്തിൽ അലറി കരഞ്ഞാൽ അത് 128 db വരെ എത്തും. കാറിന്റെ ഹോണിന് 110 db.നമ്മൾ സംസാരിക്കുന്നത്  60 db.രഹസ്യം പറയുന്നത് 12 db.
നമ്മൾ ശ്വസിക്കുന്നതും ഇലകളുടെ മർമരവും മൊട്ടുസൂചി വീഴുമ്പോഴുള്ള ശബ്ദവുമൊക്കെ 10 db ആണ്. കണക്കുകൾ ഏകദേശമാണ്.
         

                                                        



Most Viewed Website Pages