റോയുടെ ചരിത്രം
ലോകത്തെ ഏറ്റവും മികച്ച ഇന്റലിജൻസ് ഏജൻസികളിൽ ഒന്നാണ് ഇന്ത്യയുടെ റോ.
1947ലെ സ്വാതന്ദ്ര്യ ലബ്ധിക്കു ശേഷം ഇന്ത്യയുടെ പുനര്നിര്മാണത്തിലാണ് അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു പൂർണമായും ശ്രദ്ധ കേന്ദ്രീകരിച്ചത്.
1947ലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം പ്രവർത്തനമാരംഭിച്ചത് എങ്കിലും 1885ൽ തന്നെ ബ്രിട്ടീഷ് ഇന്ത്യയിൽ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ആദ്യരൂപം പ്രവർത്തനമാരംഭിച്ചിരുന്നു. മേജർ ജനറൽ സർ ചാൾസ് മക്ഗ്രിഗർ ആയിരുന്നു സിംലയിൽ സ്ഥാപിക്കപ്പെട്ട ബ്രിട്ടീഷ് ഇന്ത്യൻ സൈന്യത്തിന്റെ ഈ രഹസ്യാന്വേഷണ വിഭാഗത്തിന്റെ തലവൻ. 19ആം നൂറ്റാണ്ടിൽ റഷ്യ ബ്രിട്ടീഷ് ഇന്ത്യയിൽ അധിനിവേശം നടത്തുമോ എന്ന ആശങ്ക നിലനിന്നിരുന്നതു മൂലം, അഫ്ഗാനിസ്താനിലെ റഷ്യൻ സൈന്യവിന്യാസങ്ങൾ നിരീക്ഷിക്കാനായിരുന്നു ഇത് സ്ഥാപിച്ചത്.
1909ൽ ഇന്ത്യൻ സ്വാതന്ത്ര്യസമരം ശക്തിയാർജ്ജിക്കുന്നത് മനസ്സിലാക്കിയ ബ്രിട്ടീഷ് അധികാരികൾ ഇതു നിരീക്ഷിക്കാൻ ഇംഗ്ലണ്ടിൽ ഇന്ത്യൻ രാഷ്ട്രീയ രഹസ്യാന്വേഷണ കാര്യാലയം സ്ഥാപിച്ചു. 1921 മുതൽ ഇന്ത്യൻ രാഷ്ടീയ രഹസ്യാന്വേഷണ വിഭാഗം(ഇന്ത്യൻ പൊളിറ്റിക്കൽ ഇന്റലിജൻസ്)(ഐ.പി.ഐ) എന്ന് ഈ സ്ഥാപനം അറിയപ്പെട്ടു തുടങ്ങി. ഇന്ത്യൻ രാഷ്ടീയ രഹസ്യാന്വേഷണ വിഭാഗം പ്രവർത്തിപ്പിച്ചിരുന്നത് ബ്രിട്ടന്റെ ഇന്ത്യൻ കാര്യാലയവും അന്നത്തെ ഇന്ത്യൻ ഗവണ്മെന്റും ചേർന്നാണ്. ബ്രിട്ടനിലെ സ്കോട്ട്ലണ്ട് യാർഡ്, എം.ഐ.5 എന്നീ രഹസ്യാന്വേഷണ സംഘടകളുമായി ഐ.പി.ഐ അടുത്ത ബന്ധം പുലർത്തിയിരുന്നു.
1933ൽ രാഷ്ട്രീയകലാപങ്ങൾ രണ്ടാം ലോകമഹായുദ്ധത്തിനു വഴിയൊരുക്കിയപ്പോൾ ഇന്ത്യയുടെ അതിർത്തികളിൽ നിന്നും വിവരങ്ങൾ ശേഖരിക്കുക എന്നതായിരുന്നു പിന്നീട് ഐ ബിയുടെ പ്രധാന കർത്തവ്യം.
