വോട്ടിങ്ങ്/ ഇലക്ഷൻ മഷി എന്താണ്?


വോട്ടു ചെയ്യുമ്പോൾ ഉപയോഗിക്കുന്ന മായാത്ത മഷി, സിൽവർ നൈട്രേറ്റ് (silver nitrate) എന്ന കെമിക്കൽ കൊണ്ടാണ് ഉണ്ടാക്കുന്നത്. സിൽവർ നൈട്രേറ്റ് 10%, 14% അല്ലെങ്കിൽ 18%, വെള്ളത്തിൽ ലയിക്കുമ്പോൾ ഉണ്ടാകുന്ന ദ്രാവകം കയ്യിൽ പുരട്ടിയാൽ കുറഞ്ഞത് 72 മണിക്കൂർ മുതൽ രണ്ടാഴ്ച വരെ, കയ്യിൽ കറ (stain) ആയി നിൽക്കും. മൂന്നാം ലോക് സഭാ ഇലക്ഷൻ മുതലാണ് സിൽവർ നൈട്രേറ്റ് ലായനി stain ആയി ഉപയോഗിക്കാൻ തുടങ്ങിയത്. CSIR ന്റെ നാഷണൽ ഫിസിക്കൽ ലബോറട്ടറി യിലെ സയന്റിസ്റ് ആയ Dr. M.L. Goel ന്റെ നേതൃത്വത്തിൽ (including Dr. B. G. Mathur, Dr. V. D. Puri ) ആണ് ഇത് ഇന്ത്യയിൽ വോട്ടിങ്ങിനായി ഉപയോഗിക്കാം എന്ന് ഇലക്ഷൻ കമ്മീഷനോട് നിർദ്ദേശിച്ചത്. കർണ്ണാടക ഗവണ്മെന്റിന്റെ The Mysore Paints & Varnish Ltd. നാണ് ഇത് നിർമ്മിക്കാനുള്ള ലൈസൻസ് ഉള്ളത്.

എങ്ങനെയാണ് തൊലി കറുക്കുന്നത്?

ഇത് കയ്യിൽ ഒഴിച്ചാൽ ഉടനെ കറുത്ത നിറമാകില്ല എന്ന് ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ? സൂര്യ പ്രകാശത്തിന്റെ (അല്ലെങ്കിൽ കൃത്രിമമായ വെളിച്ചത്തിന്റെ) സാന്നിദ്ധ്യത്തിലെ ഇത് കറുത്ത നിറമാകൂ. കയ്യിൽ പുരട്ടിയാൽ ഉടനെ സിൽവർ നൈട്രേറ്റ് പുറം തൊലിയിൽ (epidermis) വ്യാപിക്കും (diffusion). ഇത് നമ്മളുടെ ശരീരത്തിലെ വിയർപ്പു ഗ്രന്ധികളിൽ നിന്നും വരുന്ന ക്ലോറിനു മായി സിൽവർ ക്ലോറൈഡ് ആകും. ഇത് പിന്നീട് വെളിച്ചത്തിന്റെ സാന്നിദ്ധ്യത്തിൽ മെറ്റാലിക് സിൽവർ ന്റെ colloid പാർട്ടിക്കിൾസ് ആയി തൊലിപ്പുറമേ ഇരുന്ന് oxidize ആയി സിൽവർ oxide ആകും. ഇതാണ് ടാറ്റൂ പോലെ സ്കിന്നിൽ ഒട്ടി ഇരിക്കുന്നത് (പല Tattoo ink കളും ഹെവി മെറ്റൽ oxide കൾ കൊണ്ടാണ് ഉണ്ടാക്കുന്നത്.)

ഇത് വിഷമാണോ?

കുറഞ്ഞ ഡോസിൽ വിഷമല്ല. എങ്കിലും ചിലർക്ക് പുരട്ടിയ സ്ഥലത്ത് അലർജി ഉണ്ടാക്കാം. കൂടിയ അളവിൽ ഇത് മാരക വിഷമാണ്. ഇത് ചിലർക്ക് പൊള്ളൽ ഉണ്ടാക്കിയതായും റിപ്പോർട്ടു ചെയ്തിട്ടുണ്ട്.
         

                                                        



Most Viewed Website Pages