എന്താണ് ഇക്കിൾ, ഇക്കിൾ ഉണ്ടാകുന്നതെങ്ങനെ?


നമ്മുടെ ശ്വാസകോശത്തിന്റെ പ്രധാനപ്പെട്ട ഒരു ഭാഗമാണ് ഡയഫ്രം. നമ്മൾ ഓരോ തവണ ശ്വാസം ഉള്ളിലേക്ക് എടുക്കുകയും പുറത്തേക്കു വിടുകയും ചെയ്യുമ്പോൾ ഈ ഡയഫ്രം ഉയരുകയും താഴുകയും ചെയ്യുന്നു. ശ്വാസകോശത്തിൽ നിന്നും എത്തുന്ന കാറ്റു തൊണ്ടയിലെ വോക്കൽ കോർഡുകളിലൂടെ കടന്നു പോകുമ്പോഴാണ് ശബ്ദം ഉണ്ടാവുന്നത്. ഇനി എങ്ങനെയാണ് ഇക്കിൾ ഉണ്ടാവുന്നതെന്നു നോക്കാം. 

ഈ ഡയഫ്രം സാധാരണയുള്ള രീതിയിൽ പെട്ടന്ന് ഉയർന്നു താഴുമ്പോഴാണ് ഇക്കിൾ ഉണ്ടാവുന്നത്. പെട്ടന്ന് ശക്തിയിലുള്ള ഈ കാറ്റു വോക്കൽ കോർഡുകളിൽ തട്ടുമ്പോഴാണ് നാം ശബ്ദം ഉണ്ടാക്കുന്നത്. വേഗത്തിൽ ഭക്ഷണം കഴിക്കുകയോ, തൊണ്ടക്കോ വയറിനോ  എന്തെങ്കിലും അസ്വസ്ഥത ഉള്ളപ്പോഴാണ് ഇക്കിൾ ഉണ്ടാവുക. പണ്ടുള്ളവർ തമാശക്ക് പറയാറില്ലേ കട്ട് തിന്നുമ്പോഴാണ് ഇക്കിൾ വരികയെന്ന്, ചിലപ്പോൾ അത് വേഗത്തിൽ കഴിക്കുമ്പോൾ ഇക്കിൾ വരുമെന്ന കാരണം കൊണ്ടായിരിക്കും. 

ഏകദേശം കുറച് മിനുട്ടുകൾ മാത്രമാണ് ഇക്കിളുകൾ ഉണ്ടാവുക. ചിലപ്പോൾ ഇത് ദിവസങ്ങളോളം നീണ്ടു നിന്നേക്കാം, പക്ഷെ ഇത് വേറെ ഗൗരവമായ ആരോഗ്യ പ്രശ്നങ്ങൾ മൂലമാവാം.
         

                                                        



Most Viewed Website Pages