ലോകത്തിലെ തന്നെ ഏറ്റവും ആദ്യത്തെ രഹസ്യാന്വേഷണ സ്ഥാപനമാണ് ഇന്ത്യുയുടെ ഐ.ബി.
സ്വാതന്ത്ര്യ ലബ്ധിക്കു ശേഷവുo രാജ്യ സുരക്ഷാ പരമായ കാര്യങ്ങൾക്കുള്ള ഏജൻസി ഐ.ബി തന്നെയായിരുന്നു.
ഐ.ബിയുടെ ആദ്യത്തെ ഭാരതീയമേധാവിയായി സഞ്ജീവ് പിള്ളൈ സ്ഥാനമേറ്റു. 1949-ൽ പിള്ളൈ ഒരു വിദേശ ഇന്റലിജൻസ് സജ്ജീകരണത്തിനു തുടക്കമിട്ടു. എന്നാൽ ഇത് കാര്യക്ഷമമല്ല എന്ന വസ്തുത 1962ലെ ചൈന ആക്രമണവും പിന്നാലെ വന്ന പാകിസ്ഥാന്റെ ആക്രമണവും നമുക്ക് മനസ്സിലാക്കി തരികയുണ്ടായി.
1966-ൻറെ അവസാനത്തോടെ കൂടുതൽ വിപുലവും സ്വതന്ത്രവും ആയ ഒരു വിദേശ ഇന്റലിജൻസ് എന്ന ആശയം രൂപപ്പെട്ടു.1968-ൽ ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിസ്ഥാനം ഏറ്റെടുത്തപ്പോൾ ഒരു ദ്വിതീയ സുരക്ഷാസംവിധാനം വേണമെന്ന് തീരുമാനിക്കുകയും രമേശ്വർ നാഥ് കാവോ (അന്ന് ഇന്റലിജൻസ് ബ്യൂറോയുടെ മേധാവി) പുതിയ ഏജൻസിയുടെ പ്രാഥമികരൂപരേഖ തയ്യാറാക്കുകയും ചെയ്ത . റിസർച്ച് ആന്റ് അനാലിസിസ് വിങ്ങ് എന്ന നാമകരണം ചെയ്ത ഭാരതത്തിന്റെ ആദ്യവിദേശ ഇന്റലിജൻസ് ഏജൻസിയുടെ പ്രഥമ മേധാവിയായി കാവോ ചുമതലയേറ്റു. ആദ്യകാലങ്ങളിൽ വിദേശ യുദ്ധതന്ത്രങ്ങൾ,മാനുഷികവും സാങ്കേതികവും സമാന്തരമായി സൈനിക ഇന്റലിജൻസിന് സൈനികതന്ത്രപരമായ ഉത്തരവാദിത്തങ്ങൾ എന്നിവ നൽകപ്പെട്ടു.
1968ൽ സ്ഥാപിതമായ ശേഷം ഇന്ത്യയുടെ ആണവ പരീക്ഷണമടക്കം, അതീവ രഹസ്യമായി റോ ചെയ്ത പ്രവർത്തനങ്ങൾ നിരവധിയാണ്. ബംഗ്ലാദേശ് വിഭജനം, സിക്കീമിനെ ഇന്ത്യയോട് ചേർക്കൽ, അങ്ങനെ പലതും റോയുടെ കിരീടത്തിലെ പൊൻതൂവലുകളാണ്.
250 അംഗങ്ങളും 2 കോടി ബജറ്റുമായി ആരംഭിച്ച റോയിൽ ഇന്ന് 1000-1500 അംഗങ്ങളുണ്ട് വാർഷിക ബജറ്റ് 150-200 കോടി രൂപ.
റോ ഏജന്റുമാർക്ക് പരിശീലനം നൽകുന്നത് യു.എസ്.എ, യു.കെ, ഇസ്രായേൽ എന്നീ രാജ്യങ്ങളിലാണ്.