തേനീച്ച ആരെയെങ്കിലും കുത്തിയാൽ തേനീച്ചകൾ ഉടൻ മരണപ്പെടുന്നു.
തേനീച്ച കുത്തുന്നതിന്റെ കാരണം പലതാണെങ്കിലും പ്രധാനമായും പ്രകോപനം മൂലമോ പ്രതിരോധത്തിന്റെ ഭാഗമായോ ആണ്. അങ്ങനെ തന്റെ കൂടിന്റെ രക്ഷക്കായി ഒരു വ്യെക്തിയെ തേനീച്ച കുത്തുമ്പോൾ സാധാരണ കൊതുക് കുത്തി അതിന്റെ കൊമ്പ് വലിച്ചൂരിക്കൊണ്ടു പോകുന്നപോലെ തേനീച്ചയ്ക്ക് അവയുടെ കൊമ്പ് വലിച്ചൂരിക്കൊണ്ടു പോകാൻ സാധ്യമല്ല. തേനീച്ചകളുടെ കൊമ്പിൽ ഒരു കൊളുത്തുണ്ട്. ആ കൊളുത്തു, തേനീച്ചകൾ നമ്മെ കുത്തുമ്പോൾ നമ്മുടെ ശരീരത്തിൽ ഉടക്കുകയും bee venom നമ്മുടെ ശരീരത്തിലേക്ക് പ്രവഹിക്കുകയും ചെയ്യുന്നു. ഒപ്പം ആ കൊമ്പ് വലിച്ചൂരുന്നതിന്റെ ശ്രമഫലമായി അതിനോട് ചേർന്ന് നിൽക്കുന്ന venom ഉല്പാദിപ്പിക്കുന്ന സെന്റ് ഗ്ലാന്റ് പൊട്ടുകയും സെന്റ് പുറത്തേക്കു പുറപ്പെടുകയും ചെയ്തു കൂടുതൽ തേനീച്ചകൾ ആ മണം തിരിച്ചറിഞ്ഞു ആ മണം പുറപ്പെട്ട സ്ഥലത്തേക്ക് കൂടുതൽ തേനീച്ചകൾ ആകൃഷ്ടരായി നമ്മെ ആക്രമിക്കാനുള്ള സാധ്യത ഉള്ളതിനാൽ ഒരു കുത്തു കിട്ടിയാൽ കൂടുതൽ പരിചയമില്ലാത്തവർ കുത്തും വാങ്ങി അവിടെ നില്കാതെ ആ മണം നമ്മുടെ ശരീരത്തിൽ നിന്നും നീക്കം ചെയ്തു മാത്രം കൂട് കൈകാര്യം ചെയ്യണം.അങ്ങനെ ആ കൊമ്പ് വലിച്ചൂരുന്നതിന്റെ ശ്രമഫലമായി അവയുടെ ആന്തരീക അവയവങ്ങൾ പുറത്തേക്കു വരുന്നത് മൂലമാണ് തേനീച്ചകൾ അപ്പോൾ തന്നെ മരണപ്പെടുന്നത്.